Bigg Boss Malayalam Season 4: ജാസ്മിനെ വിഷമിപ്പിച്ചവർ അവളുടെ കോഫി പൗഡർ ഉപയോ​ഗിക്കരുത്; ബി​ഗ് ബോസ് ഹൗസിൽ പോര് മുറുകുന്നു

ജാസ്മിനെ വിഷമിപ്പിച്ച ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവർ ജാസ്മിന്റെ കോഫി പൗഡർ എടുക്കാൻ പാടില്ല എന്നായിരുന്നു റിയാസ് പറ‍ഞ്ഞത്. എന്നാൽ അത് പറയാൻ റിയാസ് ആരുമല്ല എന്നായിരുന്നു ദിൽഷയുടെ മറുപടി. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 07:24 AM IST
  • ജാസ്മിന്റെ കോഫി കുടിക്കാനാണ് എടുക്കുന്നത്, എറിഞ്ഞുടുക്കാനല്ല എന്ന് ദില്‍ഷ പറഞ്ഞു.
  • എന്തായാലും ദിൽഷയും ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും അത് ഉപയോ​ഗിക്കാൻ സമ്മതിക്കില്ല എന്ന് റിയാസ് വീണ്ടു ആവർത്തിച്ചു.
  • എന്നാൽ അത് തീരുമാനിക്കുന്നത് റിയാസ് അല്ലെന്ന് ക്യാപ്റ്റനായ ധന്യ പറഞ്ഞു.
Bigg Boss Malayalam Season 4: ജാസ്മിനെ വിഷമിപ്പിച്ചവർ അവളുടെ കോഫി പൗഡർ ഉപയോ​ഗിക്കരുത്; ബി​ഗ് ബോസ് ഹൗസിൽ പോര് മുറുകുന്നു

ബി​ഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും പുറത്ത് പോയിട്ടും അവിടുത്തെ സംസാര വിഷയമായി റോബിനും ജാസ്മിനും. ഇരുവരെയും പിന്തുണയ്ക്കുന്ന ബാക്കി ഹൗസ്മേറ്റ്സ് പരസ്പരം ഓരോ കാര്യങ്ങൾ പറഞ്ഞ് പ്രകോപിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ജാസ്മിന്റെ കോഫി പൗഡർ ആയിരുന്നു വിഷയം. ജാസ്മിനെ വിഷമിപ്പിച്ചവർ അവളുടെ കോഫി പൗഡർ ഉപയോ​ഗിക്കരുത് എന്ന് റിയാസ് പറഞ്ഞതോടെ ബി​ഗ് ബോസ് വീട്ടിൽ വീണ്ടും തർക്കം ഉണ്ടാകുകയായിരുന്നു. 

ജാസ്മിനെ വിഷമിപ്പിച്ച ദിൽഷ, ബ്ലെസ്ലി, ലക്ഷ്മിപ്രിയ എന്നിവർ ജാസ്മിന്റെ കോഫി പൗഡർ എടുക്കാൻ പാടില്ല എന്നായിരുന്നു റിയാസ് പറ‍ഞ്ഞത്. എന്നാൽ അത് പറയാൻ റിയാസ് ആരുമല്ല എന്നായിരുന്നു ദിൽഷയുടെ മറുപടി. ഈ വീട്ടിൽ ആർക്കും പ്രത്യേകമായി ഒന്നും ബി​ഗ് ബോസ് നൽകിയിട്ടില്ലെന്ന് ദിൽഷ പറഞ്ഞപ്പോൾ ജാസ്മിന് ജന്മദിന സമ്മാനമായി നൽകിയ കോഫി പൗഡറാണ് അതെന്നായിരുന്നു റിയാസിന്റെ വാദം. തങ്ങള്‍ക്ക് കോഫി തരാറുള്ള ആളായിരുന്നു ജാസ്‍മിൻ എന്ന് ലക്ഷ്‍മി പ്രിയയും ദില്‍ഷയും റിയാസിനോട് പറഞ്ഞു. 

ഡോ. റോബിന്റെ കപ്പ് എറിഞ്ഞുടയ്ക്കാൻ റിയാസിന് എന്ത് അവകാശമുണ്ട് എന്നതായി പിന്നീട് ദിൽഷയുടെ ചോദ്യം. അത് തനിക്ക് തോന്നിയത് കൊണ്ടാണെന്ന് റിയാസ് മറുപടി പറഞ്ഞു. ജാസ്മിന്റെ കോഫി കുടിക്കാനാണ് എടുക്കുന്നത്, എറിഞ്ഞുടുക്കാനല്ല എന്ന് ദില്‍ഷ പറഞ്ഞു. എന്തായാലും ദിൽഷയും ബ്ലെസ്ലിയും ലക്ഷ്മിപ്രിയയും അത് ഉപയോ​ഗിക്കാൻ സമ്മതിക്കില്ല എന്ന് റിയാസ് വീണ്ടു ആവർത്തിച്ചു. എന്നാൽ അത് തീരുമാനിക്കുന്നത് റിയാസ് അല്ലെന്ന് ക്യാപ്റ്റനായ ധന്യ പറഞ്ഞു. ഇനി ആ കോഫി ഞങ്ങൾ കുടിച്ചിരിക്കും എന്ന് ദിൽഷ പറഞ്ഞു.

Also Read: Bigg Boss Malayalam: റിയാസിനെ പുറത്താക്കാനുറച്ച് റോബിന്‍ ആര്‍മി; ബിഗ് ബോസ് കാണില്ല, പക്ഷേ വോട്ടിങ്ങില്‍ റോബിന്‍ ഫാന്‍സിന്റെ ആറാട്ട്

അതിനിടെ രം​ഗം ഒന്ന് കൊഴുപ്പിക്കാനായി ബ്ലെസ്ലിയും എത്തി. ആർക്കെങ്കിലും കോഫി വേണോ എന്ന് ചോദിച്ച് കൊണ്ടാണ് ബ്ലെസ്ലി എത്തിയത്. റിയാസിന് കോഫി വേണോ എന്നും ബ്ലെസ്ലി ചോദിച്ചു. ഒടുവിൽ ആ കോഫി പൗഡർ മറ്റൊരിടത്തേക്ക് ധന്യ മാറ്റിവയ്ക്കുകയും ചെയ്തു. ധന്യ കോഫി പൗഡർ മാറ്റി വച്ചതിനെ കുറിച്ച് പിന്നീട് റിയാസും റോൺസണും സംസാരിക്കുന്നുണ്ട്. അവർ മൂന്ന് പേരും അത് ഉപയോ​ഗിക്കാൻ സമ്മതിക്കില്ല ജാസ്മിൻ എന്ന് ക്യാമറ നോക്കി റിയാസ് പറഞ്ഞു. 

അതിനിടെ റോബിന്റെ പുറത്താകലിന് വഴിവച്ചവരില്‍ അവശേഷിക്കുന്ന റിയാസിനെ പുറത്താക്കുക എന്നതാണ് ഇപ്പോള്‍ ഫാന്‍സിന്റെ ലക്ഷ്യം. അതിന് വേണ്ടി നോമിനേഷനിൽ ഉള്ള മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യുക എന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള വഴി. ഡോ റോബിന്‍ പറഞ്ഞാല്‍ പോലും ബിഗ് ബോസ് ഇനി കാണുകയോ, മറ്റേതെങ്കിലും മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുകയോ ചെയ്യരുത് എന്നാണ് മറ്റൊരു ആഹ്വാനം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News