ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. നാലാഴ്ചത്തേയ്ക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം നിലനിൽക്കുമോ എന്നതിൽ സംശയമെന്ന് കോടതി. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപമുണ്ടെന്ന് കോടതി പറഞ്ഞു. എന്നാൽ അല്ലു അർജുന് മേൽ മാത്രം കുറ്റം നിലനിൽക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. സൂപ്പർതാരമെന്ന് കരുതി പരിപാടിയിൽ പങ്കെടുക്കരുതെന്ന് പറയാനാകില്ല. അത് പൗരനെന്ന നിലയിൽ അല്ലുവിന്റെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും കോടതി.
അറസ്റ്റിലായ താരത്തെ 14 ദിവസത്തേക്ക് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇടക്കാല ഹൈക്കോടതി നടന് ഇടക്കാല ജാമ്യം അനുവദിച്ചത്.
അതേസമയം നടനെതിരായ കേസ് പിൻവലിക്കാൻ തയാറാണെന്ന് മരിച്ച യുവതിയുടെ ഭർത്താവ് വ്യക്തമാക്കി. അപകടത്തിന് കാരണക്കാരൻ അല്ലു അർജുനല്ലെന്ന് മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ പറഞ്ഞു.
പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിൽ ഇന്ന് ഉച്ചക്കാണ് നടനെ ജൂബിലി ഹിൽസിലെ വസതിയിൽ നിന്ന് ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.