Dhoomam First Look: ഹോംബാലെ ഫിലിംസിനൊപ്പം ഫഹദിന്റെ പുതിയ ചിത്രം; 'ധൂമം' ഫസ്റ്റ് ലുക്ക് എത്തി

Dhoomam First Look: ഹോംബാലെ ഫിലിംസ് ആണ് ധൂമം നിർമ്മിക്കുന്നത്. ധൂമത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നതാണ്.   

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 12:32 PM IST
  • പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്.
  • "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിനു ശേഷം ഫഹദും, അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം".
  • റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
Dhoomam First Look: ഹോംബാലെ ഫിലിംസിനൊപ്പം ഫഹദിന്റെ പുതിയ ചിത്രം; 'ധൂമം' ഫസ്റ്റ് ലുക്ക് എത്തി

ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രം "ധൂമം" ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഹോംബാലെ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. വളരെ ആകാംക്ഷ ജനിപ്പിക്കുന്ന പോസ്റ്ററാണ് ചിത്രത്തിന്റേത്. ഫഹദിന്റെ 2023ലെ ആദ്യ ഹിറ്റായിരിക്കും ധൂമം എന്ന് വ്യക്തമാക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.

എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്നാണ് വിവരം പങ്കുവെച്ച് ഫഹദ് ഫാസിൽ ഫേസ്ബുക്കിൽ കുറിച്ചത്.

പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിനു ശേഷം ഫഹദും, അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ധൂമം". റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. 

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോംബാലെ ഫിലിംസിന്റെ  കെജിഎഫ് 1& 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രയിംസ് വിതരണത്തിന് എത്തിക്കുന്ന  ചിത്രമാണ് ധൂമം. ഈ രണ്ട് ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നാണ് ലിസ്റ്റിൻ സ്റ്റീഫന്റെ  മാജിക് ഫ്രെയിംസ് വിതരണം ചെയ്തത്.

Also Read: 800 Movie : സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്; '800' സിനിമയുടെ ഫസ്റ്റ് ലുക്ക്

 

കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ധൂമം. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ധൂമത്തിൽ അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ, നന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രഹ്മണ്യം. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സുശീലൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്.

കോവിഡ് കാലയളവിൽ ഒടിടി റിലീസിലൂടെ ദക്ഷിണേന്ത്യ മുഴുവൻ ഏറെ ആരാധകരെ സൃഷ്ടിച്ചെടുത്ത താരമാണ് ഫഹദ് ഫാസിൽ. ജോജി, ട്രാൻസ്, മാലിക്, സീയൂ സൂൺ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകൾ വൻ സ്വീകാര്യതയാണ് നേടിയെടുത്തത്. പിന്നീട് അല്ലു അർജുന്റെ പുഷ്പ : ദ റൈസ് എന്ന ചിത്രത്തിലെ ഭൻവർ സിംഗ് ഷെകാവത്തിന്റെ വേഷവും ആരാധകപ്രശംസ നേടിയെടുത്ത ഫഹദ്  ആരാധകർക്ക് നൽകിയ വിഷുക്കൈനീട്ടമായി ധൂമത്തിന്റെ ഫസ്റ്റ് ലുക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News