Adi Movie Review : സ്വന്തം ഭാര്യയുടെ മുന്നിലിട്ട് 'അടി'ച്ചാൽ എങ്ങനെയിരിക്കും? അടി റിവ്യൂ

ഒAdi Malayalam Movie Review and Rating : പ്രശോഭ് വിജയൻ ഒരുക്കിയ ചിത്രം ഒരു ഷോർട്ട് ഫിലിമിനുള്ള ത്രെഡാണെങ്കിലും കഥാപാത്രങ്ങളുടെ പ്രകടനം ഒട്ടും മുശിപ്പ് വരുത്തില്ല

Written by - ഹരികൃഷ്ണൻ | Edited by - Jenish Thomas | Last Updated : Apr 14, 2023, 03:09 PM IST
  • ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്
  • ദുൽഖൽ സൽമാനാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്
  • ഷോർട്ട് ഫിലിം ത്രെഡാണ് ചിത്രത്തിനുള്ളത്
Adi Movie Review : സ്വന്തം ഭാര്യയുടെ മുന്നിലിട്ട് 'അടി'ച്ചാൽ എങ്ങനെയിരിക്കും? അടി റിവ്യൂ

Adi Movie Review & Rating : കല്യാണം കഴിഞ്ഞ് ഭാര്യയും ഭർത്താവും ഒന്നിച്ചുള്ള ആദ്യ യാത്ര. ആ യാത്രയ്ക്കിടയിൽ രണ്ട് ചെറുപ്പക്കാർ ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ അടിക്കുന്നു. തുടർന്ന് സംഭവിക്കുന്ന പ്രശ്നങ്ങളാണ് 'അടി' സംസാരിക്കുന്നത്. പ്രശോഭ് വിജയന്റെ സംവിധാനത്തിൽ ഷൈൻ ടോം ചാക്കോ, ആഹാന കൃഷ്ണ എന്നിവർ ചിത്രത്തിൽ മികച്ച് നിൽക്കുന്നു. ഷൈൻ ടോമിന്റെ പല ക്യാരക്ടർ പ്രേക്ഷകൻ കണ്ടിട്ടുണ്ട്. തീർത്തും വ്യത്യസ്തമായ നിസ്സഹായതയുടെയും പകയുടെയും ഒക്കെ മാറുന്ന കഥാപാത്രമായിട്ടാണ് സ്‌ക്രീനിൽ എത്തുന്നത്. 

ആ അടി ഒരു ദാമ്പത്യ ജീവിതത്തെ തന്നെ എങ്ങനെയൊക്കെ മാറ്റങ്ങൾ വരുത്തിയെന്നാണ് സിനിമ സംസാരിക്കുന്നത്. ആഹാനയും മറ്റ് കഥാപാത്രങ്ങളും അവർ അവരുടെ വേഷങ്ങൾ ഗംഭീരമാക്കി മാറ്റി. ഒരു അടി ഒരു ജീവിതത്തെ മാറ്റി മറിക്കുന്നത് രസകരമായി തന്നെ എടുത്തിട്ടുണ്ട്. കോമഡിയും ഇമോഷൻസും ഒരുപോലെ ചേർത്താണ് സിനിമ മുന്നോട്ട് പോകുന്നുത്. എന്നാൽ ചെറിയ ഒരു ത്രെഡ് ആയതുകൊണ്ട് തന്നെ പ്രേക്ഷകനെ ലാഗ് അടിപ്പിക്കുന്ന തരത്തിലേക്ക് സിനിമ മാറാനും സാധ്യതയുണ്ട്. പ്രകടനം കൊണ്ട് പിടിച്ചുനിർത്താൻ സിനിമയ്ക്ക് കഴിയുന്നതിൽ പരമാവധി ഉണ്ട്.

ALSO READ : പാപ്പന് ശേഷം ജോഷിയുടെ 'ആന്റണി' : പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയിൽ നടന്നു

അടി സിനിമയ്ക്ക് സീ മലയാളം ന്യൂസ് നൽകുന്ന ഒറ്റവരി വിലയിരുത്തൽ - ഷൊർട് ഫിലിം ത്രെഡ് 2 മണിക്കൂർ വലിച്ചുനീട്ടിയതായി അനുഭവപ്പെടാം. എന്നാൽ പ്രകടനങ്ങൾ കൊണ്ട് ഒരു വട്ടം കണ്ടിരിക്കാവുന്ന ചിത്രമാണ് 'അടി'

ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഷൈനും അഹാനയ്ക്ക് പുറമെ ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. നടൻ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ‌ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്.  സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും   ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍ മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആർട്ട് : സുബാഷ് കരുൺ, ചീഫ് അസ്സോസിയേറ്റ് : സുനിൽ കര്യാട്ടുകര.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News