Malayalam Movie Updates: അഞ്ജലി മേനോൻ - കെആർജി സ്റ്റുഡിയോസ് ഒന്നിക്കുന്നു ; ചിത്രം തമിഴിൽ

സിനിമ വിതരണത്തിൽ നിന്ന് നിർമാണത്തിലേക്ക് നീങ്ങുന്ന കെആർജി സ്റ്റുഡിയോസ് അഞ്ജലി മേനോനുമായി ചെയ്യുന്ന പുതിയ ചിത്രം പ്രധാന നാഴികക്കല്ലായി മാറുന്നു

Written by - Zee Malayalam News Desk | Last Updated : Feb 21, 2024, 09:19 AM IST
  • ചിത്രം തമിഴിലാണ് റിലീസിന് ഒരുങ്ങുന്നത്
  • 2020 മുതലാണ് നിർമാണ കമ്പനിയായി കെആർജി മാറുന്നത്
  • കെആർജി സ്റ്റുഡിയോസ് മികച്ച തുടക്കമാണ് നിർമാണരംഗത്തിൽ നടത്തിയത്
Malayalam Movie Updates: അഞ്ജലി മേനോൻ - കെആർജി സ്റ്റുഡിയോസ് ഒന്നിക്കുന്നു ; ചിത്രം തമിഴിൽ

കന്നഡ സിനിമ ഇൻഡസ്ട്രിയിൽ പ്രത്യേക മുദ്ര പതിപ്പിച്ച വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ കെആർജി സ്റ്റുഡിയോസ് അഞ്ജലി മേനോനുമായി ഒന്നിക്കുന്നു. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ്, ഉസ്താദ് ഹോട്ടൽ, കൂടെ, വണ്ടർ വുമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ ആദ്യമായി കെആർജി സ്റ്റുഡിയോസുമായി സഹകരിച്ച് ചെയ്യുന്ന ചിത്രം തമിഴിലാണ് റിലീസിന് ഒരുങ്ങുന്നത്.

സിനിമ വിതരണത്തിൽ നിന്ന് നിർമാണത്തിലേക്ക് നീങ്ങുന്ന കെആർജി സ്റ്റുഡിയോസ് അഞ്ജലി മേനോനുമായി ചെയ്യുന്ന പുതിയ ചിത്രം പ്രധാന നാഴികക്കല്ലായി മാറുന്നു. 2017ൽ സിനിമ വിതരണം ആരംഭിച്ച കെആർജി സ്റ്റുഡിയോസ് ഇതിനോടകം 100ലേറെ കന്നഡ ചിത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. 2020 മുതലാണ് നിർമാണ കമ്പനിയായി കെആർജി മാറുന്നത്. 

രോഹിത് പടകിയുടെ സംവിധാനത്തിൽ ധനഞ്ജയ്‌ നായകനായ "രത്നൻ പ്രപഞ്ച" എന്ന ചിത്രത്തിലൂടെ കെആർജി സ്റ്റുഡിയോസ് മികച്ച തുടക്കമാണ് നിർമാണരംഗത്തിൽ നടത്തിയത്. ആമസോൺ പ്രൈം വീഡിയോയിൽ ഡയറക്ട് റിലീസ് ചെയ്ത ചിത്രം ഗംഭീര അഭിപ്രായമാണ് നേടിയത്. "ഗുരുദേവ് ഹൊയ്സാല" എന്ന ചിത്രത്തിലൂടെ ജൈത്രയാത്ര തുടരുകയായിരുന്നു. 

ജോണർ വ്യത്യാസമില്ലാതെ മികച്ച കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് കെആർജി സ്റ്റുഡിയോസിന്റെ യാത്ര. മികച്ച കൂട്ടുകെട്ടുകൾ തിരഞ്ഞെടുത്ത് തെന്നിന്ത്യൻ ഭാഷകളിൽ പുതിയ പ്രതിഭകളെ കണ്ടെത്തി സിനിമകൾ ചെയ്യുക എന്നതാണ് കെആർജി സ്റ്റുഡിയോസിന്റെ ലക്ഷ്യം. 

സംവിധായിക അഞ്ജലി മേനോന്റെ വാക്കുകൾ ഇങ്ങനെ "കെആർജി സ്റ്റുഡിയോസുമായി സഹകരിക്കുന്നതിൽ ഞാൻ ഉറ്റുനോക്കുന്നു. ലോകോത്തര പ്രൊഡക്ഷൻ ക്വാളിറ്റിയിൽ മികച്ച സിനിമകൾ നൽകുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് ഞങ്ങൾ ഒന്നിക്കുന്നത്. ഭാഷ അതിർത്തികൾ താണ്ടി പ്രേക്ഷകർ സിനിമകൾ ആസ്വദിക്കുമ്പോൾ മികച്ച എന്റർടെയിനറും അതോടൊപ്പം ചിന്തിപ്പിക്കാൻ കൂടി കഴിയുന്ന ചിത്രങ്ങൾ സമ്മാനിക്കാൻ തയ്യാറാവുകയാണ് ഞങ്ങൾ".

കെആർജി സ്റ്റുഡിയോസിന്റെ നിർമാതാവും സഹ സ്ഥാപകനുമായ കാർത്തിക് ഗൗഡയുടെ വാക്കുകൾ ഇങ്ങനെ " അഞ്ജലി മേനോനുമായുള്ള സഹകരണം കെആർജി സ്റ്റുഡിയോസിന്റെ പുതിയ അദ്ധ്യായത്തിന്റെ ആരംഭമാണ്. സിനിമ എന്ന മാജിക്കിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഭാഷകൾ താണ്ടി പ്രേക്ഷകരിലേക്ക് എത്താൻ സിനിമയ്ക്ക് കഴിയുന്നു. ഈ യാത്ര ആരംഭിക്കുന്നത് തന്നെ ഞാനും എന്റെ പ്രിയ സുഹൃത്തും എന്റർടൈന്മെന്റ് എക്സിക്യൂട്ടീവുമായ വിജയ് സുബ്രഹ്മണ്യനും തമ്മിലുള്ള ചർച്ചകൾക്കിടയിലാണ്. നല്ല രീതിയിൽ മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുമ്പോൾ ഉണ്ടാകുന്ന വലിയ ഇമ്പാക്ട് തന്നെയായിരുന്നു ഞങ്ങളെ ഈ യാത്രയിലേക്ക് നയിപ്പിക്കാൻ ഉള്ള കാരണം. ഞങ്ങളുടെ കഴിവ് മനസ്സിലാക്കി ഈ യാത്രയിൽ ഞങ്ങളോടൊപ്പം ഒരു സഹ നിർമാതാവായി പ്രവർത്തിക്കാൻ മനസ്സ് കാണിച്ചതിൽ നന്ദി പറയുന്നു."

തെന്നിന്ത്യൻ സിനിമകളിലേക്ക് കെആർജി സ്റ്റുഡിയോസ് പ്രധാന പങ്ക് വഹിക്കുമ്പോൾ അഞ്ജലി മേനോനുമായി ഒന്നിക്കുന്ന ഈ പുതിയ ചിത്രം മികച്ച ക്വാളിറ്റി കണ്ടന്റ് പ്രേക്ഷകരിലേക്ക് എത്തിക്കും എന്നുള്ളതിന്റെ തെളിവായി മാറുന്നു. പി ആർ ഒ - ശബരി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News