"നൈറ്റ് ഷൂട്ടിന് ചാക്കോച്ചൻ കള്ളു കുടിച്ച് ബഹളം ഉണ്ടാക്കി, ഞാൻ പേടിച്ച് പോയി" ; പിന്നെയാണ് കാര്യം അറിഞ്ഞത്; ഓർമ്മകൾ പങ്കുവെച്ച് ജോമോൾ

ഷൂട്ടിന് തയ്യാറായി നിന്നപ്പോൾ കുഞ്ചാക്കോ ബോബൻ ബഹളം വെക്കുന്നത് കേട്ടുവെന്നും തന്റെ അടുത്തൊക്കെ വന്ന് ബഹളം വെച്ചുവെന്നും ജോമോൾ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 01:36 PM IST
  • കുഞ്ചാക്കോ ബോബന് ഒപ്പം ഷൂട്ടിങ് ഉണ്ടായിരുന്നപ്പോൾ ഉള്ള അനുഭവങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
  • ആദ്യമായി നൈറ്റ് ഷൂട്ടിന് പോയപ്പോൾ ഉണ്ടായ അനുഭവമാണ് ജോമോൾ പറയുന്നത്.
  • ഷൂട്ടിന് തയ്യാറായി നിന്നപ്പോൾ കുഞ്ചാക്കോ ബോബൻ ബഹളം വെക്കുന്നത് കേട്ടുവെന്നും തന്റെ അടുത്തൊക്കെ വന്ന് ബഹളം വെച്ചുവെന്നും ജോമോൾ പറഞ്ഞു.
 "നൈറ്റ് ഷൂട്ടിന് ചാക്കോച്ചൻ കള്ളു കുടിച്ച് ബഹളം ഉണ്ടാക്കി, ഞാൻ പേടിച്ച് പോയി" ; പിന്നെയാണ് കാര്യം അറിഞ്ഞത്; ഓർമ്മകൾ പങ്കുവെച്ച് ജോമോൾ

തന്റെ പഴയ സിനിമ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ജോമോൾ.  കുഞ്ചാക്കോ ബോബന് ഒപ്പം ഷൂട്ടിങ് ഉണ്ടായിരുന്നപ്പോൾ ഉള്ള അനുഭവങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി നൈറ്റ് ഷൂട്ടിന് പോയപ്പോൾ ഉണ്ടായ അനുഭവമാണ് ജോമോൾ പറയുന്നത്. ഷൂട്ടിന് തയ്യാറായി നിന്നപ്പോൾ കുഞ്ചാക്കോ ബോബൻ ബഹളം വെക്കുന്നത് കേട്ടുവെന്നും തന്റെ അടുത്തൊക്കെ വന്ന് ബഹളം വെച്ചുവെന്നും ജോമോൾ പറഞ്ഞു. ഈ സംഭവം തന്നെ ആകെ പേടിപ്പിച്ചു. ചാക്കോച്ചൻ കള്ളു കുടിച്ചിട്ടുണ്ട് അതിന്റെയാണെന്ന് ആരോ തന്നോട് പറഞ്ഞുവെന്നും ജോമോൾ പറയുന്നുണ്ട്. കുറെ കഴിഞ്ഞപ്പോഴാണ് ഇതൊക്കെ വെറും അഭിനയമാണെന്ന് പറഞ്ഞതെന്നും ജോമോൾ പറയുന്നു. ഓൺലൈൻ മാധ്യമമായ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ജോമോൾ ഇത് പറഞ്ഞത്.

 1989 ൽ വടക്കൻ വീരഗാഥയുടെ ബാലതാരമായി ആണ് ജോമോൾ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ  മയിൽപ്പീലികാവിലൂടേയാണ് താരം നായികയായി എത്തിയത്.  പിന്നീട് നിരവധി സിനിമകളായിൽ ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇവയിൽ ഏറ്റവും ശ്രദ്ധ  നേടിയിട്ടുള്ളത് മയിൽപ്പീലിക്കാവും, ശാലിനി നായികയായി എത്തിയ നിറവുമാണ്, നിരവധി  വിജയ ചിത്രങ്ങളുടെ ഭാഗമാകാനും ജോമോൾക്ക് സാധിച്ചിരുന്നു. അവസാനമായി ജ്യോതിക നായികയായി എത്തിയ സ്ത്രീകേന്ദ്രീകൃത ത്രില്ലർ ചിത്രം രാക്കിളി പ്പാട്ടിലാണ് താരം ഒരു പ്രധാന കഥാപാത്രമായി എത്തിയത്.

ALSO READ: Dhoomam Movie : ഫഹദ് ചിത്രം ധൂമത്തിന്റെ ചിത്രീകരണം ആരംഭിച്ചു; കാണാം സെറ്റിലെ ചിത്രങ്ങൾ

പിന്നീട് ട്വന്റി ട്വന്റി, ഓ ശാന്തി ഓശാന, കെയർഫുൾ എന്നീ ചിത്രങ്ങളിൽ ചെറിയ ചില കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു. 2017 ൽ പുറത്തിറങ്ങിയായ കെയർഫുൾ ആണ് ജോമോളുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാൽ പിന്നീടും ടിവി റിയാലിറ്റി ഷോകളിലും മറ്റും ജഡ്ജായും അതിഥിയായും ഒക്കെ താരം സജീവമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ ഒരു പ്രമുഖ സീരിയൽ ആയ മുറ്റത്തെ മുലയിൽ അഭിനയിച്ച് വരികെയാണ് താരം. ഇതിൽ അഞ്ജന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നിരവധി അവാർഡുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News