അമ്പതിലേറെ റിയലിസ്റ്റിക് ലൊക്കേഷനിൽ ചിത്രീകരിച്ച അനക്ക് എന്തിന്റെ കേടാ എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നു. മാധ്യമ പ്രവർത്തകൻ ഷമീർ ഭരതന്നൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ അനക്ക് എന്തിന്റെ കേടാ ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നടനും സംവിധായകനുമായ ശ്രീ. വിനീത് ശ്രീനിവാസൻ സോഷ്യൽമീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബി.എം.സി. ഫിലിം പ്രൊഡക്ഷൻ ബാനറിൽ ബഹറിൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്താണ് ചിത്രം നിർമിക്കുന്നത്.
അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, സുധീർ കരമന, സായ് കുമാർ, മധുപാൽ, ബിന്ദുപണിക്കർ, വീണ, വിജയകുമാർ, കൈലാഷ്, ശിവജി ഗുരുവായൂർ, കലാഭവൻ നിയാസ്, റിയാസ് നെടുമങ്ങാട്, കുളപ്പുള്ളി ലീല, ബന്ന ചേന്നമംഗലൂർ, മനീഷ, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ്, അനീഷ് ധർമ്മ, ജയാമേനോൻ, പ്രകാശ് വടകര, അൻവർ നിലമ്പൂർ, ഇഷിക പ്രദീപ്, പ്രീതി പ്രവീൺ, അജി സർവാൻ, ഡോ. പി.വി ചെറിയാൻ, ഡോക്ടർ ഷിഹാൻ അഹമ്മദ്, പ്രവീൺ നമ്പ്യാർ, ഫ്രെഡി ജോർജ്, സന്തോഷ് ജോസ്. മേരി ജോസഫ്, മാസ്റ്റർ ആദിത്യദേവ്, ഇല്യൂഷ്, പ്രഗ്നേഷ് കോഴിക്കോട്, സുരേഷ്, മുജീബ് റഹ്‌മാൻ ആക്കോട്, ബീന മുക്കം, ജിതേഷ് ദാമോദർ, മുനീർ, ബാലാമണി, റഹ്‌മാൻ ഇലങ്കമൺ, കെ.ടി രാജ് കോഴിക്കോട്, തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ സംവിധായകൻ അനുറാമും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ്റെ പുത്രൻ ഗൗതം ലെനിനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. രാഗേഷ് രാമകൃഷ്ണൻ, ശരത് വി ദേവ് എന്നിവരാണ് അസോസിയേറ്റ് ക്യാമറമാൻമാർ. ക്യാമറ അസിസ്റ്റന്റ്: മനാസ്, റൗഫ്, ബിപിൻ. സംഗീതം: പണ്ഡിറ്റ് രമേശ് നാരായൺ, നഫ്ല സജീദ്-യാസിർ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയാവുൽ ഹഖ്, കൈലാഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോസിയേറ്റ് ഡയറക്ടർ: അഫ്നാസ്, അസിസ്റ്റന്റ് ഡയറക്ടർമാർ എം. കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അരുൺ കൊടുങ്ങല്ലൂർ, അനേഷ് ബദരിനാഥ്, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ, അജ്മീർ, ഫായിസ് എം.ഡി. എഡിറ്റർ നൗഫൽ അബ്ദുല്ല.
ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ് ബിനു പാരിപ്പള്ളി, വസ്ത്രാലങ്കാരം: റസാഖ് താനൂർ. കൊറിയോഗ്രഫി: അയ്യപ്പദാസ്. പ്രൊജക്ട് ഡിസൈനിങ്: കല്ലാർ അനിൽ. പ്രൊജക്ട് കോർഡിനേറ്റർ: അസീം കോട്ടൂർ. പ്രൊജക്ട് ഡയറക്ടർമാർ: ജയാമേനോൻ, പ്രകാശ് വടകര. പ്രൊജക്ട് സപ്പോട്ടേഴ്സ്: പൗലോസ് തേപ്പാല, ലിസോൻ ഡിക്രൂസ്, അജി സർവാൻ, പ്രവീൺ നമ്പ്യാർ, പി.വി ചെറിയാൻ, പോൾ ജോസ്. ലൊക്കേഷൻ മാനേജർ: കെ.വി. ജലീൽ. ലൈൻ പ്രൊഡ്യൂസർ: ഫ്രെഡ്ഡി ജോർജ്, അൻവർ നിലമ്പൂർ, മാത്തുക്കുട്ടി പറവാട്ടിൽ. പരസ്യകല: ജയൻ വിസ്മയ. സ്റ്റണ്ട്: സലീം ബാവ, മഹാദേവൻ. ശബ്ദലേഖനം: ജുബി ഫിലിപ്പ്. സൗണ്ട് ഡിസൈൻ: രാജഷ് പി.എം. കളറിസ്റ്റ്: വിവേക് നായർ. ക്രീയേറ്റീവ് സപ്പോർട്ട്: റഹീം ഭരതന്നൂർ, ഇ.പി. ഷെഫീഖ്, ജിൻസ് സ്കറിയ,സജീദ് സലാം. പിആർഒ: എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...