Beast Movie Ban : വിജയ് ചിത്രം ബീസ്റ്റ് വിലക്കണം; ആവശ്യവുമായി മുസ്ലീം ലീഗ്

Beast Movie Ban കോളിവുഡ് സിനിമ ഇൻഡസ്ട്രി ഇസ്ലാം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് മുസ്ലീം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫാ ഹോം സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 5, 2022, 07:38 PM IST
  • ഇത് സംബന്ധിച്ച് ആവശ്യവുമായി മുസ്ലീം ലീഗ് തമിഴ്നാട് ഹോം സെക്രട്ടറിയോട് ബീസ്റ്റിന്റെ റിലീസിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തു.
  • കോളിവുഡ് സിനിമ ഇൻഡസ്ട്രി ഇസ്ലാം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് മുസ്ലീം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫാ ഹോം സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്.
Beast Movie Ban : വിജയ് ചിത്രം ബീസ്റ്റ് വിലക്കണം; ആവശ്യവുമായി മുസ്ലീം ലീഗ്

ചെന്നൈ : വിജയ് ചിത്രം ബീസ്റ്റ് കുവൈത്തിൽ വിലക്കിയതിന് പിന്നാലെ ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുസ്ലീം ലീഗ്. ഇത് സംബന്ധിച്ച് ആവശ്യവുമായി മുസ്ലീം ലീഗ് തമിഴ്നാട് ഹോം സെക്രട്ടറിയോട് ബീസ്റ്റിന്റെ റിലീസിന് വിലക്കേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്തെഴുതുകയും ചെയ്തു. 

കോളിവുഡ് സിനിമ ഇൻഡസ്ട്രി ഇസ്ലാം വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്ന് അറിയിച്ചുകൊണ്ടാണ് തമിഴ്നാട് മുസ്ലീം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫാ ഹോം സെക്രട്ടറിക്ക് കത്തയിച്ചിരിക്കുന്നത്. 

ALSO READ : Beast Movie : ഇസ്ലാം തീവ്രവാദം ; ബീസ്റ്റ് സിനിമയ്ക്ക് കുവൈത്തിൽ വിലക്ക്

സിനിമകളിലെ ജാതി വിവേചനങ്ങൾക്കെതിരെ പല സാമൂഹിക സംഘടനകൾ രംഗത്തെത്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും മുസ്ലീങ്ങളെ തീവ്രവാദികളായും സാമുധായിക പ്രശ്നങ്ങൾക്ക് കാരണഭൂതങ്ങളായും ചിത്രീകരിക്കുന്നത് ദുഃഖകരണാണെന്ന് മുസ്തഫാ ഹോം സെക്രട്ടറിക്കെഴുതിയ കത്തിൽ പറയുന്നു. 

കുവൈത്തിൽ സിനിമ പ്രദർശനം ചെയ്യുന്നത് വിലക്കിയതിനെ തുടർന്നാണ് ചിത്രത്തിൽ ഇസ്ലാമിക തീവ്രവാദം വിഷയം ഉൾപ്പെടുത്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത്. ബീസ്റ്റിന് പുറമെ നേരത്തെ മലയാള ചിത്രം കുറിപ്പിനും വിഷ്ണു വിശാൽ ചിത്രം എഫ്ഐആറിനും കുവൈത്ത് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം ഇത് സംബന്ധിച്ച് അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിത പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.

ALSO READ : 10 വർഷങ്ങൾക്ക് ശേഷം 'ദളപതി'യുടെ അഭിമുഖം; വരുന്ന ഞായറാഴ്ച സംപ്രേക്ഷണം; ബീസ്റ്റ് വരാറ്

അടുത്തിടെ പുറത്ത് വിട്ട സിനിമയുടെ ട്രെയിലറിൽ ഇസ്ലാം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതെ തുടർന്നാണ് വിജയ് ചിത്രത്തിന് കുവൈത്ത് സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചരിക്കുന്നത്. ഏപ്രിൽ 14ന് തിയറ്ററിൽ എത്തുന്ന കെജിഎഫ് 2-മായിട്ടാണ് ബോക്സ് ഓഫീസിൽ ബീസ്റ്റ് ഏറ്റമുട്ടാൻ പോകുന്നത്. കെജിഎഫിന് ഒരു ദിവസം മുമ്പ് ഏപ്രിൽ 13ന് വിജയ് ചിത്രം തിയറ്ററുകളിലെത്തും.

ചെന്നൈയിലെ ഒരു മാൾ തീവ്രവാദികൾ ഹൈജാക്ക് ചെയ്യുന്നതും, തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ കഥയെന്നാണ് അടുത്തിടെയിറങ്ങിയ ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ചിത്രം വിജയുടെ മറ്റൊരു മാസ് പെർഫോമൻസ് ആയിരിക്കുമെന്നതിൽ സംശയമില്ല. നെൽസൺ ദിലീപ് കുമാറാണ് ബീസ്റ്റ് സംവിധായകൻ.  നേരത്തെ ചിത്രത്തിലെ അറബിക് കുത്ത്, ജോളി ഒ ജിഖാനാ എന്നീ ഗാനങ്ങൾ വലിയ തോതിൽ വൈറലായിരുന്നു. 

ALSO READ : Beast Trailer : യുട്യൂബിൽ ബീസ്റ്റ് തരംഗം "ലോഞ്ച്" ചെയ്ത് വിജയ്

തെന്നിന്ത്യൻ താരം പൂജ ഹെഡ്ഗെയാണ് വിജയുടെ നായികയായി ചിത്രത്തിലെത്തുന്നത്. മലയാളി നടൻ ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയാണ് ബീസ്റ്റിലെ വില്ലൻ എന്നും റിപ്പോർട്ടുകളുണ്ട്.

അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News