Shane Nigam: അഭിനയം മാത്രമല്ല, ഗാനരചന, സംഗീത സംവിധാനം, നിര്‍മാണവും തനിക്ക് വഴങ്ങും..., പുതിയ റോളുകളില്‍ തിളങ്ങാന്‍ ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം നിര്‍മാതാവാകുന്ന  പുതിയ ചിത്രം ഭൂതകാലത്തിന്  (Bhoothakalam) ആശംസകളുമായി അമല്‍ നീരദ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് അമല്‍ ആശംസകളുമായി എത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 08:00 PM IST
  • ഷെയ്ന്‍ നിഗം നിര്‍മാതാവാകുന്ന പുതിയ ചിത്രം ഭൂതകാലത്തിന് (Bhoothakalam) ആശംസകളുമായി അമല്‍ നീരദ്.
  • ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് അമല്‍ ആശംസകളുമായി എത്തിയത്.
Shane Nigam: അഭിനയം മാത്രമല്ല,  ഗാനരചന, സംഗീത സംവിധാനം, നിര്‍മാണവും തനിക്ക് വഴങ്ങും..., പുതിയ റോളുകളില്‍ തിളങ്ങാന്‍ ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം നിര്‍മാതാവാകുന്ന  പുതിയ ചിത്രം ഭൂതകാലത്തിന്  (Bhoothakalam) ആശംസകളുമായി അമല്‍ നീരദ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് അമല്‍ ആശംസകളുമായി എത്തിയത്.

നവാഗതനായ രാഹുല്‍ സദാശിവന്‍റെ "ഭൂതകാലം"  (Bhoothakalam) എന്ന ചിത്രത്തിലൂടെയാണ് ഷെയ്ന്‍ നിഗം  (Shane Nigam) നിര്‍മാതാവിന്‍റെ  കുപ്പായമിടുന്നത്. പ്ലാന്‍ ടി ഫിലിംസിന്‍റെ  ബാനറില്‍ തെരേസ റാണിയും ഷെയ്ന്‍ നിഗവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

രാഹുല്‍ സദാശിവനും ശ്രീകുമാര്‍ ശ്രേയസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ഷെയ്ന്‍ നിഗമാണ് ഭൂതകാലത്തിന്‍റെ  ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഗോപിസുന്ദറാണ് പശ്ചാത്തല സംഗീതം.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Amal Neerad (@amalneerad_official)

ചിത്രത്തില്‍ രേവതിയും ശക്തമായ ഒരു കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. കൊച്ചിയിലും വാഗമണ്ണിലുമായാണ് സിനിമയുടെ  ചിത്രീകരണം. 

Also Read: 'ബര്‍മുഡ' യുമായി ഷെയ്ന്‍ നിഗം, യുവതാരത്തിന്റെ പുതിയ ചിത്രത്തിന്റെ പേര് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്‌നിന്‍റെ  ഇനി പുറത്ത് വരാനുള്ള ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News