Bheeshma Parvam: കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഭീഷ്മ പർവ്വം, കോടികൾക്കും മേലെ, നാരദൻ പിറകിലോ

ഫ്രൈഡേ മാറ്റിനിയുടെ കണക്കുകൾ പ്രകാരം 1,179 ഷോകളിൽ നിന്നായാണ് ഭീഷ്മ പർവ്വത്തിൻറെ കളക്ഷൻ

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 06:15 PM IST
  • 1,179 ഷോകളിൽ നിന്നായി 3.67 കോടിയാണ് ഭീഷ്മ പർവ്വത്തിൻറെ ആദ്യ ദിന കളക്ഷൻ
  • ആദ്യത്തെ ദിവസം 14 ഷോകളാണ് ഏരീസ് പ്ലക്സ്, എസ് എൽ സിനിമാസിൽ ചിത്രത്തിനുണ്ടായിരുന്നത്
  • 512 ഷോകൾ പരിശോധിച്ചതിൽ നിന്നാണ് ടൊവീനോ ചിത്രമായ നാരദൻറെ കളക്ഷൻ പുറത്ത് വന്നത്
Bheeshma Parvam: കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഭീഷ്മ പർവ്വം, കോടികൾക്കും മേലെ, നാരദൻ പിറകിലോ

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഭീഷ്മ പർവ്വത്തിൻറെ  കളക്ഷൻ റെക്കോർഡുകൾ പുറത്ത്.  മമ്മൂട്ടിക്കൊപ്പം വൻ താര നിര അണി നിരന്ന ചിത്രം മറ്റൊരു മാസ് ആക്ഷൻ പാക്കായിരുന്നു. പ്രേക്ഷകർ രണ്ട് കയ്യും നീട്ടിയാണ് ചിത്രത്തെ  സ്വീകരിച്ചത്. 

അതേസമയം റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിവസം ചിത്രം ബോക്സോഫീസുകൾ തൂത്തു വാരിയെന്നാണ് കണക്ക്.ഏരീസ് പ്ലക്സ്, എസ് എൽ സിനിമാസ് ആണ് ചിത്രത്തിൻറെ ഇതു വരെയുള്ള കളക്ഷൻ പുറത്ത് വിട്ടത്. ആദ്യത്തെ ദിവസം 14 ഷോ കളാണ് ചിത്രത്തിനുണ്ടായിരുന്നത്. 9.56 ലക്ഷമായിരുന്നു ഇവരുടെ കളക്ഷൻ.

ഫ്രൈഡേ മാറ്റിനിയുടെ കണക്കുകൾ പ്രകാരം 1,179 ഷോകളിൽ നിന്നായി 3.67 കോടിയാണ് ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ എന്ന് ഇവരുടെ ട്വീറ്റിൽ പറയുന്നു. ഒടിയൻറെ കളക്ഷൻ മറി കടന്നുവെന്നാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻറെ കണക്ക്.  കേരളത്തിലാകെ 406-സ്ക്രീനുകളിലായി 1800 ഷോകളാണ് ചിത്രത്തിനുണ്ടായിരുന്നത്.

അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് 'ഭീഷ്മ പര്‍വ'ത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രം നിർമ്മിച്ചിരിക്കുന്നതും അമൽ നീരദ് പ്രൊഡക്ഷൻസ് ബാനറിലാണ്. ചിത്രം റിലീസായതിന് തൊട്ട് പിന്നാലെ ഗംഭീര അഭിപ്രായമാണ് ചിത്രത്തിൻറേതായി എത്തുന്നത്.മമ്മൂട്ടിക്ക് പുറമേ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ തുടങ്ങിയ നീണ്ട താരനിര ചിത്രത്തിലുണ്ട്.

അതേസമയം 20 ലക്ഷമാണ് ടൊവീനോ ചിത്രമായ നാരദന് കിട്ടിയ ആദ്യ ദിന കളക്ഷൻ. 512 ഷോകൾ പരിശോധിച്ചതിൽ നിന്നാണിത്. സമകാലിക മാധ്യമ മേഖലകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച ചിത്രത്തിന് കാര്യമായ പ്രേക്ഷക ശ്രദ്ധ ലഭിച്ചില്ലെന്നാണ്  സൂചനകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News