Anuragham Movie : ട്രാൻസിന് ശേഷം ഗൗതം മേനോൻ വീണ്ടും മലയാളത്തിൽ; അനുരാഗം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു

അശ്വിനും ഗൗതം മേനോനും പുറമെ ജോണി ആന്റണി, ഗൗരി  ജി കിഷൻ, ദേവയാനി, ലെന, ഷീല, എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 4, 2022, 09:15 PM IST
  • ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗം എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.
  • അശ്വിൻ ജോസാണ് നായകൻ.
  • ലക്ഷ്മിനാഥ്‌ സത്യം സിനിമാസിന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ AG എന്നിവർ ചേർന്നാണ് അനുരാഗം സിനിമ നിർമിക്കുന്നത്.
Anuragham Movie : ട്രാൻസിന് ശേഷം ഗൗതം മേനോൻ വീണ്ടും മലയാളത്തിൽ; അനുരാഗം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു

കൊച്ചി : ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന് ശേഷം മലയാളത്തിൽ വീണ്ടും സാന്നിധ്യം അറിയിച്ച് സംവിധായകൻ ഗൗതം മേനോൻ. ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗം എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അശ്വിൻ ജോസാണ് നായകൻ.

ലക്ഷ്മിനാഥ്‌ സത്യം സിനിമാസിന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ AG എന്നിവർ ചേർന്നാണ് അനുരാഗം സിനിമ നിർമിക്കുന്നത്. അശ്വിനും ഗൗതം മേനോനും പുറമെ ജോണി ആന്റണി, ഗൗരി  ജി കിഷൻ, ദേവയാനി, ലെന, ഷീല, എന്നിവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമവും പൂജയും സുധീഷ്, ​ഗൗരി കിഷൻ, ശ്രീജിത്ത് രവി, പ്രേമചന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു "പ്രകാശൻ പറക്കട്ടെ" ക്ക് ശേഷം ഷഹദ് സംവിധാനം  ചിത്രമാണ് അനുരാഗം. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

പ്രധാന കഥാപാത്രമായി എത്തുന്ന അശ്വിൻ ജോസ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഗോപി ഛായഗ്രഹണം നടത്തുന്ന ചിത്രത്തിന്റെ ആർട്ട് ഡയറക്ടറാണ് അനീഷ് നാടോടി, ലിജോ പോൾ എഡിറ്ററും, ജോയൽ ജോൺസ് സംഗീത സംവിധായകനുമാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News