Bigg Boss Malayalam : ഒമർ ലുലു ബിഗ് ബോസിൽ; എത്തിയത് ഓഡിഷന് വേണ്ടിയെന്ന് മോഹൻലാൽ

Omar Lulu Bigg Boss Malayalam Wild Card Entry : ബിഗ് ബോസ് മലായളം സീസൺ 5 ന്റെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് ഒമർ ലുലു  

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 03:35 PM IST
  • സീസൺ 5ലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് ഒമർ ലുലു
  • ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റിൽ ഒമർ ലുലു ഉണ്ടായിരുന്നു
Bigg Boss Malayalam : ഒമർ ലുലു ബിഗ് ബോസിൽ; എത്തിയത് ഓഡിഷന് വേണ്ടിയെന്ന് മോഹൻലാൽ

ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി സിനിമ സംവിധായകൻ ഒമർ ലുലു ഷോയിൽ പ്രവേശിച്ചു. ഒമർ ലുലു ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബിഗ് ബോസ് മത്സരാർഥികളുടെ പ്രഡിക്ഷൻ ലിസ്റ്റിൽ ഒമർ ലുലുവിന്റെ പേരുണ്ടായിരുന്നു. ഒരു സംവിധായകൻ ബിഗ് ബോസ് വീട്ടിലേക്കെത്തുമെന്നാണ് ഷോയുടെ ഏറ്റവും പുതിയ പ്രൊമിയിൽ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രമുഖയായിരുന്ന ഹനാനായിരുന്നു ബിഗ് ബോസ് മലായളം സീസൺ അഞ്ചിലെ ആദ്യ വൈൽഡ് കാർഡ് മത്സരാർഥി. എന്നാൽ ആരോഗ്യ പ്രശ്നത്തെ തുടർന്ന് ഹനാൻ ഷോയിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.

ഇന്ന് ബുധനാഴ്ച സംപ്രേഷണം ചെയ്യുന്ന പ്രത്യേക എപ്പിസോഡിൽ ഒമർ ലുലു ബിഗ് ബോസിലെത്തുന്നത്. കഴിഞ്ഞ ദിവസം തന്നെ ഇന്നത്തെ പ്രത്യേക എപ്പിസോഡിന്റെ ചിത്രീകരണം പൂർത്തിയായി. ഷോയിൽ ഒമർ ലുലു മത്സരാർഥിയായി പ്രവേശിച്ചുയെന്ന് വൃത്തങ്ങൾ അറിയിക്കുന്നത്. കൂടാതെ ഒമർ ലുലു ഷോയിൽ വൈൽഡ് കാർഡ് എൻട്രിയായി പ്രവേശിച്ചുയെന്ന് ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പുകളും വിലയിരത്തൽ പേജുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ : Nalla Samayam Movie : 'ജീവിക്കേണ്ട അളിയാ'; നല്ല സമയം തട്ടികൂട്ട് ചിത്രമെന്ന് സംവിധായകൻ ഒമർ ലുലു

അതേസമയം ഒമർ ലുലുവിന്റെ പേരോ അല്ലെങ്കിൽ വൈൽഡ് കാർഡ് എൻട്രിയാണോ വരുന്നതെന്ന് വ്യക്തമാക്കാതെയാണ് ഷോയുടെ സംപ്രേഷകർ പ്രൊമോ പുറത്ത് വിട്ടിരിക്കുന്നത്. "ഒരാൾ നിങ്ങളെ കാണാൻ വരുന്നുണ്ട്. അദ്ദേഹം ഒരു സംവിധായകനാണ്. പുള്ളിയുടെ പുതിയ ഒരു സിനിമയിലേക്ക് ഓഡിഷൻ ചെയ്യാൻ വേണ്ടിയാണ് വരുന്നത്. നിങ്ങളിൽ കുറച്ച് പേർക്ക് അഭിനയിക്കാൻ ഇഷ്ടമുണ്ടെന്ന് അറിഞ്ഞിട്ടാണ് എത്തിക്കുന്നത്" പ്രൊമോ വീഡിയോയിൽ മോഹൻലാൽ പറഞ്ഞു. മോഹൻലാൽ പറഞ്ഞ സംവിധായകൻ ആക്ടിവിറ്റി എരിയിൽ എത്തിട്ടുണ്ടെന്ന് ബിഗ് ബോസ് മത്സരാർഥികളെയും അറിയിച്ചു.

നാലാം സീസൺ പോലെ പ്രേഷകരെ അടുപ്പിക്കാൻ നിലവിലെ ബിഗ് ബോസ് പതിപ്പിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് ഒമർ ലുലു പോലെയുള്ള വൈബ്രൻഡ് മത്സരാർഥികളെ വീടിന്റെ ഉള്ളിലേക്കെത്തിക്കുന്നത്. നാലാം സീസണിൽ കണ്ടെന്റ് റോബിൻ മാത്രമായപ്പോഴാണ് റിയാലിറ്റി ഷോയുടെ അണിയറപ്രവർത്തകർ റിയാസ് സലീമിനെ വൈൽഡ് കാർഡ് എൻട്രിയായി എത്തിക്കുന്നത്. ശേഷം ഷോയുടെ പ്രേഷകരുടെ എണ്ണം മറ്റൊരു തരത്തിലേക്ക് വർധിക്കുകയായിരുന്നു.

സംവിധായകൻ ഒമർ ലുലു

ഹാപ്പി വെഡ്ഡിങ് എന്ന സിനിമ സംവിധാനം ചെയ്താണ് ഒമർ ലുലു മലയാളം ചലച്ചിത്ര മേഖലയിൽ എത്തുന്നത്. തുടർന്ന് ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക, നല്ല സമയം സിനിമകൾ ഒമർ ലുലു സംവിധാനം ചെയ്തിരുന്നു. ഇതിൽ ഒരു അഡാർ ലവ് സിനിമയ്ക്ക് അഖിലേന്ത്യ തലത്തിലാണ് ശ്രദ്ധ ലഭിച്ചത്. ആ സിനിമയിലെ ഗാനത്തിലൂടെ പ്രിയ വാര്യർ എന്ന നടി ഒറ്റ രാത്രികൊണ്ട് സെൻസേഷ്ണൽ താരമായി മാറി. ഏറ്റവും അവസാനം നല്ല സമയം എന്ന സിനിമയാണ് ഒമർ ലുലു ഒരുക്കിയത്. എന്നാൽ ചിത്രം മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരിൽ സംസ്ഥാന എക്സൈസ് വകുപ്പ് കേസെടുത്തിരുന്നു. തുടർന്ന് റിലീസായി രണ്ട് ദിവസം കൊണ്ട് നല്ല സമയം സിനിമ തിയറ്ററുകളിൽ നിന്നും പിൻവലിക്കുകയും ചെയ്തു.

സിനിമയിൽ എന്ന പോലെ സോഷ്യൽ മീഡിയയിലും വളരെ സജീവമായ സിനിമ പ്രവർത്തകനാണ് ഒമർ ലുലു. സോഷ്യൽ മീഡിയ ചില പോസ്റ്റുകൾ സംവിധായകനെ വിവാദങ്ങളിലേക്കെത്തിച്ചിരുന്നു. സിനിമയ്ക്ക് പുറമെ മ്യൂസിക്കൽ വീഡിയോകളും ഒമർ ലുലു സംവിധാനം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News