കുഞ്ചാക്കോ ബോബൻ , ജോജു ജോർജ് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പടയെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ഐഎഫ്എഫ്കെയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അനുരാഗ് കശ്യപ് ചിത്രം കണ്ടത്. ചിത്രം എല്ലാവരും കാണണമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ആദിവാസി ഭൂപ്രശ്നം ഉന്നയിച്ച് അയ്യങ്കാളിപ്പട നടത്തിയ ബന്ദി സമരം അടിസ്ഥാനമാക്കി സംവിധായകൻ കെ എം കമൽ ഒരുക്കിയ ചിത്രമാണ് പട.
അനുരാഗ് കശ്യപിൻറെ കുറിപ്പ്
പട ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം എന്തായാലും തീയേറ്ററുകളിൽ പോയി തന്നെ കാണണം. യഥാര്‍ത്ഥ സംഭവത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ് പട. ഒരു ട്വിസ്റ്റോടു കൂടിയ മലയാളത്തിന്റെ ഡോഗ് ഡേ ആഫ്റ്റര്‍നൂണാണ് ചിത്രം.
ALSO READ: Pada Movie : "തിരക്കഥയാണ് ചിത്രത്തിൻറെ പ്രത്യേകത"; പടയ്ക്ക് പ്രശംസയുമായി പാ രഞ്ജിത്ത്
കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനായകൻ എന്നിവരുടെ ഒരു മുഴുനീള മികച്ച പ്രകടനം തന്നെയാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വളരെ റിയലിസ്റ്റിക്ക് രീതിയിലുള്ള കഥപറച്ചിലിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റസ് പ്രോസക്ഷൻസിന്റെ ബാനറിൽ ബാനറിൽ മുകേഷ് ആര്‍ മേഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേർന്നാണ് പട നിർമ്മിച്ചിരിക്കുന്നത്
ചരിത്രത്തിൽ നടന്ന സംഭവം മാറ്റാതെ ആർക്കും വേണ്ടി വളച്ചൊടിക്കാതെ സത്യസന്ധമായി പറയേണ്ട രീതിയിൽ പറഞ്ഞുവയ്ക്കുക എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സലീംകുമാർ, ജഗദീഷ്, ടി.ജി രവി എന്നിവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്. ഇന്നിന്റെ സമരമായി മാറ്റാനുള്ള എല്ലാ സാധ്യതകളും ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.