റിയ പറഞ്ഞിട്ട് സുഷാന്തിന് ലഹരി മരുന്നെത്തിച്ചു നല്‍കിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടന്‍?

തന്റെ കയ്യില്‍ നിന്നും ഷൊവിക് ബഡ്സ് എന്ന ലഹരിമരുന്ന് വാങ്ങിയതായി മിറാന്‍ഡയും മൊഴി നല്‍കിയിട്ടുണ്ട്. 

Last Updated : Sep 5, 2020, 01:46 PM IST
  • \ഷൊവികും മിറാന്‍ഡയും തമ്മില്‍ നടന്ന 12 ധനകാര്യ ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്.
  • റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു.
റിയ പറഞ്ഞിട്ട് സുഷാന്തിന് ലഹരി മരുന്നെത്തിച്ചു നല്‍കിയെന്ന് ഷൊവിക്; റിയയുടെ അറസ്റ്റ് ഉടന്‍?

മുംബൈ: സുഷാന്ത് സിംഗ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള ലഹരിമരുന്ന് കേസില്‍ നദിയും മോഡലുമായ റിയയുടെ അറസ്റ്റ് ഉടനെന്ന് റിപ്പോര്‍ട്ട്. സഹോദരന്‍ ഷൊവിക് കൂടി NCBയുടെ കസ്റ്റഡിയിലായാതോടെ റിയയ്ക്കെതിരെയുള്ള കുരുക്ക് മുറുകുകയാണ്.

ലഹരിമാഫിയ ബന്ധം; റിയയുടെ വീട്ടില്‍ റെയ്ഡ്, സുഷാന്തിന്‍റെ മാനേജര്‍ കസ്റ്റഡിയില്‍

ഇന്നാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ റിയയോട്‌ NCB ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അറസ്റ്റിലായ ഷൊവിക്കിനെയും സുഷാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. റിയയുടെ നിര്‍ദേശപ്രകാരം സുശാന്തിന് വേണ്ടി മിറാന്‍ഡയില്‍ നിന്നും ലഹരിമരുന്ന് വാങ്ങിയതായി ഷൊവിക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മയക്കുമരുന്ന് മാഫിയയുമായി ബന്ധം: ചലച്ചിത്ര താരം രാഗിണി അറസ്റ്റില്‍

തന്റെ കയ്യില്‍ നിന്നും ഷൊവിക് ബഡ്സ് എന്ന ലഹരിമരുന്ന് വാങ്ങിയതായി മിറാന്‍ഡയും മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ ഷൊവികും മിറാന്‍ഡയും തമ്മില്‍ നടന്ന 12 ധനകാര്യ ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകളും അന്വേഷണ സംഘത്തിന്‍റെ പക്കലുണ്ട്. 

ലഹരി മാഫിയ: സെലിബ്രിറ്റി പാര്‍ട്ടികളുടെ സൂത്രധാരന്‍ വിരേന്‍ ഖന്ന അറസ്റ്റില്‍!!

റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗം പറഞ്ഞു. റിയയാണ് സുഷാന്തിനെ ലഹരിയ്ക്ക് അടിമയാക്കിയതെന്ന് ഷൊവികിന്‍റെ മൊഴിയില്‍ നിന്ന് വ്യക്തമാണെന്നും സുഷാന്തിന്റെ പണം ഉപയോഗിച്ചാണ്‌ റിയ സ്വന്തം ആവശ്യങ്ങള്‍ നിര്‍വഹിച്ചതെന്നും ആരോപണങ്ങള്‍ ഉള്ളതായി അദ്ദേഹം പറഞ്ഞു.

Trending News