Dilsha Presannan: ദിൽഷ ഇനി കുടുംബവിളക്ക് സീരിയലിലേക്ക്? പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു

ദിൽഷ കുടുംബവിളക്ക് സീരിയലിൽ അഭിനയിക്കാൻ പോകുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 11:23 AM IST
  • ദിൽഷ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചു.
  • സഹോദരി ശേഖ പ്രസന്നനും കുടുംബവിളക്ക് സീരിയൽ താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക് പോകുന്ന ഒരു ചിത്രമാണത്.
  • ശരണ്യയും ദില്‍ഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഷെയർ ചെയ്തു.
Dilsha Presannan: ദിൽഷ ഇനി കുടുംബവിളക്ക് സീരിയലിലേക്ക്? പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാകുന്നു

ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ ടൈറ്റിൽ വിന്നറാണ് ദിൽഷ. എന്നാൽ വിജയത്തിന് ശേഷം ദിൽഷയ്ക്ക് അർഹതയില്ല എന്നുള്ള കമന്റുകൾ ധാരാളമായി എത്തിയിരുന്നു. റോബിൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞങ്ങൾ വോട്ട് ചെയ്‌തെന്ന് റോബിൻ ആരാധകരും പറഞ്ഞു. റിയാസ് ആണ് യഥാർഥ വിന്നറെന്ന് റിയാസ് ആരാധകരും മറ്റ് മത്സരാർത്ഥികളും പറഞ്ഞു. എന്ത് തന്നെയായാലും ബിഗ് ബോസിന് ശേഷവും വിവാദങ്ങൾ ദിൽഷായോടൊപ്പം ഉണ്ടായിരുന്നു. റോബിനും ബ്ലെസ്‌ലിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞതോട് കൂടി ദിൽഷ ഒരു തേപ്പുകാരി ആണെന്ന് സോഷ്യൽ മീഡിയ പറഞ്ഞുതുടങ്ങി. അങ്ങനെ വിവാദങ്ങളുടെ കൊടുമുടിയിൽ ഇപ്പോൾ നിൽക്കുന്ന ദിൽഷയുടെ പുതിയൊരു വിശേഷം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ദിൽഷ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചു. സഹോദരി ശേഖ പ്രസന്നനും കുടുംബവിളക്ക് സീരിയൽ താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക്  പോകുന്ന ഒരു ചിത്രമാണത്. ശരണ്യയും ദില്‍ഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്ത് കൊണ്ട് ഷെയർ ചെയ്തു. ഇതോടെ ആരാധകരിൽ സംശയമുണ്ടായി. ദിൽഷ കുടുംബവിളക്ക് സീരിയലിൽ അഭിനയിക്കാൻ പോകുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ചിലർ പറഞ്ഞു അതിഥി വേഷത്തിലായിരിക്കും താരം എത്തുക എന്ന്.  ഏതെങ്കിലും റിയാലിറ്റി ഷോയിൽ പോകുന്നതായിരിക്കും എന്ന് ചിലർ പറയുന്നു. നല്ല ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ദിൽഷ മുൻപ് പറഞ്ഞിരുന്നു. എന്തായാലും ദിൽഷ കുടുംബവിളക്കിൽ എത്തുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. 

Also Read: മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രം "ആർ ഡി എക്‌സ്" പൂജ കൊച്ചിയിൽ നടന്നു

 

നിരവധി കമന്റുകളും വന്ന് തുടങ്ങി. ദിൽഷ കുടുംബവിളക്കിൽ അഭിനയിച്ചാൽ ഇനി ആ സീരിയൽ കാണില്ലെന്നും അഭിനയിക്കാൻ അല്ലെങ്കിലും ദിൽഷ നല്ല കഴിവ് ബിഗ് ബോസിൽ തന്നെ തെളിയിച്ചെന്നും നെഗറ്റീവ് കമന്റുകളും വന്ന് തുടങ്ങി. എന്ത് തന്നെ ആയാലും ദിൽഷ സീരിയലിൽ അഭിനയിക്കുമോ എന്ന് കണ്ട് തന്നെ അറിയണം. അതേ സമയം റോബിൻ സിനിമാതിരക്കുകളിലേക്ക് മാറുകയാണ്. പ്രശസ്ത നിർമാതാവ് സന്തോഷ് ടി കുരുവിളയുടെയും ഗോകുലം ഗോപാലന്റെയും സിനിമകൾ ഒക്കെ തന്നെ റോബിൻ കമ്മിറ്റ് ചെയ്തിട്ടുണ്ട്. വലിയ ബ്രഹ്മാണ്ഡ സിനിമകളാണ് റോബിനെ തേടി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News