Akshay Kumar - Katrina Kaif ചിത്രം Sooryavanshi ഉടൻ തന്നെ തീയേറ്ററുകളിലെത്തും

അജയ് ദേവ്ഗണിന്റെ സിംഗത്തിനും രൺവീർ സിംഗ് അഭിനയിച്ച സിംമ്പയ്ക്കും ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് സൂര്യവൻഷി. 

Written by - Zee Malayalam News Desk | Last Updated : Mar 14, 2021, 12:06 PM IST
  • അക്ഷയ് കുമാറും കത്രീന കൈഫും പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം സൂര്യവൻഷി ഏപ്രിൽ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • റിലയൻസ് എന്റർടൈൻമെന്റിന്റെ ബാന്നറിലാണ് ചിത്രം നിർമ്മിക്കുന്നത്.
  • അജയ് ദേവ്ഗണിന്റെ സിംഗത്തിനും രൺവീർ സിംഗ് അഭിനയിച്ച സിംമ്പയ്ക്കും ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് സൂര്യവൻഷി.
  • ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ സിംഗവും രൺവീർ സിങിന്റെ സിംമ്പയും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Akshay Kumar - Katrina Kaif ചിത്രം Sooryavanshi ഉടൻ തന്നെ തീയേറ്ററുകളിലെത്തും

Mumbai: അക്ഷയ് കുമാറും (Akshay Kumar) കത്രീന കൈഫും (Kathrina Kaif) പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം സൂര്യവൻഷി ഏപ്രിൽ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. തിങ്കളാഴ്ച രാത്രിയോടെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം പുറത്ത് വിട്ടത്. ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് ഷെട്ടിയാണ്. 

റിലയൻസ് എന്റർടൈൻമെന്റിന്റെ ബാന്നറിൽ ചിത്രം നിർമ്മിക്കുന്നത് രോഹിത് ഷെട്ടി പിക്ചർസും, ധർമ്മ പ്രൊഡക്ഷന്സും കേപ്പ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ആണ്. ആഗോളതലത്തിലായിരിക്കും ചിത്രം റിലീസ് (Release) ചെയ്യുന്നതെന്ന് അക്ഷയ് കുമാർ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട് . 

ALSO READ: Sivakarthikeyan ചിത്രം Doctor ന്റെ റിലീസിങ് മാറ്റിവെച്ചു; റംസാന് തീയേറ്ററുകളിലെത്തും

ആദ്യം 2020 മാർച്ച് 24 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് (Covid 19) മഹാമാരി മൂലവും തീയേറ്ററുകൾ പൂട്ടിയത് മൂലവും ചിത്രത്തിന്റെ റിലീസിങ് തീയതി മാറ്റി വെയ്ക്കുകയായിരുന്നു. അന്ന് മുതൽ ആരാധകർ അക്ഷമരായി ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. ചിത്രം ദീപാവലിക്ക് എത്തുമെന്ന് കരുതിയിരുന്നെങ്കിലും റിലീസ് ചെയ്തില്ല.

ദീപാവലിക്കും ചിത്രം റിലീസ് ചെയ്യാതിരിന്നതിനെ തുടർന്ന് ചിത്രം OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും  ചിത്രത്തിന്റെ നിർമ്മാതാക്കൾ ചിത്രം തീയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യൂവെന്ന് അറിയിക്കുകയായിരുന്നു.  കോവിഡ് മഹാമാരിക്ക് തിയേറ്റർ റിലീസ് നിർത്തി വെച്ചതിന് ശേഷമുള്ള നല്ലൊരു അനുഭൂതി നല്കാൻ സുര്യവൻഷിക്ക് കഴിയുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ALSO READ: Bombay Begums:കുട്ടികള്‍ക്കിടയില്‍ Casual Sex, ലഹരിമരുന്നുപയോഗം പ്രോത്സാഹിപ്പിക്കുന്നു, Netflix സീരിസ് ബോംബെ ബീഗംസിനെതിരെ പരാതി

കഴിഞ്ഞ വര്ഷം ചിത്രത്തിന് OTT റിലീസ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സമയത്ത് റിലയൻസ് എന്റർടൈൻമെന്റ്  ഇപ്പോൾ തിയേറ്റർ റിലീസിനുള്ള വിലക്കുകൾ മാറുമെന്ന് ഉറപ്പുണ്ടെന്നും അങ്ങനെ തിയേറ്ററിൽ തന്നെ സുര്യവൻഷിയും റിലയൻസ് എന്റർടൈൻമെന്റിന്റെ തന്നെ മറ്റൊരു നിർമ്മാണമായ 83 യും റിലീസ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

അജയ് ദേവ്ഗണിന്റെ സിംഗത്തിനും രൺവീർ സിംഗ് (Ranveer Singh) അഭിനയിച്ച സിംമ്പയ്ക്കും ശേഷം രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് സൂര്യവൻഷി. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും കഴിഞ്ഞ വർഷം തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥൻറെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്.  ചിത്രം ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: എല്ലാ നെ​ഗറ്റിവിറ്റിയിൽ നിന്ന് ഒഴിഞ്ഞ് മാറി അഹാന, വിവാദങ്ങൾക്കിടെ ഇൻസ്റ്റാ​ഗ്രാമിൽ പുതിയ ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണ

മുംബൈയിൽ (Mumbai) ഉണ്ടാകാനിരിക്കുന്ന തീവ്രവാദി അക്രമണങ്ങൾ തടയാൻ എത്തുന്ന DCP സൂര്യവൻഷിയായി ആണ്  അക്ഷയ് കുമാർ എത്തുന്നത്. ചിത്രത്തിൽ അജയ് ദേവ്ഗണിന്റെ  സിംഗവും രൺവീർ സിങിന്റെ സിംമ്പയും ചിത്രത്തിൽ അതിഥി താരങ്ങളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News