Mumbai: ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് കരീന കപൂര്‍ ഖാന്...
കപൂർ കുടുംബത്തിൽ നിന്നും ബോളിവുഡ് സിനിമാലോകത്ത് എത്തിച്ചേര്‍ന്ന കരീനയുടെ (Kareena Kapoor Khan) ആദ്യ ചിത്രം 2000ല്‍ പുറത്തിറങ്ങിയ റെഫ്യൂജിയാണ്. ഈ ചിത്രം വലിയ വിജയമായിരുന്നില്ല എങ്കിലും ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് കരീനയ്ക്ക് ലഭിക്കുകയുണ്ടായി. കഴിഞ്ഞ 20 വര്‍ഷത്തോളമായി ബോളിവുഡ് സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് കരീന കപൂര്‍..
സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്റ്റീവ് ആണ് കരീന. കരീനയുടെ വിശേഷങ്ങളെക്കാള്‍ കൂടുതല്‍ മകന് തൈമൂറിനെപ്പറ്റി (Taimur Ali Khan) അറിയാനാണ് ആരാധകര്‍ക്ക് കൂടുതല്‍ താത്പര്യം. ചെറുപ്പം മുതല്‍ തന്നെ ഏറെ ആരാധകരാണ് തൈമൂറിന് ഉള്ളത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുട്ടി പിറന്നത്. എന്നാല്‍, താര കുടുംബം ഇതുവരെ കുഞ്ഞിന്റെ ചിത്രം ആരാധകരുമായി പങ്കുവച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കരീന, സെയ്ഫ് അലി ഖാനും (Saif Ali Khan) തൈമൂറിനുമൊപ്പം ഇളയ കുട്ടിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയല് പങ്കുവച്ചിരിയ്ക്കുകയാണ്... പക്ഷെ ഒരു ട്വിസ്റ്റ് ഉണ്ട് എന്നുമാത്രം....!!
കരീന കുഞ്ഞിന്റെ മുഖം ഒരു ബേബിഫേസ് ഇമോജി ഉപയോഗിച്ച് മറച്ചിരിയ്ക്കുകയാണ്... ഫോട്ടോയില്‍ കുഞ്ഞിനെ നോക്കി പുഞ്ചിരിയ്ക്കുന്ന സെയ്ഫ് അലി ഖാനും ഗൗരവത്തോടെ കുഞ്ഞനിയനെ നോക്കുന്ന തൈമൂറിനെയും കാണാം.... താരദമ്പതികള്‍ ഇതുവരെ രണ്ടാമത്തെ കുട്ടിയുടെ ചിത്രമോ, പേരോ ആരാധകരുമായി പങ്കുവച്ചിട്ടില്ല...!!
Also read: Bollywood ലേക്ക് ഒരു കുഞ്ഞ് കൂടി; Kareena Kapoor and Saif Ali Khan ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു
രണ്ട് മാസം മുന്‍പാണ് രണ്ടാമത്തെ കുഞ്ഞ് പിറന്നത് എങ്കിലും ഏറെ പെട്ടെന്ന് തന്നെ കരീന ഷൂട്ടിംഗ് ആരഭിച്ചിരുന്നു. എന്നാല്‍, കോവിഡ് കേസുകള്‍ വ്യാപിച്ചതോടെ വീട്ടില്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിയ്ക്കുകയാണ് കരീന....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.