Dada Saheb Phalke International Film Festival: ''മികച്ച വില്ലൻ''; ദാദാസാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിൽ നേട്ടവുമായി ദുൽഖർ

ചുപ് എന്ന സിനിമയിലെ പ്രകടനത്തിന് ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മികച്ച വില്ലനായി ദുൽഖറിനെ തിരഞ്ഞെടുത്തു.  

Written by - Zee Malayalam News Desk | Last Updated : Feb 21, 2023, 11:59 AM IST
  • ഒരു ഹിന്ദി ചിത്രത്തിന് തനിക്ക് ആദ്യമായി ലഭിക്കുന്ന അവാർഡ് എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
  • ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും മറ്റും നന്ദി അറിയിക്കുകയും ചെയ്തു താരം.
  • ചുപ് എന്ന സിനിമയിലെ കഥാപാത്രത്തെ തന്നെ ഏൽപ്പിച്ച സംവിധായകൻ ബാൽക്കിക്കും കൂടെ അഭിനയിച്ചവർക്കും മറ്റ് അണിയറപ്രവർത്തകർക്കും ദുൽഖർ നന്ദി പറഞ്ഞു.
Dada Saheb Phalke International Film Festival: ''മികച്ച വില്ലൻ''; ദാദാസാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിൽ നേട്ടവുമായി ദുൽഖർ

ഇന്ന് ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. തന്റെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ദുൽഖറിന് ഇതിനോടകം സാധിച്ചു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലും ദുൽഖറിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിത കരിയറിലെ മികച്ച നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. ആദ്യമായൊരു ഹിന്ദി ചിത്രത്തിന് അം​ഗീകാരം ലഭിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് ദുൽഖർ. ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മികച്ച വില്ലനായാണ് ദുൽഖറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഛുപ് എന്ന ബോളിവുഡ് ചിത്രത്തിലെ പ്രകടനത്തിനാണ് അവാർഡ്.  

ഒരു ഹിന്ദി ചിത്രത്തിന് തനിക്ക് ആദ്യമായി ലഭിക്കുന്ന അവാർഡ് എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിക്കും മറ്റും നന്ദി അറിയിക്കുകയും ചെയ്തു താരം. ചുപ് എന്ന സിനിമയിലെ കഥാപാത്രത്തെ തന്നെ ഏൽപ്പിച്ച സംവിധായകൻ ബാൽക്കിക്കും കൂടെ അഭിനയിച്ചവർക്കും മറ്റ് അണിയറപ്രവർത്തകർക്കും ദുൽഖർ നന്ദി പറഞ്ഞു. 

Also Read: Pathaan Box Office Collection: 1000 കോടി ക്ലബിൽ 'പഠാൻ'; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രം

 

ആർ ബൽക്കിക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിരിക്കുന്നത്. ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ചുപ്. സെപ്റ്റംബർ 23 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ചുപ്. സിനിമകൾക്ക് റേറ്റിങ്ങ് കൊടുക്കുന്ന ക്രിട്ടിക്കുകളെ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുന്ന സൈക്കോ കില്ലറിന്‍റെ കഥയാണ് ചുപ്പ് പറയുന്നത്. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു. ചുപ് : റിവെഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് ഒടിടി പ്ലാറ്റ്‌ഫോമായ സീ 5ൽ സ്ട്രീം ചെയ്യുന്നുണ്ട്. 

ദാദാസാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിലെ മറ്റ് വിജയികൾ

മികച്ച ചിത്രം: ദ കശ്മീർ ഫയൽസ്

മികച്ച നടൻ: രൺബീർ കപൂർ ബ്രഹ്മാസ്ത്ര: ഭാഗം 1

മികച്ച നടി: ആലിയ ഭട്ട്, ഗംഗുഭായ് കാത്യാവാഡി

മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍: കാന്താരയ്ക്ക് വേണ്ടി റിഷബ് ഷെട്ടി

മികച്ച സഹനടൻ: മനീഷ് പോൾ

ചലച്ചിത്ര വ്യവസായത്തിലെ മികച്ച സംഭാവന: രേഖ

മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നസ്

ക്രിട്ടിക്സ് മികച്ച നടൻ: വരുൺ ധവാൻ ഭേദിയ

ഫിലിം ഓഫ് ദി ഇയർ: ആർആർആർ

ടെലിവിഷൻ സീരീസ്: അനുപമ

ബഹുമുഖ നടൻ: ദ കശ്മീർ ഫയൽസിനായി അനുപം ഖേർ

മികച്ച ഗായകൻ: സച്ചേത് ടണ്ടൻ

മികച്ച ഗായിക: നീതി മോഹൻ

മികച്ച ഛായാഗ്രാഹകൻ: വിക്രം വേദയ്ക്ക് പി എസ് വിനോദ്

സംഗീത മേഖലയിലെ മികച്ച സംഭാവന: ഹരിഹരൻ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News