Bigg Boss Malayalam Season 5: 'ഇതെനിക്ക് പൊറുക്കാവുന്നതിനും അപ്പുറം'; സാഗറിനോടും ജുനൈസിനോടും യാത്ര പറയാതെ ഗോപിക

മത്സരാർത്ഥികളോടെല്ലാം ​ഗോപിക യാത്ര പറഞ്ഞുവെങ്കിലും സാ​ഗറിനോടും ജുനൈസിനോടും മാത്രം താൻ ക്ഷമിക്കില്ല എന്നായിരുന്നു ​ഗോപികയുടെ നിലപാട്

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 11:14 AM IST
  • തുടർന്ന് വീട്ടിലെ മറ്റു മത്സരാർത്ഥികളോട് യാത്ര പറഞ്ഞിറങ്ങിയ ​ഗോപിക സാ​ഗറിനോടും ജുനൈസിനോടും മാത്രം ഒന്നും പറയാതെയാണ് ബി​ഗ് ബോസിൽ വീട്ടിൽ നിന്നും പോയത്.
  • ജുനൈസിനോടും സാ​ഗറിനോടും പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിട്ട് പോകാൻ മറ്റുള്ളവർ ​ഗോപികയോട് പറഞ്ഞുവെങ്കിലും ​ഗോപിക അതിന് തയാറായിരുന്നില്ല.
  • അടുത്ത സുഹൃത്തുക്കളെന്ന് താന്‍ കരുതിയിരുന്ന സാഗറും ജുനൈസും തന്നോട് അവസാന സമയത്ത് നീതി കാട്ടിയില്ല എന്നാണ് ​ഗോപിക പറ‍ഞ്ഞത്
Bigg Boss Malayalam Season 5: 'ഇതെനിക്ക് പൊറുക്കാവുന്നതിനും അപ്പുറം'; സാഗറിനോടും ജുനൈസിനോടും യാത്ര പറയാതെ ഗോപിക

ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ ഇന്നലെ എവിക്ഷൻ ദിനമായിരുന്നു. വളരെ നാടകീയമായ ഒരു മിഡ് വീക്ക് എവിക്ഷന്‍ പ്രക്രിയ ആണ് ഇന്നലെ ബി​ഗ് ബോസിൽ നടന്നത്. റിനോഷ്, അനിയന്‍ മിഥുൻ, റെനീഷ, വിഷ്‍ണു, ലച്ചു, ഗോപിക എന്നിവരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. നാടകീയ മുഹൂർത്തങ്ങൾക്കൊടുവിൽ കോമണറായി എത്തിയ ​ഗോപികയാണ് ബി​ഗ് ബോസ് വീട്ടിൽ നിന്നും രണ്ടാമതായി പുറത്തായത്. ആദ്യം എല്ലാവരും കരുതിയത് ലച്ചു ആണ് പുറത്തായത് എന്നാണ്. എന്നാൽ പിന്നീട് തങ്ങൾക്ക് കിട്ടിയ കാർഡിന്റെ പിൻഭാ​ഗത്ത് സ്ക്രാച്ച് ചെയ്ത് നോക്കിയപ്പോഴാണ് എവിക്ടഡ് ആയത് ​ഗോപികയാണെന്ന് വ്യക്തമായത്. 

തുടർന്ന് വീട്ടിലെ മറ്റു മത്സരാർത്ഥികളോട് യാത്ര പറഞ്ഞിറങ്ങിയ ​ഗോപിക സാ​ഗറിനോടും ജുനൈസിനോടും മാത്രം ഒന്നും പറയാതെയാണ് ബി​ഗ് ബോസിൽ വീട്ടിൽ നിന്നും പോയത്. ജുനൈസിനോടും സാ​ഗറിനോടും പ്രശ്നങ്ങൾ പറഞ്ഞ് തീർത്തിട്ട് പോകാൻ മറ്റുള്ളവർ ​ഗോപികയോട് പറഞ്ഞുവെങ്കിലും ​ഗോപിക അതിന് തയാറായിരുന്നില്ല. 

അടുത്ത സുഹൃത്തുക്കളെന്ന് താന്‍ കരുതിയിരുന്ന സാഗറും ജുനൈസും തന്നോട് അവസാന സമയത്ത് നീതി കാട്ടിയില്ല എന്നാണ് ​ഗോപിക പറ‍ഞ്ഞത്. "ചോറ് വാരിത്തന്നത് പോലും ഗെയിം പ്ലാന്‍ ആക്കിയ രണ്ട് വ്യക്തിത്വങ്ങളെ എനിക്ക് ഇവിടെനിന്ന് വേണ്ട. പുറത്തേക്ക് ഇറങ്ങുമ്പോഴും ഞാന്‍ അവരെ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ മനസ്സാലെ പറയുകയാണ്. പലപ്പോഴും പലരും എന്നെ വിഷമിപ്പിച്ചപ്പോഴും ഞാന്‍ കണ്ണീര്‍ വീഴ്ത്താത്തത് എനിക്ക് അവരൊന്നും ആരും അല്ലായിരുന്നു. പക്ഷേ ഈ രണ്ട് പേര്. പേഴ്സണല്‍ ആയിട്ടല്ല. പല ഗെയിമുകളിലും പലരും എന്നെ പറഞ്ഞപ്പോഴും ഞാന്‍ ഒരാളോടും പ്രശ്നമുണ്ടാക്കാന്‍ വന്നില്ല. പക്ഷേ ഇതെനിക്ക് പൊറുക്കാവുന്നതിനും അപ്പുറമായിരുന്നു", എന്ന് പറഞ്ഞാണ് ഗോപിക പുറത്തേക്ക് പോയത്. 

"രണ്ട് ദിവസവും രണ്ട് പേരുടെയും പിറകെ ഞാന്‍ നടന്നിരുന്നു. എന്റെ അഭിപ്രായം ഒരിക്കലും ഞാന്‍ മാറ്റുന്നില്ല. ഞാന്‍ സൗഹൃദത്തിനോ സ്നേഹത്തിനോ വേണ്ടി ഗെയിം ഇന്നേവരെ കളിച്ചിട്ടില്ല" എന്നും പോകുന്നതിന് മുൻപ് ഗോപിക പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News