കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി; "കാക്കിപ്പട" ഫസ്റ്റ് ലുക്ക് മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു

ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു സ്റ്റെപ്പ് മുകളിലുള്ള കാര്യങ്ങളാണ്‌ സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൌക്കട്ട് അഭിപ്രായപ്പെട്ടു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത "കാക്കിപ്പട" എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ റിലീസിനോട് ഒപ്പമുള്ള പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്.

Written by - ഹരികൃഷ്ണൻ | Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 04:25 PM IST
  • എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ആണ്‌ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന "കാക്കിപ്പട" നിര്‍മ്മിച്ചിരിക്കുന്നത്.
  • ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു സ്റ്റെപ്പ് മുകളിലുള്ള കാര്യങ്ങളാണ്‌ സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൌക്കട്ട് അഭിപ്രായപ്പെട്ടു.
  • പോലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ്‌ "കാക്കിപ്പട".
കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി; "കാക്കിപ്പട" ഫസ്റ്റ് ലുക്ക് മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു

ഷെബി ചൗഘടിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന "കാക്കിപ്പട" സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു സബ്‌ജക്റ്റ് ആണ്. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുള്ള കഥ ആണെന്ന് അറിഞ്ഞ അങ്കലാപ്പിലാണ്‌ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍. 

ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു സ്റ്റെപ്പ് മുകളിലുള്ള കാര്യങ്ങളാണ്‌ സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൌക്കട്ട് അഭിപ്രായപ്പെട്ടു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത "കാക്കിപ്പട" എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്‍റെ റിലീസിനോട് ഒപ്പമുള്ള പത്ര സമ്മേളനത്തിലായിരുന്നു അദ്ദേഹം ഈ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്.

Read Also: ഇത്രയും മനോഹര സിനിമയിൽ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഭാഗം ഉണ്ടായി; കാന്താരയെ പറ്റി മഞ്ജു പത്രോസ്

എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ആണ്‌ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന "കാക്കിപ്പട" നിര്‍മ്മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. 

പോലീസ്സുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും, സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ്‌ "കാക്കിപ്പട". പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരം ആണ്‌ ഈ സിനിമ പറയുന്നത്.

Read Also: ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് നാളെ കൊച്ചിയിൽ; ഷോ ഡയറക്റ്ററായി ഇടവേള ബാബു

'Delay in Justice, is Injustice' എന്ന ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ ആശയവും വ്യക്തമാണ്. കാക്കിപ്പടയിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ & സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം - ജാസി ഗിഫ്റ്റ്, പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്നം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബുറാം. മേക്കപ്പ് - പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം - അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം- എസ്.മുരുകൻ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News