Devadoothan: ‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹന്‍ലാലിന്റെ 'ദേവദൂതൻ' തിയേറ്ററുകളിൽ

Devadoothan re-release: ദേവദൂതന്റെ 4K പതിപ്പാണ് നീണ്ട 24 വർഷങ്ങൾക്ക് ശേഷം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jul 26, 2024, 09:45 AM IST
  • റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
  • രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്.
  • ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ.
Devadoothan: ‘ആർക്കോ, ആരോടോ, എന്തോ പറയാനുണ്ട്’; മോഹന്‍ലാലിന്റെ 'ദേവദൂതൻ' തിയേറ്ററുകളിൽ

4K ദൃശ്യമികവോടെ റി-റിലീസിന് എത്തിയ ദേവദൂതന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ദേവദൂതന്റെ 4K വെർഷൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു എന്നത് ആരാധകരുടെയും സിനിമാപ്രേമികളുടെയും ഇടയിൽ ആവേശം ഉണർത്തുകയാണ്. 

ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

ALSO READ: റായ് ലക്ഷ്മിയുടെ ആക്ഷൻ ചിത്രം "നാൻ താൻ ഝാൻസി " തിയേറ്റിലേക്ക്; റിലീസ് ഡേറ്റ് പുറത്ത്

സംഗീത സംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായാണ് മോഹൻലാൽ എത്തുന്നത്. വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു. 

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരുന്നത്. ശബ്ദ, ദൃശ്യ വിന്യാസത്തിനും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രത്തെ അതിന്‍റെ രണ്ടാം വരവില്‍ പുതുതലമുറ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം, കൊറിയോഗ്രാഫി: കുമാർ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ്.കെ.മാരാർ, അറ്റ്മോസ് മിക്സ്‌: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്: സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ:കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈസ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ്, റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News