Nadikalil Sundari Yamuna: ധ്യാൻ ശ്രീനിവാസൻ ഗായകനാവുന്നു; 'നദികളിൽ സുന്ദരി യമുന'യിലെ ​ഗാനം എത്തി

Dhyan Sreenivasan new song: ധ്യാൻ ആദ്യമായി പിന്നണി ഗായകനാകുന്നു എന്നതാണ് സവിശേഷത. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 12:49 PM IST
  • കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം.
  • ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നൽകിയത് അരുൺ മുരളീധരനുമാണ്.
  • വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നദികളിൽ സുന്ദരി യമുന'.
Nadikalil Sundari Yamuna: ധ്യാൻ ശ്രീനിവാസൻ ഗായകനാവുന്നു; 'നദികളിൽ സുന്ദരി യമുന'യിലെ ​ഗാനം എത്തി

ഗാനാലാപനമേഖലയിൽ താനും ഏട്ടനെക്കാളും ഒട്ടും പിന്നിലല്ല എന്നു തെളിയിച്ചു കൊണ്ട് ധ്യാൻ ശ്രീനിവാസൻ 'നദികളിൽ സുന്ദരി യമുന' എന്ന ചിത്രത്തിനു വേണ്ടി ആലപിച്ച 'കൊന്നെടീ പെണ്ണേ' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ധ്യാൻ ആദ്യമായി പിന്നണി ഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നൽകിയത് അരുൺ മുരളീധരനുമാണ്. 

'വെള്ളം' സിനിമയിലെ യഥാർത്ഥ കഥാപാത്രമായ  വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ധ്യാൻ നായകനായ  'നദികളിൽ സുന്ദരി യമുന'. സിനിമാറ്റിക്ക ഫിലിംസ് എൽഎൽ.പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്നാണ്.

ALSO READ: ബോയപതിരാപോ; സെപ്റ്റംബർ 15ന് തീയേറ്ററുകളിൽ

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. 

സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് ബി.ജി.എം.

ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് -ജയൻ പൂങ്കുളം കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിജിൻ ജെസ്സി.  പ്രോജക്ട് ഡിസെെൻ അനിമാഷ്, വിജേഷ് വിശ്വം. ഫിനാൻസ് കൺട്രോളർ. അഞ്ജലി നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ - മെഹമൂദ്. പ്രൊഡക്ഷൻ എക്‌സിക്കുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ. പി.ആർ.ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്. ഫോട്ടോ - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിംഗ് - യെല്ലോടൂത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News