Dhruva Natchathiram Movie : കാത്തിരിപ്പുകൾക്ക് വിരാമം; വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ട്രെയിലർ എത്തി; സ്റ്റൈലിഷ് വില്ലനായി വിനായകൻ

Dhruva Natchathiram Movie Trailer : ഏഴ് വർഷത്തോളമെടുത്താണ് ഗൗതം വാസുദേവ് മേനോൻ ധ്രുവ നച്ചത്തിരം സിനിമ ഒരുക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 07:14 PM IST
  • ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
  • 2016ലാണ് ചിത്രീകരണം ആരംഭിച്ചത്.
  • എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിംഗ് നിർത്തിവെയ്‌ക്കേണ്ടി വരികയായിരുന്നു.
Dhruva Natchathiram Movie : കാത്തിരിപ്പുകൾക്ക് വിരാമം; വിക്രത്തിന്റെ ധ്രുവ നച്ചത്തിരം ട്രെയിലർ എത്തി; സ്റ്റൈലിഷ് വില്ലനായി വിനായകൻ

ഗൗതം വാസുദേവ് മേനോൻ- വിക്രം കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ധ്രുവ നച്ചത്തിരം സിനിമയുടെ ട്രെയിലർ പുറത്ത്. ചിത്രം അടുത്ത മാസം തിയറ്ററുകളിൽ എത്തും. നവംബർ 24ന് ചിത്രം തീയേറ്ററുകളിലേക്ക് എത്തും. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഷൂട്ടിംഗ് നിർത്തിവെയ്‌ക്കേണ്ടി വരികയായിരുന്നു. 

ചിത്രത്തിൽ മലയാളി താരം വിനായകൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ വിക്രം ഒരു രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വേഷമിടുന്നത്. 'ജോൺ എന്നാണ്' കഥാപാത്രത്തിന്റെ പേര്. വിക്രമിനെ കൂടാതെ, സിമ്രാൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, പാർത്ഥിപൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, വംശി കൃഷ്ണ, സതീഷ് കൃഷ്ണൻ എന്നിവരുൾപ്പെടെയുള്ള ഒരു വലിയ താരനിര ധ്രുവ നച്ചത്തിരത്തിൽ ഉണ്ട്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

ALSO READ : Thalapathy 68 : ലിയോ ആവേശത്തിന് പിന്നാലെ അടുത്ത വിജയ് ചിത്രം അണിയറയിൽ; 'ദളപതി 68'ന്റെ പൂജ നടന്നു

ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഏഴ് രാജ്യങ്ങളിലായിരുന്നു ധ്രുവ നച്ചത്തിരത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ധ്രുവനച്ചത്തിരത്തിലും വില്ലനായെത്തുന്നത് വിനായകനാണ്. 2022ൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാലിത് പല കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു. 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News