Chennai : കോവിഡ് രോഗബാധയെ (Covid 19) തുടർന്ന് റിലീസിങ് മാറ്റി വെച്ച അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം വലിമൈയുടെ (Valimai Release Date) പുതിയ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 24 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാവ് അറിയിച്ചിരിക്കുന്നത്. ചിത്രം പൊങ്കലിന് തിയേറ്ററിൽ എത്തിക്കാനായിരുന്നു ഒരുങ്ങിയിരുന്നത്. എന്നാൽ കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ റിലീസിങ് മാറ്റി വെക്കുകയായിരുന്നു.
Actions speak louder than words. The wait is well & truly over. Feel the power on 24 Feb, in cinemas worldwide. #Valimai #Valimai240222#ValimaiFromFeb24#AjithKumar #HVinoth @thisisysr @BayViewProjOffl @ZeeStudios_ @sureshchandraa @ActorKartikeya #NiravShah @humasqureshi pic.twitter.com/K6uyLlHRLl
— Boney Kapoor (@BoneyKapoor) February 2, 2022
പാന്‍ ഇന്ത്യ റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എച്ച് വിനോദാണ്. തമിഴ്‌നാട്ടിലെ തിയേറ്റര്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുമ്പോൾ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. കോവിഡ് രോഗവ്യാപനം ഉയർന്നതിനെയും, തീയേറ്ററുകൾക്ക് നിയന്ത്രണങ്ങൾ കൊണ്ട് വന്നതിനെയും തുടർന്നായിരുന്നു റിലീസ് മാറ്റി വെച്ചത്.
ALSO READ: Veeramae Vaagai Soodum | വിശാലിൻ്റെ വീരമേ വാകൈ സൂടും ഫെബ്രുവരി 4 മുതൽ തീയറ്ററുകളിൽ
ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. 2022 ൽ സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അജിത്തിന്റെ വാലിമൈ. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് അജിത്ത് എത്തുന്നത്. കാർത്തികേയ ഗുമ്മകൊണ്ടയാണ് പ്രതിനായകനായി എത്തുന്നത്.
ALSO READ: Radhe Shyam Release | 'പ്രണയവും വിധിയും തമ്മിലുള്ള യുദ്ധം', രാധേ ശ്യാം പുതിയ റിലീസ് തിയതി
കിടിലൻ സ്റ്റണ്ട് രംഗങ്ങളാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. 2019 ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത് . എന്നാൽ കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണ മാറ്റി വെക്കുകയായിരുന്നു.
ഹുമ ഖുറേഷി, ഗുർബാനി ജഡ്ജി, സുമിത്ര, യോഗി ബാബു, രാജ് അയ്യപ്പ, അച്യുത് കുമാർ പേർളി മാണി എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സംഗീതസംവിധായകൻ യുവൻ ശങ്കർ രാജ, എഡിറ്റർ വിജയ് വേലുക്കുട്ടി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവരും ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...