റോക്കട്രി ദ നമ്പി എഫക് എന്ന ചിത്രത്തിന് ശേഷം മാധവൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ധോക്ക: റൌണ്ട് ദ് കോര്‍ണര്‍'. കൂക്കി ഗുലാത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരു സസ്പെൻസ് ഡ്രാമ ചിത്രമാണിത്. നഗരത്തിൽ താമസിക്കുന്ന ദമ്പതികളുടെ ഒരു ദിവസത്തിലെ ചില അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്നാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 23ന് ചിത്രം റിലീസിനെത്തും.
ടി സിരീസ് ഫിലിം പ്രൊഡക്ഷന്‍റെ ബാനറിലാണ് നിർമ്മാണം. ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര ശര്‍മ്മ, വിക്രാന്ത് ശര്‍മ്മ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഖുഷാലി കുമാര്‍, ദര്‍ശന്‍ കുമാര്‍, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ദ് ബിഗ് ബുള്‍, പ്രിന്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കൂക്കി ഗുലാത്തി. വിസ്ഫോട്ട് എന്ന ചിത്രം കൂടി കൂക്കി ഗുലാത്തിയുടേതായി പുറത്തിറങ്ങാനുണ്ട്. ഫര്‍ദ്ദീന്‍ ഖാനും റിതേഷ് ദേശ്മുഖുമാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
മാധവൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം ഇപ്പോൾ ഒടിടിയിലും സ്ട്രീം ചെയ്യുന്നുണ്ട്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രമാണിത്. ചിത്രത്തിന്റെ രചനയും കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു.
777 Charlie OTT Release : 777 ചാർളിയുടെ ഒടിടി റിലീസ് ഉടൻ; എപ്പോൾ, എവിടെ കാണാം?
രക്ഷിത് ഷെട്ടി ചിത്രം 777 ചാർളി ഉടൻ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. ഒരു നായ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ട് സെലെക്ടിലാണ് എത്തുന്നത്. ഇന്ന് അർധരാത്രിയോടെ (ജൂലൈ 29 12.00 am) ചിത്രം വൂട്ട് സെലെക്ടിൽ സ്ട്രീമിങ് ആരംഭിക്കും. വൂട്ട് സെലെക്ട് ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ഒടിടി റിലീസ് അറിയിച്ചത്. . മലയാളിയായ കിരൺരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാർലി ധർമയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധർമ്മയുടെ ജീവതത്തിൽ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. മലയാളിയായ കിരൺരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്. കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിൽ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങൾ വളരെ കുറവായതിനാൽ 777 ചാർലിക്ക് ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർലിയെ ധർമ്മ എത്തിക്കുന്നതും അതിനെ തുടർന്ന് ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമായി എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് 777 ചാർലി. 777 ചാർലി'യുടെ മലയാളം പതിപ്പ് പൃഥ്വിരാജും, തമിഴ് പതിപ്പ് കാർത്തിക് സുബ്ബരാജും, തെലുങ്ക് പതിപ്പ് നാനിയുമാണ് അതാത് ഭാഷകളിൽ വിതരണം ഏറ്റെടുത്തിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...