പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രം മെയ് മുപ്പത്തിയൊന്നിന് തിയേറ്ററിൽ പ്രദർശനത്തിനെത്തും. ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. എന്റെ പുണ്യാള എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. 24*7 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. തിരക്കഥ, സംഭാഷണം- ശ്രീകുമാർ അറക്കൽ. ഡിഒപി- ലോവൽ എസ്. എഡിറ്റർ- രാജാ മുഹമ്മദ്.
ALSO READ: 'സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്. ഐ' മെയ് പതിനേഴിന് പ്രദർശനത്തിനെത്തുന്നു
സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവർ രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എംജി ശ്രീകുമാർ, റിമി ടോമി, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, സലിംകുമാർ, ഗിന്നസ് പക്രു, പാഷാണം ഷാജി, അന്ന രേഷ്മ രാജൻ, സ്നേഹ ബാബു, സ്നേഹ ശ്രീകുമാർ, കാർത്തിക് വിഷ്ണു, റിനി, അർജുൻ, രാജ സാഹിബ്, ജയകൃഷ്ണൻ, കോബ്ര രാജേഷ്, മജീദ്, റഷീദ്, സജി സുരേന്ദ്രൻ, സാംസൺ, ഭക്തൻ, രാജീവ്, വിൽസൺ തോമസ്, അനാമിക, അംബിക മോഹൻ, മങ്കാ മഹേഷ്, ബിന്ദു എൽസ, സ്മിത സുനിൽകുമാർ, ജോർജ് കാച്ചപ്പിള്ളി, ബേബി ചേർത്തല, സരിത രാജീവ്,ഹരീഷ് ഭരണി, ലീല ഒറ്റപ്പാലം, അജിത് കുമാർ, മിനി, ഷാജി മാവേലിക്കര എന്നിവർ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ: അടുത്ത ഹിറ്റ് റെഡി; ഡബ്സിയുടെ ആലാപനത്തിൽ 'മന്ദാകിനി'യിലെ 'വട്ടെപ്പം', ഏറ്റെടുത്ത് പ്രേക്ഷകർ
പ്രൊഡക്ഷൻ കൺട്രോളർ- ദീപു എസ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഡി മുരളി. ആർട്ട്- രാധാകൃഷ്ണൻ പുത്തൻചിറ. മേക്കപ്പ്- വിജിത്ത്, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്- വിൽസൺ തോമസ്, സജിത്ത് ലാൽ. ഡബ്ബിങ് ആർട്ടിസ്റ്റ്- സ്മിത സുനിൽകുമാർ. ചിത്രം മെയ് 31ന് 72 ഫിലിം കമ്പനി പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.