"സ്ക്രിപ്റ്റ് വായിച്ച് തന്നത് ലാൽ സാർ" ഡോ റോബിന്റെ ആരാധികയ്ക്ക് മറുപടിയുമായി ജാസ്മിൻ

Jasmine Moosa Reacts to Dr Robin Fan Girl Cries റോബിനെ പുറത്താക്കാൻ ജാസ്മിനെ ഉപയോഗിച്ചുകൊണ്ടുള്ള ബിഗ് ബോസിന്റെ തിരക്കഥയെന്നായിരുന്നു ആരാധിക ഉന്നയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 07:56 PM IST
  • റോബിനെ പുറത്താക്കാൻ ജാസ്മിനെ ഉപയോഗിച്ചുകൊണ്ടുള്ള ബിഗ് ബോസിന്റെ തിരക്കഥയെന്നായിരുന്നു ആരാധിക ഉന്നയിച്ചത്.
  • ഇതിനെതിരെയാണ് സീ മലയാളം ന്യൂസിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചുകൊണ്ട് ജാസ്മിൻ രംഗത്തെത്തിയത്.
"സ്ക്രിപ്റ്റ് വായിച്ച് തന്നത് ലാൽ സാർ" ഡോ റോബിന്റെ ആരാധികയ്ക്ക് മറുപടിയുമായി ജാസ്മിൻ

കൊച്ചി : സോഷ്യൽ മീഡിയയിൽ ആകെ തരംഗമായി മാറിയ ഡോ.റോബിന്റെ ആരാധികയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിഗ് ബോസ് താരം ജാസ്മിൻ എം മൂസ. സീ മലയാളത്തിന്റെ വൈറൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ജാസ്മിൻ റോബിന്റെ ആരാധകിയ്ക്ക് മറുപടി നൽകിയത്. റോബിനെ പുറത്താക്കാൻ ജാസ്മിനെ ഉപയോഗിച്ചുകൊണ്ടുള്ള ബിഗ് ബോസിന്റെ തിരക്കഥയെന്നായിരുന്നു ആരാധിക ഉന്നയിച്ചത്. ഇതിനെതിരെയാണ് സീ മലയാളം ന്യൂസിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചുകൊണ്ട് ജാസ്മിൻ രംഗത്തെത്തിയത്. 

"യെസ് ഞാൻ മെഡിക്കൽ റൂമിൽ പോയി ചിക്കൻ ബിരിയാണി തിന്നോണ്ടിരിക്കുമ്പോൾ ലാൽ സർ ആയിരുന്നു ഡെയ്ലി സ്ക്രിപ്റ്റ് വായിച്ചു തന്നിരുന്നത്. യെവടെന്നു വരുന്നെടേയ് ഇതൊക്കെ" എന്ന് സീ മലയാളത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റാറിയിൽ പങ്കുവച്ചുകൊണ്ട്  ജാസ്മിൻ കുറിച്ചു. "ചേച്ചിയോടൊന്നും തോന്നല്ലേ" എന്നും ജാസ്മിൻ മറ്റൊരു സ്റ്റോറിയിലും കുറിച്ചു. 

ALSO READ : "ബിഗ് ബോസ് ചതിച്ചതാ... ലാലേട്ടൻ പറ്റിച്ചതാ..." പൊട്ടിക്കരഞ്ഞ് ഡോ. റോബിന്റെ ആരാധിക

ഇന്ന് മെയ് അഞ്ചിനാണ് ഡോ. റോബിനെ സ്വീകരിക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഒരു കൂട്ടം ആരാധകരിൽ നിന്ന് ഒരു പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് ബിഗ് ബോസ്, മോഹൻലാൽ, ജാസ്മിൻ എന്നിവർക്കെതിരെ സീ മലയാളം ന്യൂസിനോട് പറഞ്ഞത്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തു.

"ബിഗ് ബോസ് ചതിച്ചതാ ഡോക്ടറെ...ബിഗ് ബോസ് സ്ക്രിപ്റ്റഡാ... ആ ജാസ്മിനെ കൂടെ കൂടെ മെഡിക്കൽ റൂമിലേക്ക് വിളിച്ചിട്ട് അവന്മാര് കൊടുത്തതായിരിക്കും ഇത്. ജാസ്മിൻ ഇറങ്ങിയാൽ മാത്രമെ ഡോക്ടർ അവിടൂന്ന് ഇറങ്ങുള്ളൂ എന്ന ഇൻഫോർമോഷൻ കൊടുത്തതു കൊണ്ടാ അവൾ ഇറങ്ങിയത്, അല്ലെങ്കിൽ അവൾ ഇറങ്ങൂല. ആ ലാലേട്ടൻ പറ്റിച്ചതാ" നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് പെൺകുട്ടി സീ മലയാളം ന്യൂസിനോട് പറഞ്ഞു.

ALSO READ : Bigg Boss Malayalam : കപ്പ് കൊണ്ട് വരണമെന്ന് നിമിഷ പറഞ്ഞു; ദേ ജാസ്മിൻ കപ്പ് കൊണ്ട് വന്നു!!!

സീസണിലെ ബദ്ധ വൈരികളായ റോബിനും ജാസ്മിനും ഒരേ ആഴ്ചയിലാണ് ബിഗ് ബോസ് മത്സരത്തിൽ നിന്ന് പുറത്താകുന്നത്. സഹതാരത്തെ കായികമായി ഉപദ്രവിച്ചു എന്ന് പേരിൽ റോബിനെ ബിഗ് ബോസ് പുറത്താക്കിയെങ്കിൽ ജാസ്മിൻ സ്വയം മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. റോബിൻ പുറത്താകുന്നതിന് രണ്ട് ദിവസം ജാസ്മിൻ ബിഗ് ബോസ് വീടിന്റെ പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. മത്സരത്തിൽ നിന്ന് പുറത്താക്കപ്പെട്ട റോബിൻ തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് ലഭിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News