Aha Ott Platform: ആഹാ പുതിയ ഒടിടി പ്ലാറ്റ്ഫോമുമായി അല്ലു അർജുൻ

ഇന്ത്യയിൽ എല്ലാ ഭാഷകളിലും ഒടിടി പ്ലാറ്റ്ഫോമുകൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 04:43 PM IST
  • നിലവിൽ 399 രൂപയുടെ ഒരു വർഷത്തെ പ്ലാനും 149 രൂപയുടെ മൂന്ന് മാസത്തെ പ്ലാനുമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
  • തെലുഗു ചിത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെയാണ്.
  • അല്ലു അർജുൻ ചിത്രങ്ങളിലൂടെയാണ് മലയാളികൾ ടോളിവുഡിനെ കൂടുതലായി സ്നേഹിക്കാൻ തുടങ്ങിയത്.
  • അത്തരത്തിൽ ടോളിവുഡിനു മാത്രമായി ആരംഭിച്ചതാണ് ആഹാ.
Aha Ott Platform: ആഹാ പുതിയ ഒടിടി പ്ലാറ്റ്ഫോമുമായി അല്ലു അർജുൻ

തിയേറ്ററുകൾക്ക് പകരം ഒടിടി പ്ലാറ്റ്ഫോമുകൾ സ്ഥാനം പിടിച്ചപ്പോൾ പ്രാദേശിക ഭാഷകളിലുളള സിനിമകൾ ഉൾപ്പെടെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് തെലുഗു സിനിമക്ക് മാത്രമായി ഒരു ഒടിടി എത്തുന്നത്. ആഹാ (Aha) എന്ന പേരിൽ സ്ട്രീമിംഗ് ആരംഭിച്ച ഈ പ്ലാറ്റ്ഫോം സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പിതാവും സിനിമാ നിർമ്മാതാവുമായ അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഇന്ത്യയിൽ എല്ലാ ഭാഷകളിലും ഒടിടി പ്ലാറ്റ്ഫോമുകൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. അത്തരത്തിൽ ടോളിവുഡിനു മാത്രമായി ആരംഭിച്ചതാണ് ആഹാ.ഒറി‍ജിനൽ കണ്ടന്റുകൾക്ക് പുറമേ മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളുടെ തെലുഗു പരിഭാഷയും വെബ്സീരീസുമെല്ലാം ആഹാ വഴി ആസ്വദിക്കാം.

ALSO READ : Christopher Columbus : ഇംഗ്ലീഷിലും മലയാളത്തിലുമായി പേടിപ്പിക്കാൻ GP എത്തുന്നു, മുന്നിൽ Ouija Board

നിലവിൽ 399 രൂപയുടെ ഒരു വർഷത്തെ പ്ലാനും 149 രൂപയുടെ മൂന്ന് മാസത്തെ  പ്ലാനുമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. സബ്സ്ക്രിപ്ഷൻ പാക്കിന് പുറമേ ഹോട്ട്സ്റ്റാറിൽ ഉളളത് പോലെ ചില ചിത്രങ്ങൾ ഫ്രീയായി കാണാനുളള ഓപ്ഷനും ഇതിലുണ്ട്.

ALSO READ :  Mammootty യുടെ "The Priest" ജൂൺ 4 ന് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും

തെലുഗു ചിത്രങ്ങൾ എന്നും മലയാളികൾക്ക് പ്രിയപ്പെട്ടത് തന്നെയാണ്. അല്ലു അർജുൻ ചിത്രങ്ങളിലൂടെയാണ് മലയാളികൾ ടോളിവുഡിനെ കൂടുതലായി സ്നേഹിക്കാൻ തുടങ്ങിയത്. അല്ലുവിനെ കേരളത്തിന്റെ മല്ലു അർജുനാക്കിയതും ഈ ആരാധനയുടെ പേരിൽ തന്നെ. ഇപ്പോൾ അദ്ദേഹത്തിന്റെ പിതാവിന്റെ ഒടിടി പ്ലാറ്റ്ഫോമിലൂടെ തെലുഗു സിനിമാ ആസ്വാദകർ ഏറെ സന്തോഷത്തിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News