Kochi: തന്റെ മകളെ താൻ ബിജെപി (BJP) രാഷ്ട്രീയം തെരഞ്ഞെടുത്തത് മൂലം ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്ന് നടനും നടി അഹാന കൃഷ്‌ണയുടെ (Ahaana Krishna) അച്ഛനുമായ കൃഷ്‌ണകുമാർ ആരോപിച്ചു. ഇത് കൂടാതെ മറ്റൊരു ചിത്രത്തിൽ നിന്ന് കൂടി അഹാനയെ ഒഴിവാക്കിയതായി കൃഷ്ണകുമാർ അറിയിച്ചിരുന്നു. എന്നാൽ ഈ ആരോപണവുമായി കൃഷ്‌ണകുമാർ രംഗത്തെത്തിയതിന് പിന്നാലെ നിർമ്മാതാക്കൾ ഈ വാദം നിഷേധിച്ചു.
സിനിമയിൽ (Cinema) നിന്ന് കഥാപാത്രത്തെ ഒഴിവാക്കിയതിന് പിന്നിൽ യാതൊരു വിധ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും കഥാപാത്രമായി അഹാന തീരെ അനുയോജ്യമല്ലാത്തത് മൂലമാണ് സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് നിർമ്മാതാക്കൾ വിശദീകരണം നൽകി. അത് മാത്രമല്ല അഹാന കൃഷ്‌ണയെ മാറ്റിയതിൽ നടൻ പൃഥ്വിരാജ് സുകുമാരന് യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചു.
"ഞങ്ങൾ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ‘ഭ്രമം’ എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ടെക്നിഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു"വെന്ന് സിനിമയുടെ നിർമ്മാതാക്കൾ (Producers) പ്രസ്താവനയിൽ പറഞ്ഞു.
സിനിമയുടെ ആദ്യ ഘട്ടത്തിൽ കഥാപാത്രത്തിനായി അഹാനയെ സംവിധയകനും എഴുത്തുകാരും നിർമ്മാതാക്കളും പരിഗണിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷം മാത്രമായിരിക്കുമെന്ന് നിർമ്മാതാക്കൾ നടിയെ (Actress) അറിയിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. അന്തിമ തീരുമാനം ആകുന്നത് വരെ ഈ വിവരം പുറത്ത് അറിയരുതെന്ന് പറഞ്ഞിരുന്നെങ്കിലും നിർഭാഗ്യവശാൽ മാധ്യമങ്ങളിൽ വരികയായിരുന്നുവെന്ന് നിർമ്മാതാക്കൾ പറഞ്ഞു.
ആദ്യഘട്ടത്തിൽ നിശ്ചയിച്ച ദിവസം ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും എത്താൻ തിരക്കുകൾ മൂലം അഹാനയ്ക്ക് സാധിച്ചിരുന്നില്ല. പിന്നീട് നടിക്ക് കോവിഡ് രോഗബാധയുണ്ടായത് ട്രയലിനെ വീണ്ടും വൈകിപ്പിക്കാൻ കാരണമായി. ഇതിന് ശേഷം 2021 ജനുവരി 10 ന് ട്രയൽ നടത്തിയപ്പോൾ താരം കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന നിഗമനത്തിൽ നിർമ്മാതാക്കൾ എത്തുകയും അഹാനയെ അറിയിക്കുകയുമായിരുന്നുവെന്ന് നിർമ്മാതാക്കൾ പ്രസ്താവനയിൽ കൂട്ടി ചേർത്തു.
പ്രിത്വിരാജ് സുകുമാരനും (Prithviraj) ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മമ്ത മോഹൻദാസും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മാർച്ച് 7 ന് ചിത്രത്തിന്റെ ഷൂട്ടിംങ് പൂർത്തിയാക്കിയിരുന്നു. അതിന് ശേഷം നടൻ പ്രിത്വിരാജ് ചിത്രത്തിന്റെ ചെറിയൊരു ദൃശ്യവും ഫേസ്ബൂക്കിലൂടെ പങ്ക് വെച്ചിരുന്നു. സിനിമയിൽ മറ്റൊരു ആളെ കാണിക്കുന്നുണ്ടെങ്കിലും അത് ആരാണെന്ന് വ്യക്തമായിട്ടില്ല.
സിനിമ സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്‌ത ഫോട്ടോഗ്രാഫർ രവി കെ ചന്ദ്രൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അന്ധാഥുൻ സിനിമയുടെ റീമേകായ ഭ്രമത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ശരത് ബാലനാണ്. ചിത്രത്തിൽ പൃഥ്വിരാജ് ആയുഷ്മാൻ ഖുറാനയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. രാശി ഖന്ന രാധിക ആപ്‌തെ അവതരിപ്പിച്ച കഥാപാത്രമായും മമ്ത മോഹൻദാസ് തബു അവതരിപ്പിച്ച കഥാപാത്രമായും എത്തും. ഉണ്ണി മുകുന്ദൻ ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി ആൺ എത്തുന്നത്.
ഇതിന് മുമ്പ് നടി മമ്ത മോഹൻദാസും (Mamtha Mohandas) രവി കെ ചന്ദ്രനൊപ്പം അഭിനയിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് രവി കെ ചന്ദ്രനാണ്. ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്രീകാർ പ്രസാദും ജേക്സ് ബിജോയിയും ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...