പുതിയതായി വാങ്ങിയ കാറിൻറെ വിശേഷങ്ങൾ പങ്ക് വെക്കുകയാണ് നടിയും മോഡലുമായ സൂര്യ ജെ മേനോൻ. ഇത്ര കാലത്തിനിടയിൽ ഒറു കാറില്ലാത്തതിനാൽ അനുഭവിച്ച ബുദ്ധിമുട്ടുകളും അവഹേളനങ്ങളും സൂര്യ പങ്ക് വെക്കുന്നു. തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് സൂര്യ.ജെ മേനോൻ പോസ്റ്റ് ചെയ്തത്.
സ്വന്തമായൊരു കാറില്ലാത്തതിനാൽ പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യം ആണെന്നും സൂര്യ പോസ്റ്റിൽ പറയുന്നു.അദ്ധ്വാനിച്ച് പണമുണ്ടാക്കി ആഗ്രഹിച്ച ഒരു സാധന൦ സ്വന്തമാക്കുമ്പോഴുള്ള സന്തോഷവു൦ അഭിമാനവു൦ ഒന്ന് വേറെ തന്നെയാണെന്നാണ് പ്രേക്ഷകർ സൂര്യയുടെ പോസ്റ്റിന് പങ്ക് വെച്ച കമൻറ്.
സൂര്യയുടെ പോസ്റ്റിങ്ങനെ
കാണുന്നവർക്കു ഇതൊരു സാധാരണ കാർ ആയിരിക്കും.പക്ഷെ എനിക്ക് ഇത് കുറെ വർഷങ്ങളുടെ സ്വപ്നസാഫല്യം ആണ്. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട് സ്വന്തം ആയിട്ട് ഒരു കാർ .വണ്ടി ഇല്ലാത്തോണ്ട് പലയിടത്തു നിന്നും അവഹേളനങ്ങളും കളിയാക്കലുകളും നേരിടേണ്ടി വന്നിട്ടുണ്ട് .അപ്പോൾ അമ്മ പറയും നമ്മൾക്കു നടക്കാൻ കാലുകൾ എങ്കിലും ഉണ്ട് . അത് പോലും ഇല്ലാത്തവരുടെ അവസ്ഥ ആലോചിച്ചു നോക്കൂ എന്ന് .
നാടോടിക്കാറ്റിലെ ശ്രീനിവാസൻ സർ പറഞ്ഞ പോലെ ഓരോന്നിനും അതിന്റെതായ സമയമുണ്ട് ദാസാ എന്ന് അമ്മ എന്നെ ആശ്വസിപ്പിക്കും . നമ്മുടെ സമയം വന്നു വിജയാ എന്ന് ഞാൻ ഇന്ന് അമ്മയോട് പറഞ്ഞു . കാർ വന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു തെളിഞ്ഞ സന്തോഷം എന്റെ മുഖത്തു അഭിമാനത്തിന്റെ പൂത്തിരി കൊളുത്തി .എന്റെ ഒരു സ്വപ്നം കൂടി അങ്ങനെ ഇന്ന് യാഥാർഥ്യമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...