Actress Lakshmi Priya : നടി ലക്ഷ്മി പ്രിയയുടെ പേര് ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നാക്കി

Lakshmi Priya പേര് ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നാക്കി. നടി തന്നെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 09:41 PM IST
  • സബീന ലത്തീഫ് എന്ന നടിയുടെ ആദ്യകാല പേര്.
  • പിന്നീട് അത് സബീന ജയേഷ് എന്ന് പേരാകുകയും ചെയ്തു.
  • പേര് മാറ്റിയെന്ന കാര്യം നടി ഗസറ്റിൽ പരസ്യം കൊടുത്ത ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
Actress Lakshmi Priya : നടി ലക്ഷ്മി പ്രിയയുടെ പേര് ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നാക്കി

Kochi : നടി ലക്ഷ്മി പ്രിയയുടെ (Lakshmi Priya) പേര് ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നാക്കി. നടി തന്നെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഷബീന എ ലത്തീഫ് (Shabeena Latheef) എന്ന് പേരാണ് ഔദ്യോഗികമായി നട ലക്ഷ്മി പ്രിയ എന്നാക്കി മാറ്റിയിരിക്കുന്നത്. 

"ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു" ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : തന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകും: Lakshmi Priya

സബീന ലത്തീഫ് എന്ന നടിയുടെ ആദ്യകാല പേര്. പിന്നീട് അത് സബീന ജയേഷ് എന്ന് പേരാകുകയും ചെയ്തു.

ALSO READ : ബിജെപി വോട്ട് നേടിയാലും ഇല്ലെങ്കിലും മരണംവരെ വോട്ട് പാർട്ടിക്ക് തന്നെ: Lakshmi Priya

പേര് മാറ്റിയെന്ന കാര്യം നടി ഗസറ്റിൽ പരസ്യം കൊടുത്ത ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ : Methil Devika FB Account: ഫേസ്‍ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മേതില്‍ ദേവിക

നടി ഫേസ്ബുക്ക് കുറിപ്പ്

I Officially announced  yes I am Lakshmi priyaa. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.

കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്.

കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.

ഒറ്റ കൂടിക്കാഴ്ചയിൽ  എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്സും ഞാൻ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌, Binil Somasundaram ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
                           

ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട്
                       ലക്ഷ്മി പ്രിയ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News