Anuragam Movie Song : 'യെഥുവോ ഒൺട്ര്'; അനുരാഗത്തിലെ ക്ലാസ് ഫുൾ ഫീൽ ഗുഡ് മെലഡി പുറത്തുവിട്ടു,ചിത്രം ഉടനെത്തും

Anuragam Movie Song : കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 01:03 PM IST
  • "യെഥുവോ ഒൺട്ര്.." എന്നാരംഭിക്കുന്ന അതിമനോഹരമായ തമിഴ് മെലഡി ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
  • ഗാനത്തിൽ ഗിറ്റാറും പിടിച്ച് എത്തിയ ഗൗതം മേനോനാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • തമിഴിൽ ഏറെ പ്രശസ്തനായ മോഹൻ രാജാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
 Anuragam Movie Song :  'യെഥുവോ ഒൺട്ര്'; അനുരാഗത്തിലെ ക്ലാസ് ഫുൾ ഫീൽ ഗുഡ് മെലഡി പുറത്തുവിട്ടു,ചിത്രം ഉടനെത്തും

ഗൗതം വാസുദേവ് മേനോനും അശ്വിൻ ജോസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അനുരാഗത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. "യെഥുവോ ഒൺട്ര്.." എന്നാരംഭിക്കുന്ന അതിമനോഹരമായ തമിഴ് മെലഡി ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിൽ ഗിറ്റാറും പിടിച്ച് എത്തിയ ഗൗതം മേനോനാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്.  കവർ ഗാനങ്ങളിലൂടെ ഏറെ സുപരിചിതനായ ഹനാൻഷായും സംഗീത സംവിധായകൻ ജോയൽ ജോൺസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴിൽ ഏറെ പ്രശസ്തനായ മോഹൻ രാജാണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 

 പ്രണയസിനിമകൾക്ക് മറ്റൊരു മാനം നൽകിയ ഗൗതം വാസുദേവ് മേനോനെ ഒരുപാട് വില്ലൻ വേഷങ്ങളിൽ ആളുകൾക്ക് പരിചിതമാണെങ്കിലും ഇതാദ്യമായാണ് തന്റെ സിനിമകളിലെ നായകന്മാരെ പോലേ ഗിറ്റാറും പിടിച്ച്, പാട്ടും പാടി റൊമാന്റിക് ഹീറോ ആയി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.. കൂടെ ലെനയുമുണ്ട്. നനുത്ത പ്രണയത്തിന്റെ  ഓർമകൾ അയവിറക്കുന്ന ഈ തമിഴ്ഗാനം പ്രേക്ഷകന്റെ മനസിൽ ഒരു പ്രണയകാലം ഓർമിപ്പിക്കുന്നു. വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിന്റെ കഥപറയുന്ന ചിത്രമാണ് അനുരാഗം.

ALSO READ: Anuragam Movie: മനം നിറച്ച് "അനുരാഗം"; ഫസ്റ്റ് ലുക്ക്‌ പോസ്റ്ററെത്തി

അനുരാഗത്തിന്റെ രചന ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ജോണി ആന്റണി,ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ സംഗീതം ജോയൽ ജോൺസ്. 

നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ രാജ് ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.  കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ,കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് - മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിനു മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News