Babu Antony : ഇരട്ടി പവറിൽ അടിക്കാൻ ബാബു ആന്റണി; 'ചന്ത'യുടെ രണ്ടാം ഭാഗം ഉടൻ; "സുൽത്താൻ" വരുന്നു

സംവിധായകൻ സുനിൽ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2022, 12:53 PM IST
  • സമൂഹ മാധ്യമങ്ങളിലൂടെ ബാബു ആന്റണി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്.
  • സംവിധായകൻ സുനിൽ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.
  • കൊച്ചിയിൽ സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടം കഴിഞ്ഞു.
  • 27 വർഷങ്ങൾക്ക് ശേഷം വീണ്ടും അതെ സംവിധായകൻ - നടൻ കോമ്പിനേഷനിൽ ചിത്രം എത്തുമ്പോൾ അതിലെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്.
Babu Antony : ഇരട്ടി പവറിൽ അടിക്കാൻ ബാബു ആന്റണി; 'ചന്ത'യുടെ രണ്ടാം ഭാഗം ഉടൻ; "സുൽത്താൻ" വരുന്നു

Kochi : ഒരുകാലത്ത് ആക്ഷനിലൂടെ മലയാളിക്ക് പുതുകാഴ്ച ഒരുക്കിയ ബാബു ആന്റണി നായകനായെത്തിയ 'ചന്ത'യുടെ രണ്ടാം ഭാഗം വരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ബാബു ആന്റണി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. സംവിധായകൻ സുനിൽ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. കൊച്ചിയിൽ സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് ആദ്യ ഘട്ടം കഴിഞ്ഞു. 

"നിങ്ങളിൽ പലരും ചോദിച്ചിരുന്നു ചോദ്യത്തിന് ഇന്നൊരു മറുപടി ആവുകയാണ്. സുൽത്താൻ മടങ്ങി വരുന്നു. 'ചന്ത'യുടെ രണ്ടാം ഭാഗം ഉറപ്പിച്ചു. സിനിമയുടെ ആദ്യ ഘട്ട ചർച്ച കൊച്ചിയിൽ വെച്ച് സംവിധായകൻ സുനിലുമായി നടന്നിരുന്നു. ഹോട്ടലിൽ ബാബു ആന്റണിയും സംവിധായകൻ സുനിലും ഒരുമിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.  

ALSO READ: Ottakomban : "ഇനി ഉയർത്തെഴുന്നേല്പിന്റെ കാലം" : സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

നായകനായും സഹനടനായും വില്ലനായും മലയാളികളെ കോരിത്തരിപ്പിച്ചിട്ടുള്ള നടനാണ് ബാബു ആന്റണി. മലയാളികളെ രസിപ്പിച്ചിട്ടുള്ള ചിത്രം തന്നെയാണ് ചന്ത. സുൽത്താൻ എന്ന കഥാപാത്രമായിട്ടാണ് ബാബു ആന്റണി സ്‌ക്രീനിൽ വന്നിരുന്നത്. 27 വർഷങ്ങൾക്ക് ശേഷം വീണ്ടും അതെ സംവിധായകൻ - നടൻ കോമ്പിനേഷനിൽ ചിത്രം എത്തുമ്പോൾ അതിലെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. വില്ലയിൽ നിന്ന് നായകനിലേക്കുള്ള ബാബു ആന്റണിയുടെ മാറ്റത്തിന് കാരണമായ പ്രധാന ചിത്രം ചന്ത തന്നെയായിരുന്നു. റോബിൻ തിരുമലയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരുന്നത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തിലായിരുന്നു കഥപറച്ചിൽ. 

ALSO READ: അല്‍ഫോണ്‍സിന്റെ വേറിട്ട ഗാനത്തിനോടൊപ്പം ഷൈന്‍ ടോം ചാക്കോയുടെ തല്ലും; പന്ത്രണ്ടിലെ ലിറിക്കൽ വീഡിയോ പുറത്തിറക്കി

വലിയൊരു തിരിച്ചുവരവിന്റെ പാതയിലേക്ക് ഒരുങ്ങുകയാണ് ബാബു ആന്റണി. ഒമർ ലുലു ചിത്രമായ പവർ സ്റ്റാറിന്റെ തിരക്കുകളിലാണ് നിലവിൽ നടൻ. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. ഡെനിസ് ജോസഫിന്റേതാണ് തിരക്കഥ. വലിയ ഒരു മാസ്സ് അപ്പിയറൻസിൽ തന്നെയാണ് ബാബു ആന്റണി എത്തുക എന്നാണ് സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നത്. ഏതാണ്ട് 10 വർഷങ്ങൾക്ക് ശേഷമാണ് ബാബു ആന്റണി നായകനായെത്തുന്നത്. ഒരു മുഴുനീള ആക്ഷൻ ചിത്രമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേക്ക് 'പവർ സ്റ്റാർ' എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News