Bheeshma Parvam review: മാസ് അല്ല ക്ലാസ് ആണ് ഭീഷ്മ പർവ്വം; അടിമുടി മമ്മൂട്ടി - അമൽ നീരദ് പടം

ഓരോ ക്യാരക്ടേഴ്സിനും അവരുടേതായ സ്‌പേസ് കൊടുത്തുള്ള തിരക്കഥ വളരെ ഭം​ഗിയായാണ് അമൽ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ വർക്കും പിന്നെ അമൽ നീരദിന്റെ ഡയറക്ഷനും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Mar 3, 2022, 11:42 AM IST
  • 2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്.
  • കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.
  • അതിന് മുമ്പ് മറ്റൊരു അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് അറിയിച്ചായിരുന്നെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിരുന്നില്ല.
Bheeshma Parvam review: മാസ് അല്ല ക്ലാസ് ആണ് ഭീഷ്മ പർവ്വം; അടിമുടി മമ്മൂട്ടി - അമൽ നീരദ് പടം

ഭീഷ്മ പർവ്വത്തിൽ മികച്ച് നിൽക്കുന്നത് ചിത്രത്തിന്റെ കഥ തന്നെ. മമ്മൂട്ടിയുടെ മാത്രമായുള്ള ഒരു വൺ മാൻ ഷോ ആക്കാതെ ഓരോ കഥാപാത്രത്തിനും അവരുടേതായ സ്പേസ് നൽകി കൊണ്ടാണ് അമൽ നീരദ് എന്ന സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. മാസിന് പ്രാധാന്യം കൊടുക്കാതെ കഥപരമായി മുന്നോട്ട് പോകുന്ന ഭീഷ്മ പർവ്വം ഒരു സാധാരണ അമൽ നീരദ് ചിത്രം എന്നാണ് ആദ്യ ഷോ കഴിയുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങൾ. ഇമോഷണൽ രീതിയിൽ പോകുന്ന ഒരു ചിത്രമാണിത്.

ഓരോ ക്യാരക്ടേഴ്സിനും അവരുടേതായ സ്‌പേസ് കൊടുത്തുള്ള തിരക്കഥ വളരെ ഭം​ഗിയായാണ് അമൽ നീരദ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ ബിജിഎമ്മും, ക്യാമറ വർക്കും പിന്നെ അമൽ നീരദിന്റെ ഡയറക്ഷനും മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. ആരാധകർക്ക് മമ്മൂട്ടിയെ കരുതിയതുപോലെ തന്നെ സ്റ്റൈലിഷ് മാസ്സ് ലുക്കിൽ കാണാൻ സാധിച്ചിട്ടുണ്ട്. 

2007ൽ അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം ബിഗ് ബി സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഭീഷ്മ പർവ്വത്തിലൂടെ ഒന്നിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗമായ "ബിലാൽ" (Bilal) ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. അതിന് മുമ്പ് മറ്റൊരു അമൽ നീരദ് ചിത്രത്തിൽ മമ്മൂട്ടി നായകനാകുമെന്ന് അറിയിച്ചായിരുന്നെങ്കിലും മറ്റ് വിവരങ്ങൾ ഒന്നും വ്യക്തമാക്കിയിരുന്നില്ല.  

രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ദിലേഷ് പോത്തൻ, ഫർഹാൻ ഫാസിഷ, നാദിയ മൊയ്ദു, ലെനാ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിൽ ശ്രീനാഥ് ഭാസി പാടിയ പറുദസ എന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News