കൊച്ചി: മലയാളത്തിന്റെ മഹാ നടന്റെ ജന്മദിനം ആഘോഷമാക്കുന്ന തിരക്കിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ലോകമെമ്പാടുമായി മുപ്പത്തിനായിരം പേർ രക്തദാനം നടത്തി മമ്മൂട്ടിയുടെ ജന്മദിനം അവിസ്മരണീയമാക്കുകയാണ് ആരാധകർ. അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൽ രക്തദാനത്തിനായി ഇന്ന് പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിരിക്കുകയാണ് ആശുപത്രി അധികൃതർ.
നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറുകണക്കിന് ആളുകൾ രക്ത ദാനം നടത്തുന്നു. ചലച്ചിത്ര താരം ശബരീഷ്, അങ്കമാലി എംഎൽഎ റോജി എം ജോൺ, അങ്കമാലി മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ, ലിറ്റിൽ ഫ്ലവർ ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി ആളുകൾ രക്ത ദാനം നിർവ്വഹിച്ചു.
ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത് പറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വർഗീസ് പാലാട്ടി, ബെന്നി ബെഹനാൻ എംപി, മുൻ മന്ത്രി ജോസ് തെറ്റയിൽ, മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത് തുടങ്ങി ജനപ്രതിനിധികളുടെ നീണ്ട നിര തന്നെ രക്ത ദാതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
ALSO READ: 'ചിരിമലരുകളെ'... കപ്പിലെ പുതിയ ഗാനം പുറത്ത്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ മമ്മൂട്ടിയുടെ ജന്മദിനത്തിന്റെ ഭാഗമായി മുപ്പത്തിനായിരം പേരാണ് രക്തദാനം നടത്താൻ ഉദ്ദേശിക്കുന്നത്. സംഘടന ശക്തമായി നിലകൊള്ളുന്ന 17 രാജ്യങ്ങളിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ ലക്ഷ്യം കണ്ടെത്തുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ് ദുബായിൽ പറഞ്ഞു.
ജന്മദിന ദിവസം മാത്രം 12,000 രക്തദാനം നടക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് ഇരുപതിന് ഓസ്ട്രേലിയയിൽ ആണ് ആദ്യ രക്തദാനം നടന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് ആയിരുന്നു ആദ്യ ദാതാവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.