Black Panther: Wakanda Forever: ആരാധകരെ ഇമോഷണലാക്കി ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ; റിവ്യൂ

മാർവൽ സ്റ്റുഡിയോസ് ചാഡ്വിക് ബോസ്മാൻ എന്ന നടനെ ഈ ചിത്രത്തിൽ റീ കാസ്റ്റ് ചെയ്യാതെ അദ്ദേഹത്തിന് കൊടുത്ത ഒരു പക്കാ ട്രിബ്യൂട്ടായിരുന്നു ഈ ചിത്രം. സിനിമയുടെ അവസാനും ഫോർ അവർ ഫ്രണ്ട് ചാഡ്വിക് ബോസ്മാൻ എന്ന് എഴുതി കാണിക്കുമ്പോൾ ഏത് മാർവൽ ആരാധകരുടെയും കണ്ണ് നനയും എന്ന് ഉറപ്പാണ്. റയാൻ കൂഗർ തന്നെയാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറും സംവിധാനം ചെയ്തിരിക്കുന്നത്.

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Nov 11, 2022, 06:11 PM IST
  • മാർവലിന്‍റെ മുൻ ചിത്രമായ തോര്‍ ലവ് ആന്‍റ് തണ്ടറിലെ തമാശകൾ പലതും ക്രിഞ്ച് ആയി മാറിയപ്പോൾ ഈ ചിത്രത്തിലെ തമാശകൾ പ്രേക്ഷകരിൽ ചിരി പടർത്തി.
  • 2018 ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തറിലൂടെ ആറ് ഓസ്കാർ നോമിനേഷനും വൺ ബില്ല്യൺ കളക്ഷനും എം.സി.യുവിന് നൽകിയ ആ സംവിധായകൻ രണ്ടാം ഭാഗത്തിലും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല.
  • ഒരു ജീനിയസ് ആയ സയന്‍റിസ്റ്റില്‍ നിന്ന് രാജാവ് നഷ്ടപ്പെട്ട വക്കാണ്ടൻ രാജ്യത്തെ രാജകുമാരിയിലേക്ക് വരുമ്പോഴുണ്ടാകുന്ന ഇമോഷണൽ ട്രാൻഫർമേഷനെല്ലാം നല്ല രീതിയിൽ ലെറ്റീറ്റിയ സ്ക്രീനിലെത്തിച്ചു.
Black Panther: Wakanda Forever: ആരാധകരെ ഇമോഷണലാക്കി ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ; റിവ്യൂ

2020 ൽ ചാഡ്വിക് ബോസ്മാൻ കാൻസർ ബാധിതനായി അന്തരിച്ചപ്പോൾ എല്ലാ മാർവൽ ആരാധകരുടെയും മനസ്സിൽ വന്നൊരു ചോദ്യമായിരുന്നു ബ്ലാക്ക് പാന്തറായി എം.സി.യുവിൽ ഇനി ആരെന്നത്. 2018 ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തറിന്‍റെ രണ്ടാം ഭാഗമായ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ ഇന്ന് ബിഗ് സ്ക്രീനിൽ എത്തുന്നത് വരെയും ചാഡ്വിക് ബോസ്മാൻ ഇല്ലാതെ ഒരു ബ്ലാക്ക് പാന്തർ ചിത്രം വന്നാൽ അത് ആരാധകരെ തൃപ്തിപ്പെടുത്താനാകുമോ എന്ന് പലർക്കും സംശയമുണ്ടായിരുന്നു. 

മാർവൽ സ്റ്റുഡിയോസ് ചാഡ്വിക് ബോസ്മാൻ എന്ന നടനെ ഈ ചിത്രത്തിൽ റീ കാസ്റ്റ് ചെയ്യാതെ അദ്ദേഹത്തിന് കൊടുത്ത ഒരു പക്കാ ട്രിബ്യൂട്ടായിരുന്നു ഈ ചിത്രം. സിനിമയുടെ അവസാനും ഫോർ അവർ ഫ്രണ്ട് ചാഡ്വിക് ബോസ്മാൻ എന്ന് എഴുതി കാണിക്കുമ്പോൾ ഏത് മാർവൽ ആരാധകരുടെയും കണ്ണ് നനയും എന്ന് ഉറപ്പാണ്. റയാൻ കൂഗർ തന്നെയാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറും സംവിധാനം ചെയ്തിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ ബ്ലാക്ക് പാന്തറിലൂടെ ആറ് ഓസ്കാർ നോമിനേഷനും വൺ ബില്ല്യൺ കളക്ഷനും എം.സി.യുവിന് നൽകിയ ആ സംവിധായകൻ രണ്ടാം ഭാഗത്തിലും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല. 

Read Also: "വാ വാത്തി"; ശ്വേത മോഹൻ ആലപിച്ച വാത്തിയിലെ ആദ്യ ഗാനമെത്തി, ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും

ഒരേ സമയം പ്രേക്ഷകരെ ആവേശപ്പെടുത്തുകയും കണ്ണ് നനയിക്കുകയും ചെയ്യുന്നൊരു ചിത്രമായി വക്കാണ്ടാ ഫോറെവർ മാറി.  പൂർണമായും സ്ത്രീകളിലൂടെ കഥ പറഞ്ഞ് പോകുന്നൊരു ചിത്രമാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ. മാർവൽ ഇതിന് മുൻപും ഫീമെയിൽ സൂപ്പർ ഹീറോസിന്‍റെ കഥ പറഞ്ഞിട്ടുണ്ടെങ്കിലും പലതും എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതായിരുന്നില്ല. എന്നാൽ വളരെയധികം ഡെപ്ത് ഉള്ളൊരു കഥയിലൂടെ ഈ ചിത്രം തീയറ്ററിൽ കൂട്ട കയ്യടി മുഴക്കി. ഒരു സാധാരണ മാർവൽ ചിത്രത്തിലുള്ളത് പോലെ പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ടിയുള്ള തമാശ രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. 

മാർവലിന്‍റെ മുൻ ചിത്രമായ തോര്‍ ലവ് ആന്‍റ് തണ്ടറിലെ തമാശകൾ പലതും ക്രിഞ്ച് ആയി മാറിയപ്പോൾ ഈ ചിത്രത്തിലെ തമാശകൾ പ്രേക്ഷകരിൽ ചിരി പടർത്തി. ചിത്രത്തിൽ എടുത്ത് പറയേണ്ട പെർഫോമൻസ് നേമോർ എന്ന വില്ലനെ അവതരിപ്പിച്ച ടെനോച്ച് ഹുവർട്ടെയുടേതാണ്. മാർവലിന്‍റെ ആദ്യ സൂപ്പർ ഹീറോസിലൊന്നായ ഈ കഥാപാത്രത്തിന്‍റെ ആദ്യ ലൈവ് ആക്ഷൻ അപ്പിയറൻസ് ഈ ചിത്രത്തിലൂടെ ആണ്. എന്നാൽ സിനിമയിൽ ഒരു ആന്‍റീ ഹീറോ ആയാണ് നേമോറിനെ അവതരിപ്പിച്ചിട്ടുള്ളത്. തന്‍റെ ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത രാജാവിന്‍റെ വേഷം ടെനോച്ച് ഹുവർട്ടെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 

Read Also: സഹായം ചോദിച്ച് കളക്ടർ, പെൺകുട്ടിയുടെ പഠനചെലവ് ഏറ്റെടുത്ത് അല്ലു അർജുൻ

നേമോറിന്‍റെ ഷൂരിയുമായുള്ള ഇന്‍റാക്ഷൻ സീനുകൾ എല്ലാം ഒരു പ്രത്യേക ഭംഗി ചിത്രത്തിന് നൽകുന്നുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം ഷൂരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ലെറ്റീറ്റിയ റൈറ്റിന്‍റെ ആയിരുന്നു. 2018 ലെ ബ്ലാക്ക് പാന്തറിൽ നിന്ന് ഈ ചിത്രത്തിലേക്ക് വരുമ്പോൾ വളരെ പക്വതയാർന്ന ഒരു പ്രകടനം ലെറ്റീറ്റിയ കാഴ്ച്ച വച്ചിട്ടുണ്ട്. ഒരു ജീനിയസ് ആയ സയന്‍റിസ്റ്റില്‍ നിന്ന് രാജാവ് നഷ്ടപ്പെട്ട വക്കാണ്ടൻ രാജ്യത്തെ രാജകുമാരിയിലേക്ക് വരുമ്പോഴുണ്ടാകുന്ന ഇമോഷണൽ ട്രാൻഫർമേഷനെല്ലാം നല്ല രീതിയിൽ ലെറ്റീറ്റിയ സ്ക്രീനിലെത്തിച്ചു. 

ട്രൈലറിൽ സൂചിപ്പിച്ചിരുന്ന പോലെ ആദ്യമായി അയൺ ഹാർട്ട് എന്ന കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ആ കഥാപാത്രത്തിന്‍റെ സീൻസ് എല്ലാം വളരെ രസകരമായിരുന്നു. ചിത്രത്തിന്‍റെ സീരിയസ് മൂഡിന് കുറച്ചൊരു അയവ് നൽകുന്നത് ഈ കഥാപാത്രവുമായി ബന്ധപ്പെട്ട രംഗങ്ങളാണ്. മാർവൽ ചിത്രങ്ങൾ ഫോളോ ചെയ്യാത്ത ഒരു സാധാരണ പ്രേക്ഷകന് പോലും നല്ലത് പോലെ എൻജോയ് ചെയ്യാൻ പറ്റുന്നതാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ചിത്രത്തിന് മികച്ച തീയറ്റർ റെസ്പോൺസ് ലഭിക്കുകയാണെങ്കിൽ ആദ്യ ഭാഗത്തെപ്പോലെ തന്നെ ഈ ചിത്രവും വമ്പൻ കളക്ഷൻ നേടാൻ സാധ്യതയുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News