Ant-Man and the Wasp Quantumania Review : നനഞ്ഞ പടക്കമായി മാറിയ ആന്‍റ്മാൻ ചിത്രം; ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ റിവ്യൂ

Ant-Man and the Wasp Quantumania Review : സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ശരാശരി അനുഭവമായിരിക്കും ക്വാണ്ടം മാനിയ നൽകാൻ പോകുന്നത്.  

Written by - Ajay Sudha Biju | Last Updated : Feb 17, 2023, 01:43 PM IST
  • പുതുതായി ഒന്നും തന്നെ ഓഫർ ചെയ്യാനില്ലാത്ത സ്ഥിരം സൂപ്പർ ഹീറോ കാറ്റഗറിയിലുള്ള സിനിമയായി മാറി ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ.
  • ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കഥ നടക്കുന്നത് ക്വാണ്ടം റിലം എന്ന മൈക്രോസ്കോപ്പിക് യൂണിവേഴ്സിലാണ്.
  • സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ശരാശരി അനുഭവമായിരിക്കും ക്വാണ്ടം മാനിയ നൽകാൻ പോകുന്നത്.
Ant-Man and the Wasp Quantumania Review : നനഞ്ഞ പടക്കമായി മാറിയ ആന്‍റ്മാൻ ചിത്രം; ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ റിവ്യൂ

പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ആന്‍റ്മാന്‍റെ മൂന്നാം ഭാഗമായ ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ. മാർവലിന്‍റെ ഫേസ് 5 ആരംഭിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ഫേസ് 4 ൽ കേൾക്കേണ്ടി വന്ന മോശം അഭിപ്രായങ്ങളിൽ നിന്ന് മാർവലിന് തിരിച്ചുവരാനുള്ള ഒരു പിടിവള്ളി തന്നെയായിരുന്നു ഈ ചിത്രം. എന്നാൽ പുതുതായി ഒന്നും തന്നെ ഓഫർ ചെയ്യാനില്ലാത്ത സ്ഥിരം സൂപ്പർ ഹീറോ കാറ്റഗറിയിലുള്ള സിനിമയായി മാറി ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ. ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കഥ നടക്കുന്നത് ക്വാണ്ടം റിലം എന്ന മൈക്രോസ്കോപ്പിക് യൂണിവേഴ്സിലാണ്.

മാർവലിന്‍റെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ക്വാണ്ടം റിലമിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കും. എന്നാൽ മുൻ ചിത്രങ്ങളിൽ കണ്ടിട്ടില്ലാത്ത തരത്തിൽ ക്വാണ്ടം റിലമിനുള്ളില്‍ ജീവിക്കുന്ന ഒരു ജന സമൂഹത്തെ ആന്‍റ്മാന്‍റെ മൂന്നാം ഭാഗത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ട്രയിലറിൽ കാണിച്ചിട്ടുള്ളതിന് സമാനമായി ക്വാണ്ടം റിലമിൽ അവിചാരിതമായി എത്തിപ്പെടുന്ന ആന്‍റ്മാനും കുടുംബത്തിനും നേരിടേണ്ടി വരുന്ന ഭീഷണികളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ടുപോകുന്നത്. 

ALSO READ: Tiger vs Pathan : സൽമാനും ഷാരൂഖും വീണ്ടും ഒന്നിക്കുന്നു; YRF ടൈഗർ Vs പഠാന്‍റെ പണിപ്പുരയിൽ

ചിത്രത്തിന്‍റെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് വില്ലൻ കഥാപാത്രമായ കാങ് ദി കോൺകറർ തന്നെയാണ്. ഇൻഫിനിറ്റി സാഗയിൽ താനോസ് എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ മൾട്ടീവേഴ്സൽ സാഗയിലെ ഏറ്റവും വലിയ വില്ലനാണ് കാങ്. ജൊനാഥൻ മേജേഴ്സാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭീകരനായ ആ വില്ലന്‍റെ എല്ലാ ഭീകരതയും സ്ക്രീനിലെത്തുന്ന രീതിയിലായിരുന്നു ജൊനാഥൻ മേജേഴ്സിന്‍റെ പ്രകടനം. ഇനി വരാനിരിക്കുന്ന മാർവൽ ചിത്രങ്ങളിൽ ഈ കഥാപാത്രത്തിന് ലഭിക്കാൻ പോകുന്ന പ്രാധാന്യം വ്യക്തമാക്കുന്ന ഒരു ട്രയിലറായിരുന്നു ശരിക്കും ആന്‍റ്മാന്‍റെ മൂന്നാം ഭാഗം എന്ന് പറയാം. 

ചിത്രത്തിൽ ക്വാണ്ടം റിലം എന്ന സീക്രട്ട് യൂണിവേഴ്സ് ചിത്രീകരിച്ചിരിക്കുന്ന രീതിയിൽ വല്ലാത്ത കൃത്രിമത്വം അനുഭവപ്പെട്ടു. വിഎഫ്എക്സിന്‍റെ ഉപയോഗം വ്യക്തമായി അറിയാവുന്ന ഷോട്ടുകളായിരുന്നു ക്വാണ്ടം റിലവുമായി ബന്ധപ്പെട്ട രംഗങ്ങളിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. ട്രയിലറിൽ സൂചിപ്പിച്ചതുപോലെയുള്ള സ്കോട്ട് ലാങ് - കാസി ലാങ് എന്നീ കഥാപാത്രങ്ങൾക്കിടയിലെ അച്ഛൻ മകൾ ബന്ധമൊന്നും വേണ്ട രീതിയിൽ ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചിത്രത്തിലെ പല രംഗങ്ങൾക്കും പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യാൻ പറ്റാതെ പോകുന്നുണ്ട്. 

ക്ലൈമാക്സിനോടടുത്ത് പ്രേക്ഷകരെ ആവേശപ്പെടുത്താൻ ഉദ്ദേശിച്ച് കുറച്ച് രംഗങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും മികച്ച തിരക്കഥയുടെ അഭാവം കാരണം ആ രംഗങ്ങൾക്ക് തീയറ്ററിൽ ഉണർവ് ഉണ്ടാക്കാൻ സാധിക്കുന്നില്ല. ചിത്രത്തിന് ഒരു മിഡ് ക്രെഡിറ്റ് സീനും, എൻഡ് ക്രെഡിറ്റ് സീനും ഉണ്ട്. അതുവരെ നിശബ്ദമായിരുന്ന തീയറ്ററിൽ കുറച്ചെങ്കിലും ചലനമുണ്ടാക്കാൻ സാധിച്ചത് ആ രംഗങ്ങൾക്കായിരുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ മാർവലിന്‍റെ ഭാവി ചിത്രങ്ങൾക്ക് വേണ്ടിയുള്ള വലിയൊരു അടിത്തറ പാകി ഇടുന്നു എന്നതൊഴിച്ച് നിർത്തിയാൽ പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത സിനിമയായിരുന്നു ആന്‍റ്മാൻ ആൻഡ് ദി വാസ്പ് ക്വാണ്ടം മാനിയ. അതുകൊണ്ടുതന്നെ മാർവൽ ചിത്രങ്ങള്‍ കൃത്യമായി പിൻതുടരുന്ന പ്രേക്ഷകർ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ് ഇത്. സാധാരണ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ശരാശരി അനുഭവമായിരിക്കും ക്വാണ്ടം മാനിയ നൽകാൻ പോകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News