ഹിഡിംഭ, രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. അശ്വിൻ ബാബുവിൻറെ നായക കഥാപാത്രം ഒരു ഗുണ്ടയെ എടുത്തുയർത്തുന്നതാണ് പോസ്റ്ററിൽ. ഗംഗ എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ മഹേശ്വർ റെഡ്ഡി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് അപ്സർ ആണ്. ഗംഗ എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിലുള്ള ആദ്യ ചിത്രമാണിത്.
ദിഗംഗന സൂര്യവംശിയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് ചിത്രത്തിലെ സഹതാരങ്ങൾ. ഇതിനകം 80% ഷൂട്ട് പൂർത്തിയാക്കിയ ചിത്രം ജൂൺ റിലീസിന് ഒരുക്കുകയാണ്. ഛായാഗ്രഹണം ദാശരധി ശിവേന്ദ്ര (ഹനുമാൻ, മംഗളവാരം ഫെയിം), എഡിറ്റർ ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാഹി സുരേഷ് (കാർത്തികേയ 2 ഫെയിം), സംഗീത സംവിധായകൻ വികാസ് ബാദിസ, ഫൈറ്റ് മാസ്റ്റർ പൃഥ്വി, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: ബാലു വർഗീസ് നായകനാകുന്നു; 'വൺ പ്രിൻസസ് സ്ട്രീറ്റ്' ജൂൺ 14ന്
വളരെ വ്യത്യസ്തമായ ഒരു കഥയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സിനിമാ നിർമ്മാതാവ് മഹേശ്വർ റെഡ്ഡി പറഞ്ഞു. "ഞങ്ങളുടെ ചിത്രം വിനോദം, ആക്ഷൻ, ഇമോഷൻ, ത്രിൽ എന്നിവയുടെ സമന്വയമാണ്. ഞങ്ങളുടെ സംവിധായകൻ അപ്‌സറിൻ്റെ തിരക്കഥയിൽ ഞങ്ങൾക്ക് വിശ്വസമുണ്ട്. ഞങ്ങളുടെ ആദ്യ നിർമ്മാണ സംരംഭത്തിൽ അശ്വിൻ, പ്രതിഭാധനനായ അർബാസ് ഖാൻ, ഹൈപ്പർ ആദി എന്നിവരോടൊപ്പം പ്രവർത്തിക്കുന്നു. അത് ഒരു അനുഭവം തന്നെയായിരുന്നു, മഹേശ്വർ റെഡ്ഡിയുടെ വാക്കുകൾ.
സംവിധായകൻ അപ്സറിൻറെ വാക്കുകൾ- "പ്രേക്ഷകരെ രസിപ്പിക്കാൻ പര്യാപ്തമായ വാണിജ്യ ഘടകങ്ങൾ നിറഞ്ഞ വളരെ വ്യത്യസ്തമായ കഥയാണിത്. ഞങ്ങൾ അവസാന ഘട്ടത്തിലെത്തി. 'ശിവം ഭജേ' എന്നത് ഞങ്ങളുടെ സിനിമയ്ക്ക് ഏറ്റവും യോജിച്ച തലക്കെട്ടാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.