അജു വർഗീസ്,ജോണി ആന്റണി,അനന്യ, മഞ്ജു പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി "ഒരു സെക്കന്റ് ക്ലാസ് യാത്ര " എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന " സ്വർഗം " എന്ന സിനിമയുടെ പൂജ കർമ്മം എറണാകുളം പാലാരിവട്ടം ലിറ്റിൽ ഫ്ളവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യാതിഥികളായ തലശ്ശേരി ബിഷപ്പ് അഭിവന്ദ്യ ജോസഫ് പാംബ്ളാനി തിരുമേനി, മാണി സി കാപ്പൻ എം എൽ എ എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങിനു തുടക്കം കുറിച്ചു. തുടർന്ന് ഇരുവരും ചേർന്ന് " സ്വർഗം "എന്ന് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചു.
ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പുതുമുഖങ്ങളായ സൂര്യാ,മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ശരവണൻ നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.
ALSO READ: സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന ''തെക്ക് വടക്ക്'' ആരംഭിച്ചു
റെജീസ് ആന്റെണി,റോസ് ആന്റെണി എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിംഗ്-ഡോൺ മാക്സ്. കഥ-ലിസ്സി.കെ.ഫെർണാണ്ടസ്,ജിനി ജോൺ. കലാ സംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ- റോസ് ആൻ്റണി. അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- റെജിലേഷ്, ആൻ്റോസ് മാണി, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്,സ്റ്റിൽസ്-ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു. ഈരാറ്റുപേട്ട,പാലാ എന്നിവിടങ്ങളിലായി 'സ്വർഗ' ത്തിന്റെചിത്രീകരണം പൂർത്തിയാകും. പി ആർ ഒ-എ എസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.