Bhoothakaalam Trailer : "48 മണിക്കൂർ ഒരാൾ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും?" - ഷെയിൻ നിഗത്തിന്റെ ഭൂതകാലം പറയും

ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെയാണ് (Sony Liv) റിലീസ് ചെയ്യുന്നത്. ജനുവരി 21 ന് ചിത്രം റിലീസ് ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 01:24 PM IST
  • ഒരു മരണവും ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
  • ചിത്രത്തിൽ അമ്മയും മകനുമായി ആണ് ഷെയിൻ നിഗവും രേവതിയും എത്തുന്നത്.
  • ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെയാണ് (Sony Liv) റിലീസ് ചെയ്യുന്നത്. ജനുവരി 21 ന് ചിത്രം റിലീസ് ചെയ്യും.
  • ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവനാണ്.
Bhoothakaalam Trailer : "48 മണിക്കൂർ ഒരാൾ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും?" - ഷെയിൻ നിഗത്തിന്റെ ഭൂതകാലം പറയും

Kochi : ഷെയിന്‍ നിഗവും (Shane Nigam) , രേവതിയും (Revathy) കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന  ഭൂതകാലത്തിന്റെ (Bhoothakaalam) ട്രെയ്‌ലർ പുറത്തിറക്കി. ഒരു മരണവും ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ അമ്മയും മകനുമായി ആണ് ഷെയിൻ നിഗവും രേവതിയും എത്തുന്നത്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെയാണ് (Sony Liv) റിലീസ് ചെയ്യുന്നത്. ജനുവരി 21 ന് ചിത്രം റിലീസ് ചെയ്യും.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവനാണ്. ചിത്രം നിർമ്മിക്കുന്നത് അന്‍വര്‍ റഷീദും പ്ലാന്‍ ടി ഫിലിംസും ഷെയിന്‍ നിഗം ഫിലിംസും ചേർന്നാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാഹുല്‍ ശിവദാസും ശ്രീകുമാര്‍ ശ്രേയസും ചേർന്നാണ്. 

ALSO READ: Bro Daddy Song : "പറയാതെ വന്നെൻ ജീവനിൽ" : ബ്രോ ഡാഡിയിലെ പുതിയ ഗാനമെത്തി

ഡിപ്രെഷൻ, ഇന്സോമിനിയ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു മരണത്തിന് ശേഷം ഒരു അമ്മയും മകനും കടന്ന് പോകുന്ന അവസ്ഥയെ കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

ALSO READ: Looop Lapeta Trailer : ടൈം ലൂപ്പ് ചിത്രവുമായി താപ്സി പന്നു; ലൂപ്പ് ലപ്പെട്ട ട്രെയ്‌ലർ പുറത്ത് വിട്ടു

ഷെയിനിനെയും രേവതിയെയും കൂടാതെ സൈജു കുറുപ്പ്, ജെയിംസ് എലിയ, ആതിര പട്ടേല്‍ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ  ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ഷെഹ്നാദ് ജലാലാണ്. ഷഫീക്ക് മുഹമ്മദ് അലിയാണ് എഡിറ്റര്‍. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News