Vikram Movie: ദളപതി വിജയ് "വിക്രമിൽ"? കമൽ ഹാസനൊപ്പം മാസ്റ്ററിലെ ജെഡിയും! സർപ്രൈസുകൾ ബാക്കിവച്ച് ലോകേഷ് കനകരാജ്

അണിയറപ്രവർത്തകർ സൂര്യയുടെ കഥാപാത്രത്തെ സർപ്രൈസ് ആക്കിയാണ് വെച്ചിരുന്നതെങ്കിലും അത് ലീക്ക് ചെയ്യപ്പെടുകയായിരുന്നു. സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 01:03 PM IST
  • കഴിഞ്ഞ ദിവസം "വേസ്റ്റഡ്" എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടപ്പോൾ മുതൽ വലിയൊരു സംശയം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്.
  • മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ് ഒരു മദ്യപിക്കുന്ന ആളായിട്ടാണ് അഭിനയിച്ചത്.
  • JD എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തിയത്.
  • എന്നാൽ "വേസ്റ്റഡ്" എന്ന പാട്ടിൽ മദ്യപാനിയായി കമൽ ഹാസൻ എത്തുമ്പോൾ കൂടെ വിജയ് ഉണ്ടാകുമോ എന്നുള്ള വലിയ സംശയങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.
Vikram Movie: ദളപതി വിജയ് "വിക്രമിൽ"? കമൽ ഹാസനൊപ്പം മാസ്റ്ററിലെ ജെഡിയും! സർപ്രൈസുകൾ ബാക്കിവച്ച് ലോകേഷ് കനകരാജ്

അക്ഷമരായി ഓരോ പ്രേക്ഷകരും കാത്തിരിക്കുകയാണ് വിക്രം സിനിമയുടെ റിലീസിനായി. ജൂൺ 3ന് റിലീസ് ചെയ്യുന്ന ചിത്രം റിലീസിന് മുൻപ് തന്നെ 200 കോടി ക്ലബ് നേട്ടം സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ലോകേഷ് കനകരാജ് ഒരുക്കിവെച്ചിരിക്കുന്നത്. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നീ വമ്പൻ താരനിരയോടൊപ്പം സൂര്യയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അണിയറപ്രവർത്തകർ സൂര്യയുടെ കഥാപാത്രത്തെ സർപ്രൈസ് ആക്കിയാണ് വെച്ചിരുന്നതെങ്കിലും അത് ലീക്ക് ചെയ്യപ്പെടുകയായിരുന്നു. സൂര്യയുടെ ക്യാരക്ടർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഇതുവരെ വരാത്ത പ്രതീക്ഷയിൽ വിക്രം എത്തുമ്പോൾ ചിത്രത്തിൽ ഇനിയും സർപ്രൈസുകൾ ഉണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നുണ്ട്. ഏറ്റവും പ്രധാനമായി കഴിഞ്ഞ ദിവസം "വേസ്റ്റഡ്" എന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടപ്പോൾ മുതൽ വലിയൊരു സംശയം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്. മാസ്റ്റർ എന്ന ലോകേഷ് കനകരാജ് ചിത്രത്തിൽ വിജയ് ഒരു മദ്യപിക്കുന്ന ആളായിട്ടാണ് അഭിനയിച്ചത്. JD എന്ന കഥാപാത്രമായിട്ടാണ് വിജയ് എത്തിയത്. എന്നാൽ "വേസ്റ്റഡ്" എന്ന പാട്ടിൽ മദ്യപാനിയായി കമൽ ഹാസൻ എത്തുമ്പോൾ കൂടെ വിജയ് ഉണ്ടാകുമോ എന്നുള്ള വലിയ സംശയങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. ഗാനം വന്നപ്പോൾ മുതൽ ലോകേഷ് പറഞ്ഞ "സർപ്രൈസ്" ഇതായിരിക്കുമോ എന്നും ആരാധകർ പരസ്പരം ചോദിക്കുന്നു. 

 

Also Read: Thuramukham Release: തുറമുഖം റിലീസ് വീണ്ടും മാറ്റി; കാരണം ഇതാണ്, വെളിപ്പെടുത്തി ​ഗീതു മോഹൻദാസ്

ഒരുപാട് സംശയങ്ങൾ നിർത്തിയാണ് വിക്രം റിലീസ് ചെയ്യുന്നത്. വിക്രം എന്ന സിനിമയ്ക്ക് ശേഷം വിക്രം 3 എത്തുമെന്നാണ് ഉലകനായകൻ പറഞ്ഞിരുന്നത്. അപ്പോൾ വിക്രം 2 എവിടെ? 1986ൽ റിലീസായ വിക്രമിന്റെ രണ്ടാം ഭാഗമാണോ ലോകേഷിന്റെ വിക്രം? അങ്ങനെയെങ്കിൽ കൈതിയും വിക്രമുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിക്രമിൽ കാർത്തി അഭിനയിക്കുന്നുണ്ടോ? കാർത്തിയും സൂര്യയും സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നുണ്ടോ? കൈതി 2ൽ കാർത്തിയും സൂര്യയും നായകനും വില്ലനും ആകുമോ? ഇതുപോലൊരു 100 സംശയങ്ങൾ ബാക്കിയാക്കി വിക്രം ജൂൺ മൂന്നിന് റിലീസിനെത്തുമ്പോൾ അക്ഷമരായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഒരു "ബിരിയാണി" ലോകേഷ് വിളമ്പി വെച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News