Radhika Sarathkumar: വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ; 'തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തി'

Actress Radhikaa Sarathkumar: ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം

Written by - Ajitha Kumari | Last Updated : Sep 3, 2024, 08:09 AM IST
  • സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് വീണ്ടും തുറന്നടിച്ച് രാധിക ശരത്കുമാർ
  • തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തി
  • തന്‍റെ ഇടപെടൽ കാരണമാണ് നടി രക്ഷപെട്ടതെന്നും രാധിക
Radhika Sarathkumar: വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ; 'തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്കുനേരെ ലൈംഗികാതിക്രമം നടത്തി'

ചെന്നൈ: സിനിമാ മേഖലയിലുണ്ടാകുന്ന അതിക്രമങ്ങളെ കുറിച്ച് വീണ്ടും തുറന്നടിച്ച് രാധിക ശരത്കുമാർ രംഗത്ത്. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് രാധിക ശരത്കുമാർ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. 

Also Read:  'കാരവാനിൽ ഒളിക്യാമറ'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ

ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ ഈ പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായതെന്നും ആ സമയം നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും തന്‍റെ ഇടപെടൽ കാരണമാണ് നടി രക്ഷപെട്ടതെന്നും രാധിക വ്യക്തമാക്കിയിരിക്കുകയാണ്. 

Also Read: ഇന്ന് മേടം കർക്കടകം രാശിക്കാർക്ക് അനുകൂല ദിനം, ഇടവ രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

ഞാൻ ആ നടനോട് കയർത്തതിനു പിന്നാലെ ആ പെൺകുട്ടി തന്നെ കെട്ടിപ്പിടിച്ചുവെന്നും ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പെൺകുട്ടി പറഞ്ഞതായും. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക വ്യക്തമാക്കി. ഇത് മാത്രമല്ല രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു. 

Also Read: ഇന്ന് മുതൽ ഇടവം അടക്കമുള്ള 5 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ, ഭാഗ്യം തിളങ്ങും!

മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ വാദിക്കുന്ന ഈ അവസരത്തിലാണ് ഇങ്ങനൊരു തുറന്നുപറച്ചിലുമായി രാധിക ശരത്കുമാർ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയം. മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്,നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നുവെന്നുമുല്ല ഞെട്ടിക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പ്രമുഖ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ രാധികാ ശരത്  കുമാര്‍ വെളിപ്പെടുത്തിയത്.

Also Read: 

സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടുവെന്നും.  അതുകണ്ട് ഭയന്നുപോയ താൻ
കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക വ്യക്തമാക്കിയിരുന്നു. ഈ ഞെട്ടിക്കുന്ന വാർത്ത  പുറത്തുവന്നതിന് പിന്നാലെ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറില്‍ നിന്നും സംഭവത്തിന്റെ  വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സംഭവത്തില്‍ കേസെടുക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ശേഷമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News