Anuragam Movie Review: ഹൃദ്യം അതി മനോഹരം!! അനുരാഗം - റിവ്യൂ

Anuragam Movie Review: ഗൗതം വാസുദേവ് മേനോനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു കംപ്ലീറ്റ് എന്റെർറ്റൈൻർ ആണ് അനുരാ​ഗം എന്നാണ് പ്രേക്ഷക പ്രതികരണം.   

Written by - Zee Malayalam News Desk | Last Updated : May 6, 2023, 10:43 AM IST
  • റിയലിസ്റ്റിക് സിനിമ കാഴ്ചകൾ ഏറെ മിന്നി മാഞ്ഞ സമീപകാല സിനിമ ശ്രേണികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അനുരാഗം.
  • നൂറു ശതമാനമൊരു എന്റർടെയ്നർ സിനിമ സൃഷ്ടിക്കണം എന്ന ചിന്ത തന്നെയാകണം അണിയറക്കാർക്ക് ഉണ്ടായിരുന്നത് എന്നത് ഉറപ്പ് തന്നെയാണ്.
  • ആഖ്യാനത്തിലും ഏറെ മികവ് പുലർത്തുന്നുണ്ട് ചിത്രം.
Anuragam Movie Review: ഹൃദ്യം അതി മനോഹരം!! അനുരാഗം - റിവ്യൂ

അശ്വിൻ ജോസിന്റെ തിരക്കഥയിൽ ഷഹദ് സംവിധാനം ചെയ്തു പുറത്ത് വന്ന പുതിയ ചിത്രമാണ് അനുരാഗം. അശ്വിൻ ജോസ്, ഗൗതം വാസുദേവ് മേനോൻ, ലെന, ഷീല, ജോണി ആന്റണി, ദേവയാനി, ഗൗരി കിഷൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ., പ്രേമചന്ദ്രൻ എ.ജി. എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെയൊരു സിനിമ തന്നെയാണ് അനുരാഗം. ഒന്നിനോടൊന്നു ഇഴ ചേർത്ത മൂന്നു പ്രണയങ്ങൾ, മൂന്ന് പ്രായ തലങ്ങൾ, മൂന്ന് വ്യത്യസ്ത അനുഭവങ്ങൾ എന്നിങ്ങനെ അനുരാഗത്തെ നിർവച്ചിക്കാൻ കഴിയും. മൂന്ന് കഥകളെന്നു പറയുമ്പോൾ അവ വേറിട്ടു നിൽക്കുന്നവയല്ല. മറിച്ചു മൂന്ന് പ്രണയകഥളിലെയും കഥാപാത്രങ്ങൾ പരസ്പരം ചേർന്ന് നിൽക്കുന്നവരാണ്.

Also Read: Kolla Movie: കേന്ദ്ര കഥാപാത്രങ്ങളായി രജീഷയും പ്രിയാ വാര്യരും; 'കൊള്ള' ഫസ്റ്റ് ലുക്ക്

 

എല്ലാ അർഥത്തിലും ഒരു കംപ്ലീറ്റ് എന്റെർറ്റൈൻർ ആണ് അനുരാഗം. തമാശയുടെ രസചരട് വിടാതെയുള്ള കഥ പറച്ചിലിലും, ഇമോഷനുകളിലും എല്ലാം അനുരാഗം മുന്നോട്ട് വെക്കുന്ന പൂർണത എടുത്തു പറയേണ്ടതാണ്. നടനെന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും അശ്വിൻ ജോസ് മികവ് പുലർത്തി. പ്രകാശൻ പറക്കട്ടെയിൽ നിന്നു അനുരാഗത്തിലേക്ക് എത്തുമ്പോൾ ഷഹദ് എന്ന സംവിധായകൻ ഒരു പടി കൂടെ മുന്നോട്ട് കയറിയിരിക്കുകയാണ്. കാണുന്നവർക്ക് ഇഷ്ടപെടുന്ന ഒരു കളർഫുൾ റോം കോം ഒരുക്കുന്നത് ഇന്നത്തെ സിനിമ സങ്കൽപ്പങ്ങൾക്ക് അനുസരിച്ചു നോക്കുകയാണെങ്കിൽ ഏറെ ശ്രമകരമായ കാര്യം തന്നെയാണ്.

റിയലിസ്റ്റിക് സിനിമ കാഴ്ചകൾ ഏറെ മിന്നി മാഞ്ഞ സമീപകാല സിനിമ ശ്രേണികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അനുരാഗം. നൂറു ശതമാനമൊരു എന്റർടെയ്നർ സിനിമ സൃഷ്ടിക്കണം എന്ന ചിന്ത തന്നെയാകണം അണിയറക്കാർക്ക് ഉണ്ടായിരുന്നത് എന്നത് ഉറപ്പ് തന്നെയാണ്. ആഖ്യാനത്തിലും ഏറെ മികവ് പുലർത്തുന്നുണ്ട് ചിത്രം. രണ്ടാം പകുതിയിലെ ഇമോഷണൽ രംഗങ്ങൾ സിനിമയെന്ന നിലയിൽ അനുരാഗത്തിനു നൽകിയ പൂർണത ഏറെ വലുതാണ്.

സിനിമ കാണാൻ തീയേറ്ററുകളിൽ ചെല്ലുക എന്നത് പ്രേക്ഷകന്റെ തീരുമാനം തന്നെയാണ്. കാശ് മുടക്കി പടം കാണുന്ന ഒരുവൻ അവന്റെ സമയവും പണവും മുടക്കി ഒരു സിനിമ കാണുമ്പോൾ കിട്ടേണ്ട ഒരു നിറവ് ഉണ്ട്, അനുരാഗവും മനസ് നിറക്കുന്ന ഒരു സിനിമ തന്നെയാണ്. ആ നിറവ് തന്നെയാണ് അതിന്റെ വിജയവും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News