Actress Sithara: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!

Actress Sithara On her Marriage: എന്തുകൊണ്ടാണ് താൻ ഇത്രയും നാളുകളായി വിവാഹിതയാകാത്തത് എന്ന ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി വീണ്ടും വൈറലാകുകയാണ്. 

Written by - Ajitha Kumari | Last Updated : Aug 15, 2024, 12:01 PM IST
  • മലയാളത്തിൻ്റെ ശാലീന സുന്ദരിയായി അറിയപ്പെട്ടിരുന്ന താരമാണ് സിത്താര
  • മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്താണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്തത്
  • അൻപത് വയസ്സ് കഴിഞ്ഞിട്ടും സിത്താര ഇപ്പോഴും അവിവാഹിതയാണ്
Actress Sithara: 51 ലും അവിവാഹിത; വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി സിത്താര!

ഒരു കാലത്തെ മലയാളത്തിൻ്റെ ശാലീന സുന്ദരിയായി അറിയപ്പെട്ടിരുന്ന താരമാണ് സിത്താര.  മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും സജീവമായിരുന്നു താരം. 

Also Read: 9 സൂപ്പർ താരങ്ങൾ 9 കഥകൾ; എംടിയുടെ 'മനോരഥങ്ങൾ' സ്ട്രീമിങ് തുടങ്ങി

ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു താരം കാഴ്ച വെച്ചതും. മലയാളത്തിൽ നായികയായും സഹനടിയായും നിരവധി ചിത്രങ്ങളിൽ താരം തിളങ്ങിയപ്പോൾ തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമൊക്കെ നടിയെ തേടി നിരവധി അവസരങ്ങളെത്തുകയായിരുന്നു. 

Also Read: ഒന്നല്ല ഈ രാശിക്കാർക്ക് ഇരട്ട രാജയോഗം; തൊട്ടതെല്ലാം പൊന്നാകും ധനത്തിൽ മുങ്ങിക്കുളിക്കും

തമിഴിലും തെലുങ്കിലും തിളങ്ങിയിരുന്ന താരത്തിന് നിരവധി ആരാധകരുണ്ടായിരുന്നു.  മലയാളത്തിൽ മോഹൻലാലിനോടൊപ്പവും തമിഴിൽ സ്റ്റൈൽമന്നൽ രജനീകാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പം സിത്താര അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന സമയത്താണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്തത് എങ്കിലും ഇടയ്ക്ക് താരം സിനിമയിലേക്ക് തന്നെ തിരികെ എത്തിയിരുന്നു.

Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...

അൻപത് വയസ്സ് കഴിഞ്ഞിട്ടും സിത്താര ഇപ്പോഴും അവിവാഹിതയാണ്. എന്തുകൊണ്ടാണ് താൻ ഇത്രയും നാളുകളായി വിവാഹിതയാകാത്തത് എന്ന ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന്റെ ചോദ്യത്തിന് താരം നൽകിയ മറുപടി വീണ്ടും വൈറലാകുകയാണ്.  ചെറു പ്രായത്തിൽ വിവാഹിത ആകുന്നതിൽ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നും ആ തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ചിരുന്നു എന്നും അച്ഛനുമായി താൻ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും. അപ്രതീക്ഷിതമായുണ്ടായ അച്ഛൻ്റെ വിയോഗത്തിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലെന്നുമാണ്‌ താരം പറഞ്ഞത്.

Also Read: എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...

 

ശേഷം ഒറ്റക്കുള്ള ജീവിതവുമായി താൻ പതുക്കെ പൊരുത്തപ്പെട്ടതായും അതിനാലാണ് വിവാഹം നടക്കാതെ പോയതെന്നാണ് നടി വ്യക്തമാക്കിയത്. എങ്കിലും തനിക്ക് നേരത്തേ ഒരു പ്രണയം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ താരം അത് ആരാണെന്ന് വ്യക്തമാക്കാൻ തയ്യാറായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News