Corona Papers Success celebration: 'പ്രിയൻ ഓടിക്കൊണ്ടിരിക്കുകയാണ്'; കൊറോണ പേപ്പേഴ്സിന്റെ വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹൻലാൽ

സക്സസ് സെലിബ്രേഷന് സംവിധായകൻ പ്രിയദർശൻ പങ്കെടുത്തിരുന്നില്ല. മോഹൻലാലാണ് അഭിനേതാക്കൾക്കൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 02:17 PM IST
  • പ്രിയദര്‍ശന്റെ അസാന്നിധ്യത്തിലായിരുന്നു വിജയാഘോഷം.
  • ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് വിജയാഘോഷത്തില്‍ പങ്കെടുത്തത്.
  • ചിത്രം നന്നായിട്ടുണ്ടെന്ന് അറിഞ്ഞു. അതില്‍ വലിയ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
Corona Papers Success celebration: 'പ്രിയൻ ഓടിക്കൊണ്ടിരിക്കുകയാണ്'; കൊറോണ പേപ്പേഴ്സിന്റെ  വിജയം കേക്കുമുറിച്ച് ആഘോഷിച്ച് മോഹൻലാൽ

യുവതാരങ്ങളെ അണിനിരത്തി പ്രിയദര്‍ശന്‍ ഒരുക്കിയ കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍. പ്രിയദര്‍ശന്റെ അസാന്നിധ്യത്തിലായിരുന്നു വിജയാഘോഷം. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷെയ്ന്‍ നിഗത്തിനും സിദ്ദിഖിനുമൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് വിജയാഘോഷത്തില്‍ പങ്കെടുത്തത്. ചിത്രം നന്നായിട്ടുണ്ടെന്ന് അറിഞ്ഞു. അതില്‍ വലിയ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

'ആ സിനിമയെപ്പറ്റി കേട്ടു. വളരെ നന്നായിട്ടുണ്ടെന്ന് അറിഞ്ഞു. വലിയ സന്തോഷം. അതിലുള്ള എല്ലാവര്‍ക്കും, അഭിനയിച്ച എല്ലാവര്‍ക്കും ആശംസകള്‍ പറയുന്നു. പ്രിയന്റെ അഭാവത്തില്‍ ചിത്രത്തിന്റെ വിജയം ഞാന്‍ ആഘോഷിക്കുകയാണ്', മോഹന്‍ലാല്‍ പറഞ്ഞു. ഏപ്രില്‍ ആറിനായിരുന്നു കൊറോണ പേപ്പേഴ്‌സ് തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ശ്രീഗണേഷാണ് ചിത്രത്തിന്റെ കഥ തയാറാക്കിയത്. തിരക്കഥയൊരുക്കിയതും ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. 

Also Read: Leo Update: ലിയോയിൽ ജോജു ജോർജും? വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ

 

എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News