ബിഗ് ബോസ് മലയാളം ആറാം സീസണിൽ അസാധാരണ സംഭവം. സഹമത്സരാർഥിയെ കായികമായി കൈയ്യേറ്റം ചെയ്തതിന് ബിഗ് ബോസിൽ നിന്നും അസി റോക്കിയെ പുറത്താക്കി. സഹമത്സരാർഥിയായ സിജോ ജോണിനെ കരണത്തിടിച്ചതിനാണ് റിയാലിറ്റി ഷോയുടെ അണിയറപ്രവർത്തകർ നടപടിയെടുത്തുയന്നത്. അസി റോക്കിയെ പുറത്താക്കിയെന്ന് ബിഗ് ബോസിന്റെ മുൻ മത്സാരാർഥി നാദിറ മെഹ്റിൻ തന്റെ സോഷ്യൽ മീഡിയ സ്ട്രീമിങ്ങിലൂടെ അറിയിച്ചു.
അതേസമയം റോക്കി സിജോയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസത്തെ ടെലിവിഷൻ ടെലികാസ്റ്റിന് ശേഷമുള്ള പ്രൊമോയിൽ വീഡിയോയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അണിറയപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് റോക്കി സിജോയെ മർദ്ദിക്കുന്നതെന്നാണ് പ്രൊമോ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
ALSO READ : Bigg Boss Malayalam : വീട്ടിൽ നിന്നും ഫോൺ വന്നതിന് ശേഷം യു-ടേൺ അടിച്ച് ജാസ്മിൻ; അന്തം വിട്ട് ഗബ്രി
കഴിഞ്ഞ ആഴ്ചയിൽ പവർ റൂമിനെതിരെ മറ്റ് മത്സരാർഥികൾ സമരം ചെയ്തതിനെ ചർച്ചയാണ് റോക്കിയും സിജോയും തമ്മിലുള്ള തർക്കത്തിന് തുടക്കമാകുന്നത്. സമരം ചെയ്യാൻ ആദ്യം ആഹ്വാനം ചെയ്തത് താൻ സിജോ മോഹൻലാലിനോട് പറഞ്ഞപ്പോൾ മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്നത്തിന് വഴിവെച്ചത്. ഇത് റോക്കി സിജോയെ ചോദ്യം ചെയ്യുകയും ചെയ്തു. അതോടൊപ്പം അടുത്ത ദിവസം ക്യാപ്റ്റൻസി ടാസ്കിൽ സിജോയോട് തോറ്റപ്പോൾ റോക്കിക്ക് സഹതാരത്തിനോടുള്ള അമർഷം കൂടി വന്നു. തുടർന്ന് ബിഗ് ബോസ് വീട്ടിൽ ഒട്ടും വിശ്വാസമില്ലാത്തയാൾ സിജോ ആണെന്ന് റോക്കി മോഹൻലാലിനോട് പറയുകയും ചെയ്തു. ഇതെ തുടർന്നുള്ള വാക്കേറ്റമായിരിക്കാം കൈയ്യാങ്കളിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ഇന്നലെ ഞായറാഴ്ച സംപ്രേഷണം ചെയ്ത വാരാന്ത്യ എപ്പിസോഡിൽ റോക്കിയുടെ ദേഷ്യം അടക്കണമെന്ന് മോഹൻലാൽ നിർദേശം നൽകിയിരുന്നു. കഴിഞ്ഞാഴ്ചയിൽ ഗബ്രിയോടും ജാസ്മിനോടും ദേഷ്യം പ്രകടമാക്കിയ റോക്കി ബിഗ് ബോസ് വീടിനുള്ളിൽ പ്രോപ്പെർട്ടിയിൽ ഇടിച്ച് കേടുപാട് വരുത്തിയിരുന്നു. ഇത് തുടർന്ന് റോക്കിയെ അടുത്താഴ്ചത്തെ എവിക്ഷൻ പട്ടികയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്തു. അതേസമയം ഈ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ നിന്നും രണ്ട് പേരാണ് പുറത്തായത്. ശനിയാഴ്ച ടെലികാസ്റ്റ ചെയ്ത എപ്പിസോഡിൽ കോമണർ മത്സരാർഥിയായ നിഷാന പുറത്തായി. ഇന്നലത്തെ എപ്പിസോഡിൽ സുരേഷ് മേനോനും ബിഗ് ബോസ് വീടിനോട് വിട പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.