നിങ്ങൾ അന്യൻ കണ്ടതാണോ? എങ്കിൽ ഈ വാർത്ത വായിക്കാം!!! എന്താണ് ട്രോളുകളിലെ അന്യൻ ട്രെൻഡ്

Anniyan Trend in Social Media Trolls അന്യൻ കാണട്ടെ, അന്യൻ കണ്ടിട്ട് സംസാരിച്ചാൽ മതി, അന്യൻ കണ്ടിട്ട് അഭിപ്രായം പറയു സുഹൃത്തെ തുടങ്ങി ഇപ്പോൾ ട്രോളുകളാലുള്ള കമന്റുകളാണ് പല പോസ്റ്റുകൾക്കും ലഭിക്കുന്നത്.

Written by - Jenish Thomas | Last Updated : Jul 24, 2022, 04:33 PM IST
  • 2005ൽ ഇറങ്ങിയ ചിത്രത്തെ സംബന്ധിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച ഉടലെടുത്തിട്ടുണ്ട്.
  • സിനിമ ഗ്രൂപ്പുകളിൽ അല്ല ട്രോൾ, ഫാൻ ഫൈറ്റ്, സർക്കാസം ഗ്രൂപ്പുകളിലാണ് ഇപ്പോൾ അന്യൻ ചർച്ചയാകുന്നത്.
  • എല്ലാവരും തിരികെ 2005ലേക്ക് പോയ സ്ഥിതിയാണിപ്പോൾ.
  • ശരിക്കും എന്താണ് അന്യന്റെ ഈ റീ-ട്രെൻഡിങ്?
നിങ്ങൾ അന്യൻ കണ്ടതാണോ? എങ്കിൽ ഈ വാർത്ത വായിക്കാം!!! എന്താണ് ട്രോളുകളിലെ അന്യൻ ട്രെൻഡ്

നടൻ വിക്രത്തിന്റെ അന്യൻ സിനിമ കാണാത്തവർ വളരെ വിരളമാണ്. മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ പ്രശ്നത്തെ ആസ്പദമാക്കി തമിഴിലെ ഹിറ്റ് മേക്കർ ശങ്കർ ഒരുക്കിയ ചിത്രം അക്കാലത്ത് ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററും ട്രെൻഡ് സെറ്റിങ് സിനിമയുമായിരുന്നു. ഓരേ സമയം അന്യനായും അമ്പിയായും റിമോയായും വിക്രം സ്ക്രീനിൽ ത്രസിപ്പിച്ചത് ഇപ്പോഴും ആരാധകർ ഉള്ളിൽ കൊണ്ട് നടക്കാറുണ്ട്. എന്നാൽ 2005ൽ ഇറങ്ങിയ ചിത്രത്തെ സംബന്ധിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ചർച്ച ഉടലെടുത്തിട്ടുണ്ട്. സിനിമ ഗ്രൂപ്പുകളിൽ അല്ല ട്രോൾ, ഫാൻ ഫൈറ്റ്, സർക്കാസം ഗ്രൂപ്പുകളിലാണ് ഇപ്പോൾ അന്യൻ ചർച്ചയാകുന്നത്. 

അന്യനും ട്രോളും

അന്യൻ കാണട്ടെ, അന്യൻ കണ്ടിട്ട് സംസാരിച്ചാൽ മതി, അന്യൻ കണ്ടിട്ട് അഭിപ്രായം പറയു സുഹൃത്തെ തുടങ്ങി ഇപ്പോൾ ട്രോളുകളാലുള്ള കമന്റുകളാണ് പല പോസ്റ്റുകൾക്കും ലഭിക്കുന്നത്. എല്ലാവരും തിരികെ 2005ലേക്ക് പോയ സ്ഥിതിയാണിപ്പോൾ. ശരിക്കും എന്താണ് അന്യന്റെ ഈ റീ-ട്രെൻഡിങ്?

ALSO READ : Viral News : കാണാതായ നായക്കുട്ടിയെ ഉടമയ്ക്കെത്തിച്ച് നൽകി; പാരിതോഷികമായി ലഭിച്ചത് ഒരു ലക്ഷം രൂപ

വിക്രം ആരാധകന്റെ കമന്റും അന്യൻ റി-ട്രെൻഡിങും

അന്യൻ ഇങ്ങനെ വീണ്ടും ട്രോൾ ഗ്രൂപ്പുകളിൽ ഇടം പിടിച്ചതോടെ പലർക്കും എന്താ ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പലരും സംഭവമെന്താണെന്ന് ചോദ്യം ഉന്നയിക്കുകയും ചെയ്തു. ചിലർക്ക് അരോചകമായി തോന്നുന്നു എന്ന് പറയുന്നമുണ്ട്. എന്നാൽ ഇത് നേരത്തെ കരിങ്കോഴി കുഞ്ഞങ്ങളും ഡ്രാഗൺ കുഞ്ഞുങ്ങളും ട്രെൻഡായത് പോലെ ഒരു കമന്റിലൂടെ ഉണ്ടായ ട്രെൻഡിങ് പ്രതിഭാസമാണ്.

സംഭവം പലരും വിവരിക്കുന്നത് ഇങ്ങനെയാണ്. സിനിമ സംബന്ധമായ ഒരു ട്രോൾ പേജിൽ നടൻ വിക്രത്തെ കുറിച്ച് തുടർച്ചയായി പോസ്റ്റ് ഇടാറുണ്ട്. ആ ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാളാണ് ഈ പോസ്റ്റ് ഇടുന്നയാൾ എന്നാണ് ട്രെൻഡിനെ കുറിച്ച് പറയുന്നവർ അവകാശപ്പെടുന്നത് കഴിഞ്ഞ ദിവസം തമിഴ് നടൻ സൂര്യക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതോടെ അഡ്മിന്റെ അന്യൻ പോസ്റ്റ് വീണ്ടും പ്രത്യക്ഷമായി. അപ്പോൾ ആ പോസ്റ്റിന് താഴെയായി ഫാൻ ഫൈറ്റിനിടെ നടൻ വിക്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തെ കുറിച്ചും ചർച്ചയായി. ചെറിയ വാക്ക്വാദങ്ങൾക്കൊടുവിൽ നിങ്ങൾ അന്യൻ കണ്ടിട്ടുണ്ടോ എന്നാണ് ഈ പോസ്റ്റ് ഇടുന്നയാൾ ചോദിക്കുന്നത്. 

ALSO READ : കാൽപ്പന്ത് ശരീരമാകെ ഓടി നടക്കുന്ന ഇന്ദ്രജാലം; ഇത് ഫ്രീസ്റ്റൈൽ ഫുട്ബോൾ

ഇത് പിന്നീട് മറ്റ് ട്രോൾ, ഫാൻ ഫൈറ്റ്, സർക്കാസം ഗ്രൂപ്പികളിലേക്കെത്തുകയായിരുന്നു. ഒരു ഫാൻ ഫൈറ്റ് ഗ്രൂപ്പിൽ ഉടലെടുത്ത ഒന്ന് രണ്ട് പോസ്റ്റുകളാണ് അന്യൻ ട്രെൻഡിന് ശരിക്കും തുടക്കം കുറിക്കുന്നത്. ആ ട്രോൾ പേജ് അഡ്മിനെ കളിയാക്കികൊണ്ടുള്ള പോസ്റ്റുകൾ ആ ഗ്രൂപ്പുകളിൽ വലിയ സ്വീകാര്യത ലഭിക്കുകയും അത് മറ്റ് ഗ്രൂപ്പുകളിലേക്ക് ക്രമേണ എത്തിച്ചേരുകയുമായിരുന്നു. (ട്രെൻഡിന് പിന്നിലുള്ള യഥാർഥ സംഭവം ഇതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല) അവസാനം ഇപ്പോൾ ഇത് സംബന്ധിച്ചുള്ളതോ മറ്റ് ട്രോളുകൾക്കോ  അന്യൻ കമന്റ് ഉണ്ടായിരിക്കുന്നതാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News