Bigg Boss Malayalam Season 4 Finale: പ്രേക്ഷകർ കാത്തിരിക്കുന്ന ആ സുവർണ്ണ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആരാകും ബി​ഗ് ബോസ് സീസൺ 4 വിജയി?

Bigg Boss Malayalam 4 winner: തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾക്കായി വോട്ടുകൾ ചെയ്തും, വോട്ട് ചെയ്യാൻ അഭ്യർഥിച്ചുമൊക്കെ ബി​ഗ് ബോസ് പ്രേക്ഷകർ ആവേശത്തിലാണ്. ബ്ലെസ്ലി, റിയാസ്, ദിൽഷ, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവരാണ് ടോപ് 6ൽ എത്തിയ മത്സരാർഥികൾ.

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 06:05 PM IST
  • ഒരുപാട് അധികം ചർച്ചയായ ഒരു സീസൺ ആയിരുന്നു സീസൺ 4 എന്നത് വ്യക്തമാണ്.
  • മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണ.
  • ആരാകും വിജയി എന്നറിയാൻ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുകയാണ്.
Bigg Boss Malayalam Season 4 Finale: പ്രേക്ഷകർ കാത്തിരിക്കുന്ന ആ സുവർണ്ണ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം; ആരാകും ബി​ഗ് ബോസ് സീസൺ 4 വിജയി?

ബി​ഗ് ബോസ് മലയാളം സീസൺ 4 വിജയി ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ഇന്ന് (ജൂലൈ 3) രാത്രി ഏഴ് മണിക്കാണ് സീസൺ 4ന്റെ ഫിനാലെ നടക്കുന്നത്. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സുവർണ നിമിഷമാണിത്. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾക്കായി വോട്ടുകൾ ചെയ്തും, വോട്ട് ചെയ്യാൻ അഭ്യർഥിച്ചുമൊക്കെ ബി​ഗ് ബോസ് പ്രേക്ഷകർ ആവേശത്തിലാണ്. ബ്ലെസ്ലി, റിയാസ്, ദിൽഷ, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവരാണ് ടോപ് 6ൽ എത്തിയ മത്സരാർഥികൾ. ബ്ലെസ്ലി, ദിൽഷ, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവർ ഒന്നാമത്തെ ദിവസം മുതൽ ഈ ബി​ഗ് ബോസ് വീട്ടിലുള്ളതാണ്. 40 ദിവസങ്ങൾക്ക് ശേഷമാണ് റിയാസ് ഷോയിലേക്ക് എത്തുന്നത്. ഇവരിൽ ആരാകും വിജയി എന്നറിയാൻ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുകയാണ്.

ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർക്കാണ് കൂടുതൽ പ്രേക്ഷക പിന്തുണ ഉള്ളതെന്നാണ് സോഷ്യൽ മീഡിയയിലും മറ്റുമായി കാണുന്ന പോളുകളിൽ നിന്നും പോസ്റ്റുകളിൽ നിന്നുമൊക്കെ വ്യക്തമാകുന്നത്. ഈ മൂന്ന് പേരിൽ ഒരാൾ വിന്നർ ആകണം എന്നാണ് കേരളം ആ​ഗ്രഹിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്നതും. ഫിനാലെയിൽ ടോപ് 5 ആണ് സാധാരണ ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ അത് ടോപ് 6 ആയി. പ്രേക്ഷകർ തിരഞ്ഞെടുത്ത ആറ് പേർ ആണ് ഇന്ന് ഫിനാലെയിലേക്ക് കടക്കുന്നത്. 

ഒരുപാട് അധികം ചർച്ചയായ ഒരു സീസൺ ആയിരുന്നു സീസൺ 4 എന്നത് വ്യക്തമാണ്. മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണ. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്ന വ്യത്യസ്തരായ 17/18 മത്സരാർഥികൾ. ആദ്യത്തെ ആഴ്ചയിൽ തന്നെ പ്രേക്ഷകർ ഒരുവിധം മത്സരാർഥികളെ മനസിലാക്കി. വ്യത്യസ്തതകൾ കൊണ്ട് മാത്രമല്ല പ്രശ്നങ്ങളും ഏറെയായിരുന്നു ഇത്തവണത്തെ സീസണിൽ. ഡോ. റോബിൻ രാധാകൃഷ്ണനുമായിട്ടായിരുന്നു തുടക്കം മുതൽ ആ വീട്ടിൽ എല്ലാവരുടെയും പ്രശ്നങ്ങൾ. ഏറ്റവും അധികം ജന പിന്തുണ ഉള്ള മത്സരാർഥിയും റോബിൻ തന്നെയായിരുന്നു. LGBTQ കമ്മ്യൂണിറ്റിയെ പ്രതിനീധീകരിച്ച് കൊണ്ടെത്തിയ മത്സരാർഥികളായിരുന്നു ജാസ്മിൻ, അപർണ, അശ്വിൻ എന്നിവർ. 

Also Read: Bigg Boss Malayalam Season 4: ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ!! അതാണ് ചരിത്രം, കിടിലം ഫിറോസിന്റെ പോസ്റ്റ് ഏറ്റെടുത്ത് ബ്ലെസ്ലി ഫാൻസ്

നല്ല സൗഹൃദങ്ങളും ഇതിനിടയിൽ ഉണ്ടായി. ജാസ്മിൻ, നിമിഷ എന്നിവർ ഈ ഷോയിലൂടെ വളരെ അടുത്ത സുഹൃത്തുക്കളായി. അഖിൽ, സൂരജ്, ഡെയ്സി, സുചിത്ര എന്നിവരും റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവരും നല്ല സൗഹൃം പുലർത്തി. ഈ സീസണിൽ ആദ്യം എത്തിയ വൈൽഡ് കാർഡ് എൻട്രിയായിരുന്നു മണികണ്ഠൻ. എന്നാൽ ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന് ഷോയിൽ നിന്ന് പിന്മാറേണ്ടി വന്നു. പിന്നീട് 40 ദിവസങ്ങൾക്ക് ശേഷം രണ്ട് വൈൽഡ് കാർഡ് എൻട്രി കൂടി എത്തിയതോടെ കളിയുടെ ​ഗതി ആകെ മാറി. റിയാസ് സലിം, വിനയ് മാധവ് എന്നിവരാണ് ആ വൈൽഡ് കാർഡ് എൻട്രികൾ. റിയാസ് ജാസ്മിൻ, നിമിഷ എന്നിവരുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലായി. ശേഷം 70താമത്തെ ദിവസം ഡോ. റോബിനെ ബി​ഗ് ബോസിൽ നിന്നും പുറത്താക്കി, ജാസ്മിൻ ഷോയിൽ നിന്നും സ്വയം ക്വിറ്റ് ചെയ്യുകയും ചെയ്തു. റിയാസിനെ ഫിസിക്കൽ അസോൾട്ട് ചെയ്തു എന്ന ആരോപണത്തിലാണ് റോബിനെ പുറത്താക്കിയത്. 

കഴിഞ്ഞ ദിവസം പുറത്തായ മത്സരാർഥികൾ എല്ലാവരും കൂടി വീണ്ടും ബി​ഗ് ബോസിലേക്ക് തിരിച്ച് കേറിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാനും അവർക്ക് പിന്തുണ നൽകാനുമായി. എന്നാൽ അവിടെയും ചില പ്രശ്നങ്ങൾ ഉണ്ടായി. ബ്ലെസ്ലി ദിൽഷയോട് മോശമായി പെരുമാറിയെന്ന തരത്തിൽ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ഇതിനെ കുറിച്ച് റോബിൻ, ജാസ്മിൻ, അപർണ എന്നിവർ ബ്ലെസ്ലിയെയും ദിൽഷയെയും പറഞ്ഞ് മനസിലാക്കുന്നതും ലൈവിൽ കണ്ടിട്ടുണ്ടാകും. അതിന് ശേഷം ബ്ലെസ്ലി ദിൽഷയോട് മാപ്പ് പറയുകയും ചെയ്തിരുന്നു. എന്നാൽ റോബിൻ ദിൽഷയ്ക്ക് നൽകിയ ചില ഉപദേശങ്ങൾ ബ്ലെസ്ലി ഫാൻസിനെ ചൊടിപ്പിക്കുകയും അതിനെതിരെ സമൂഹ മാധ്യമങ്ങൾ പ്രതികരണം ഉണ്ടാകുകയും ചെയ്തു. ഇതിനെതിരെ റോബിനും പ്രതികരിച്ചിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ബ്ലെസ്ലിയെ പിന്തുണച്ച് ബി​ഗ് ബോസ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തിയിട്ടുണ്ട്. 

ഇന്ന് രാത്രിയോടെ ഈ സീസണിലെ വിജയിയെ പ്രേക്ഷകർ തീരുമാനിക്കും. അർഹതയുള്ളവർ വിജയിക്കണം എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News