Charles Enterprises Ott: ഉര്‍വശിയുടെ 'ചാള്‍സ് എന്‍റര്‍പ്രൈസസ്' സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ഉര്‍വ്വശി, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 04:48 PM IST
  • കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സാധാരണക്കാരന്‍റെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം.
  • കോഫി ഷോപ്പിലെ ജീവനക്കാരനായി ബാലു വര്‍ഗീസും, ബാലുവിന്‍റെ അമ്മയായി ഉര്‍വശിയുമാണ് ചിത്രത്തില്‍ എത്തുന്നത്.
  • തമിഴ് താരം കലൈയരസനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
Charles Enterprises Ott: ഉര്‍വശിയുടെ 'ചാള്‍സ് എന്‍റര്‍പ്രൈസസ്' സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?

Charles Enterprises Ott Streaming: ഉര്‍വശി പ്രധാന വേഷത്തിലെത്തിയ ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. മെയ് 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിന് മുൻപ് തന്നെ ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.  തിയേറ്ററില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. നവാഗതനായ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍ തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ച ഒരു ഫീല്‍ഗുഡ് ചിത്രമാണ് ഇത്. 

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ സാധാരണക്കാരന്‍റെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കോഫി ഷോപ്പിലെ ജീവനക്കാരനായി ബാലു വര്‍ഗീസും, ബാലുവിന്‍റെ അമ്മയായി ഉര്‍വശിയുമാണ് ചിത്രത്തില്‍ എത്തുന്നത്. തമിഴ് താരം കലൈയരസനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഉർവ്വശി മലയാളത്തിൽ ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയാണിത്. 

ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ Dr. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ഉര്‍വ്വശിക്കു പുറമേ ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല,സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Also Read: Jackson Bazaar Youth: ‘ജാക്സൺ ബസാർ യൂത്ത്‌’ ഒടിടി അവകാശം ഈ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിന്

 

സഹനിര്‍മ്മാണം പ്രദീപ് മേനോന്‍,അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം - മനു ജഗദ്, സംഗീതം - സുബ്രഹ്മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, ഗാനരചന -അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര്‍ നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം - അശോക് പൊന്നപ്പൻ, പി ആർ ഒ- വൈശാഖ് സി വടക്കേവീട്, വസ്ത്രാലങ്കാരം - അരവിന്ദ് കെ ആര്‍ മേക്കപ്പ് - സുരേഷ്.
 
അതേസമയം, മലയാളത്തില്‍ വലിയ തരംഗമായില്ല എങ്കിലും ചിത്രത്തിന്‍റെ തമിഴ് പതിപ്പ് ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. തമിഴില്‍ ഉര്‍വശിയ്ക്കും കലൈയരസനും ഉള്ള ജനപ്രീതി കണക്കിലെടുത്താണ് ചിത്രം മൊഴി മാറ്റി എത്തുന്നത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News