Dhanush Aishwarya Divorce: ഇന്ത്യൻ സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷും ഭാര്യയും സംവിധായികയുമായ ഐശ്വര്യയും വേര്‍പിരിയുന്നു.
സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ഇരുവരും ആരാധകരെ അറിയിച്ചത്. ഒപ്പം തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചിരിയ്ക്കുകയാണ്
— Dhanush (@dhanushkraja) January 17, 2022
2004 നവംബര്‍ 18നായിരുന്നു ധനുഷും രജനികാന്തിന്റെ മൂത്ത മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. തികച്ചും അപ്രതീക്ഷിതമായി ഇപ്പോള്‍ ഇരുവരും വേർപിരിയുകയാണെന്ന വാര്‍ത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് സിനിമാ പ്രേക്ഷകരിലും പൊതുജനങ്ങളിലും വലിയ അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
നീണ്ട 18 വര്‍ഷം, വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്റെ കുറിപ്പില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...